This is a stanza from the "Naraayaneeyam" poem of Battathiripad. He lived four centuries ago. When he was inflicted leprosy he prayed Lord Guruvayurappan from the temple premise and wrote this poem and got cure from the disese. That is how" Naraayaneeyam" became popular. It is in sanskrit. Just a stanza is reproduced here in Malayalam with its meaning.
ഓം നമോ ഭഗവതേ വാസുദേവായ:
🕉 ശ്രീ ഗുരവേ നമഃ
സാന്ദ്രാനന്ദാവബോധാത്മകം
🍁☘🍁☘🍁☘ 🍁☘🍁☘🍁
ഭാഗവത്മഹിമാനുവർണ്ണനം
"സാന്ദ്രാനന്ദാവബോധാത്മകനുപമിതം
കാലദേശാവധിഭ്യാം
നിര്‍മുക്തം -നിത്യമുക്തം നിഗമശതസഹ-
സ്രേണനിനിര്‍ഭാസ്യമാനം
അസ്പഷ്ട്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍-
ഥാത്മകം ബ്രഹ്മതത്ത്വം
തത്താവദ് ഭാതി സാക്ഷാദ് ഗുരുപവനപുരേ
ഹന്ത ! ഭാഗ്യം ജനാനാം".
വ്യാഖ്യാനം :- നിറഞ്ഞു പൂർണ്ണമായ ആനന്ദവും അവബോധവുമാണ് ബ്രഹ്മത്തിന്റെ സ്വരൂപം. നിറഞ്ഞ് എങ്ങും വ്യാപിച്ചു നിൽക്കുന്ന പൂർണ്ണതയാണ് സത്ത് എന്ന് പറയുന്നത്. പൂർണ്ണമായ ആനന്ദവും പൂർണ്ണമായ ബോധവും രണ്ടാണോ? ആകാൻ തരമില്ല.അവ രണ്ടും ഒന്നുതന്നെയാണ്. സുഷുപ്തിയിലെന്താണ് അനുഭവം? ഉണരുമ്പോൾ സുഖമാണല്ലോ നമുക്ക് തോന്നുന്നത്. സത്ത അഥവാ ഉണ്മ മാത്രമായതിനെ ബോധം എന്നും, ആനന്ദം എന്നും പറയുന്നത് അത് പലതാകുന്നതുകൊണ്ടല്ല. ആ അവസ്ഥ അസ്തിത്വമാണ്; ആനന്ദവുമാണ്. കേവലാബോധവുമാണ്.അതുകൊണ്ടാണ് സച്ചിദാനന്ദം ബ്രഹ്മം എന്നും നാം പറയാറുള്ളത്. ശരീരത്തിനും ഇന്ദ്രിയങ്ങൾക്കും മനസ്സിനുമൊക്കെ അതീതമായ യാഥാർഥ്യത്തിന്റെ മണ്ഡലമാണത്. അറിയുന്നവനും അറിയപ്പെടുന്നവനും അറിവായി മാത്രം പ്രകാശിക്കുന്ന ഒന്നാണത്. സത്തും ചിത്തും (അറിവും) ആനന്ദവും ബ്രഹ്മത്തിന്റെ ധർമ്മങ്ങളാണെന്നു തെറ്റിദ്ധരിക്കരുത്.
ഇവിടെ ന്യായമായ ഒരു സംശയമുണ്ടാകാം. ബ്രഹ്മത്തിന്റെ സ്വരൂപമാണല്ലോ സത്തും ചിത്തും ആനന്ദവും. സത്തുണ്ടങ്കിൽ അസത്തും ചൈതുണ്ടങ്കിൽ ജഡവും, ആനന്ദമുണ്ടങ്കിൽ ശോകവും ഉണ്ടാകണമല്ലോ. അപ്പോൾ സത്തെന്നോ ചിത്തെന്നോ ആനന്ദമെന്നൊബ് മാത്രം പറഞ്ഞാലും അസത്തോ ജഡമോ ദുഃഖമോ ആയ ദ്വന്ദ്വത്തെ കുറിക്കുമെന്നുള്ളത് തീർച്ച. അതിന് പരിഹാരമെന്താണ്? പ്രസ്തുത ധർമ്മം ഏതെങ്കിലുമൊന്നു ബ്രഹ്മത്തിൽ കല്പിച്ചാൽ ബ്രഹ്മം തന്നെ ദ്വന്ദ്വമായിത്തീരും. രണ്ടെണ്ണ അവസ്ഥ അപേക്ഷികമാകയാൽ (പരസ്പരാശ്രയത്വമുള്ളതാകയാൽ) രണ്ടുമില്ലാതായി തീരും. ഈ ദോഷം പരിഹരിക്കാൻ വേണ്ടിയാണ് ബ്രഹ്മത്തിനു വീണ്ടും നിർവചനം നല്കപ്പെട്ടിരിക്കുന്നത്.
Curtesy: പ്രൊഫസർ ആർ. രാമവർമ്മതമ്പുരാൻ
***
No comments:
Post a Comment