നെറ്റിയിൽ ചന്ദനം, കുങ്കുമം, ഭസ്മം ഇവ തൊടുന്നതെന്തിന് എന്ന് സംശയം തോന്നാറുണ്ടോ?
ഇന്ത്യക്കാരുടെ ആചാരങ്ങളോരോന്നും ചില ശാസ്ത്രീയമായ അടിസ്ഥാനമാസ്പദമാക്കിയിട്ടുണ്ടായതാണ്. അതിലൊന്നാണ് ചന്ദനപ്പൊട്ട്, കുങ്കുമം, ഭസ്മം... ഇത്യാദികൾ നെറ്റിയിൽ തൊടുന്നത്.
നെറ്റിയിൽ പുരികങ്ങൾ കൂടിച്ചേരുന്ന ഭാഗത്തെ "ആജ്ഞാചകം " എന്നു പറയുന്നു. പൊട്ടിൻ്റെ ഔഷധ ഗുണം ആ ഭാഗത്തെ തണുപ്പിക്കുന്നു. എല്ലാ തരത്തിലുള്ള ദോഷങ്ങളും മാററി ആന്തരികമായ ശക്തി പ്രദാനം ചെയ്യുക എന്നൊരു തത്വം കൂടി ഇതിൽ അടങ്ങിയിരിക്കുന്നതായി പറയപ്പെടുന്നു.
തിലകം തൊടാതെ ചെയ്യുന്ന കർമ്മങ്ങൾക്ക് ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നാണ് വിശ്വാസം. നെറ്റി പോലെ ശരിരത്തിൽ പ്രധാനമായ 13 മർമ്മ ഭാഗങ്ങ ളുണ്ട്. ഈ മർമ്മങ്ങളിൽ തിലകം ചാർത്തുന്ന പതിവുണ്ട്.. മോതിര വിരൽ ഉപയോഗിച്ചാണ് തിലകം ചാർത്തുന്നത്. ചന്ദനം കുങ്കുമം, ഭസ്മം എന്നിവയും ഇതിനായി ഉപയോഗിക്കുന്നു.
ആന്തരികമായ മൂന്നാമത്തെ കണ്ണ് നെറ്റി മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നതായി വിശ്വസിക്കുന്നു. ബാഹ്യമായി ചെയ്യുന്ന ഓരോ പ്രവൃത്തികളുടെയും ശരിയായ അർത്ഥം മനസ്സിലാക്കി ചെയ്യുമ്പോൾ അത് ഉള്ളിൽ അടങ്ങിയിരിക്കുന്ന ഈശ്വര ഭാവത്തെയും ഉണർത്തുന്നു എന്ന് മനസ്സിലാക്കാം.
💥💥💥
No comments:
Post a Comment