November 12, 2006

ദൈവം

നൂറ്റാണ്ടുകള്‍ പഴ്ക്കമുള്ള ആചാരാനുഷ്ഠാനങ്ങളുടെയും സംസ്കാരത്തിന്റെയും സംഗമമാണ്‌ വടക്കേ മലബാറിലെ "തെയ്യം" എന്നു വിശേഷിപ്പിക്കുന്ന ദൈവീക നൃത്ത-സംഗീത കല. 'ദൈവം' എന്ന വാക്കില്‍ നിന്നായിരിക്കണം 'തെയ്യം' എന്ന പദം ഉരുവായിട്ടുള്ളത്‌. ട്രൈബല്‍ സ്വഭാവമുള്ള ഈ കലക്കു ആര്യന്മാരുടെ വരവോടുകൂടി പല ഭാവഭേദങ്ങള്‍ ഉണ്ടായിട്ടുണ്ടാവും എന്നതില്‍ സംശയമില്ല. ഈ കലയുടെ എറ്റവും വലിയ നേട്ടം, ഇതു ഹിന്ദു മതത്തിലെ എല്ലാ സമുദായ വിഭാഗക്കാരേയും കോര്‍ത്ത്‌ ഇണക്കിയിട്ടുണ്ടെന്നുള്ളതാണു. കളിയാട്ടം എന്ന പെരിലറിയപ്പെടുന്ന തെയ്യത്തിന്റെ ചിത്രമാണ്‌ ഇവിടെ പകര്‍ത്തിയിട്ടുള്ളത്‌.

3 comments:

Raghavan P K said...

കളിയാട്ടം എന്ന പെരിലറിയപ്പെടുന്ന തെയ്യത്തിന്റെ ചിത്രമാണ്‌ ഇവിടെ പകര്‍ത്തിയിട്ടുള്ളത്‌.
തുടരും.

Kaippally said...

പടം വളരെ ചെറുതായിപ്പോയി. Details ഒന്നും കണുന്നില്ല. തെയ്യത്തെകുറിച്ച് കുറച്ചുകൂടി അറിയാന്‍ ആഗ്രഹമുണ്ട്. ഇനിയും പടം എടുക്കണം. വിശദമായി എഴുതണം.

വിഷ്ണു പ്രസാദ് said...

ഫോക് ലോര്‍ നിഘണ്ടു(ഡോ.എം.വി.വിഷ്ണു നമ്പൂതിരി,കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്) ഒന്ന് നോക്കിയാല്‍ പോസ്റ്റ് ഒന്നുകൂടി ആധികാരികമാക്കാം.