March 02, 2007

കോപ്പിറൈറ്റ്‌ പ്രശ്‌ നം-ഒരു വാര്‍ത്ത

കോപ്പിറൈറ്റ്‌ പ്രശ്‌ നം: യാഹൂവിനെതിരെ പ്രതിഷേധം ശക്തമാകുന്നു (ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോറ്ട്ട്) പകര്‍പ്പവകാശ നിയമം ലംഘിച്ച്‌ സ്വതന്ത്ര ബ്ലോഗുകളില്‍ നിന്ന്‌ ഉള്ളടക്കം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വന്‍കിട പോര്‍ട്ടലുകളിലൊന്നായ യാഹൂവിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ബ്ലോഗുകളില്‍ നിന്നും, പുഴ.കോമില്‍ നിന്നുമായി പത്തോളം കൃതികള്‍ എഴുത്തുകാരുടെയോ, പ്രസാധകരുടെയോ അറിവോടെയല്ലാതെ യാഹൂവിന്റെ മലയാളം പതിപ്പില്‍ പ്രസിദ്ധീകരിച്ചു എന്നതാണ്‌ വിവാദത്തിനാധാരം. ബാധിക്കപ്പെട്ട ബ്ലോഗുകളുടെ ഉടമകളും എഴുത്തുകാരും ഇതിനെതിരെ മാര്‍ച്ച്‌ 5 പ്രതിഷേധ ദിനമായി ആചരിക്കുകയാണ്‌. സംഭവം നിയമപരമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്‌. എന്നാല്‍, തങ്ങള്‍ക്ക്‌ കരാര്‍ വ്യവസ്ഥയില്‍ ഉള്ളടക്കങ്ങള്‍ തരുന്ന വെബ്‌ ദുനിയ.കോം ആണ്‌ പകര്‍പ്പാവകാശ ലംഘനത്തിന്‌ കാരണക്കാരെന്നാണ്‌ യാഹൂവിന്റെ നിലപാട്‌. ഇക്കാര്യം വെബ്‌ ദുനിയ.കോം അധികൃതര്‍ സമ്മതിക്കുകയും സംഭവത്തില്‍ മാപ്പ്‌ പറയുകയും ചെയ്‌ തിട്ടുണ്ട്‌. എന്നാല്‍ വെബ്‌ ദുനിയയുമായുള്ള ഇടപാട്‌ യാഹൂവിന്റെ മാത്രം പ്രശ്‌ നമാണെന്നും വിവാദ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം യാഹൂവിനാണെന്നുമാണ്‌ ബ്ലോഗര്‍മാരുടെ നിലപാട്‌. സംഭവത്തില്‍ യാഹൂ നിഷേധാത്മക നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

3 comments:

Raghavan P K said...

കോപ്പിറൈറ്റ്‌ പ്രശ്‌ നം-യാഹൂവിനെതിരെ പ്രതിഷേധം ശക്തമാകുന്നു
(ഇന്നത്തെ മാതൃഭൂമി പത്രത്തില്‍നിന്നുള്ള റിപ്പോറ്ട്ട്)

Santhosh said...

ഈ വാര്‍ത്തയൊന്ന് സ്കാന്‍ ചെയ്തിടാന്‍ പറ്റുമോ?

evuraan said...

സന്തോഷേ,

ആ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഇവിടെ താളിലുണ്ട്.