July 04, 2007

മനുഷ്യത്വം വറ്റി വരണ്ട നമ്മുടെ നാട്

നിങ്ങളും വായിച്ചു കാണും ഈ വാര്‍ത്ത. കോട്ടയം എം.ആര്‍.എഫിലെ ജീവനക്കാരനായ, വടവാതൂരില്‍ വാടകയ്ക്ക്‌ താമസിക്കുന്ന എം.കറുപ്പുസ്വാമിയുടെയും പാര്‍വ്വതിയുടെയും മകള്‍ ശിവകാമി എന്ന 14 വയസ്സ്‌ പ്രയമുള്ള വിദ്യാര്ഥിനിയുടെ മൃതദേഹവുമായാണ്‌ രക്ഷിതാക്കള്‍ നഗരസഭാ ശ്മശാനത്തിന്‌ മുന്നില്‍ കാത്തുനിന്നത്‌. അധികൃതരുടെ അനുവാദത്തിനായി രക്ഷിതാക്കള്‍ക്ക്‌ രണ്ടുമണിക്കൂരിലധികം കാത്തുനില്‍ക്കേണ്ടിവന്നു. വിശദാംശത്തിലേക്ക് കടക്കുന്നില്ല. ഏകമകളെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തോടൊപ്പം അധികൃതരുടെ 'പരീക്ഷണം'കൂടിയായപ്പോള്‍ ആ മതാപിതാക്കള്‍ എന്തുമാത്രം തളര്‍ന്നിരിക്കും ? രാഷ്ട്രീയത്തില്‍ ഉത്ബോധരായ കേരള ജനത എന്നാണ്‌ മനുഷ്യത്വം വീണ്ടെടുക്കുക ? മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു എന്നതില്‍ നമുക്കാശ്വാസം കണ്ടെത്താം.

4 comments:

Raghavan P K said...

മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു എന്നതില്‍ നമുക്കാശ്വാസം കണ്ടെത്താം !

rajesh said...

വൈകിട്ട്‌ ഒരു 7.30 മണി.ഞാന്‍ ഒരു private hospital ല്‍ സുഹൃത്തിനെ കണ്ടിട്ട്‌ ഇറങ്ങി വരികയായിരുന്നു. മെയിന്‍ ഗേറ്റില്‍ റ്റ്രാഫിക്‌ ബ്ലോക്ക്‌- എല്ലാരും ഞാന്‍ ആദ്യം എന്ന മട്ടില്‍ നില്‍ക്കുന്നു. ഇതു വഴിയാണ്‌ casualtyലേക്കുള്ള വഴിയും. security ക്കാര്‍ കിണഞ്ഞു പരിശ്രമം-രക്ഷയില്ല. ഒരുത്തനും വിട്ടുകൊടുക്കാന്‍ തയാറില്ല.

ദൂരെ നിന്ന് ഒരു ആട്ടോ രിക്ഷാ ചീറിപ്പാഞ്ഞു വരുന്നു. ലൈറ്റും ഹോണും ഒക്കെയായിട്ട്‌. മെയിന്‍ ഗേറ്റ്‌ ഇല്ലാത്തതുകൊണ്ട്‌ അത്‌ doctors only കാര്‍ പാര്‍ക്ക്‌ വഴി അകത്തുകടന്ന് casualtyലേക്ക്‌ പോകാന്‍ ശ്രമിക്കുന്നു. അവിടെ അതിനുള്ള വഴി ഇല്ല. ഞാന്‍ ഓടി ച്ചെന്നപ്പോള്‍ അതിനകത്ത്‌ ഊര്‍ധ്ശ്വാസം വലിക്കുന്ന ഒരാള്‍ ഭാര്യയുടെ മടിയില്‍ നിന്ന് ഊര്‍ന്ന് ആട്ടോയുടെ തറയില്‍ കിടക്കുന്ന്. ഞാന്‍ ആട്ടൊക്കാരനെ casualtyലേക്ക്‌ ഓടിച്ചെല്ലാന്‍ പറഞ്ഞിട്ട്‌ ഈ മനുഷ്യനെ വലിച്ച്‌ പുറത്തെടുക്കാന്‍ ശ്രമിക്കുന്നു. ഒരു കൂട്ടം വായിനോക്കികള്‍ (അല്ലാതെ വേറെ ഒരു പേരില്ല) ഇതെല്ലാം കണ്ടുകൊണ്ട്‌ സൊറയും പറഞ്ഞ്‌ ആശുപത്രിയുടെ മുന്നിലിണ്ട്‌. ഞാന്‍ കൈ കാണിച്ച്‌ അവരെ വിളിച്ചു.ഒരുത്തനും തിരിഞ്ഞു നോക്കുന്നില്ല. ഇദ്ദേഹം മരിച്ചുകൊണ്ടേയിരിക്കുന്നു.

വല്ല വിധവും വലിച്ചു പുറത്തെടുത്തു. ഭാഗ്യത്തിന്‌ casualtyല്‍ നിന്നും വീല്‍ ചെയറുമായി ഒരു സിസ്റ്ററും മറ്റും എത്തി.

വായി നോക്കിക്കളോട്‌ എന്താ വരാത്തെ എന്നു ചോദിച്ചപ്പോള്‍ "അതു ഞങ്ങളെ ആണ്‌ വിളിച്ചതെന്ന് അറിഞ്ഞില്ല" എന്നാണ്‌ാരോരുത്തന്റെയും പേരേടുത്തു വിളിച്ചാലേ ഇനി വരികയുള്ളോ?

Raghavan P K said...

ചിലരെങ്കിലും രാജെഷിനേപ്പോലെയുള്ളത് വിപത്തില്‍ ഉഴലുന്നവറ്ക്ക് ആശ്വാസമേകുമാറാകട്ടെ.

rajesh said...

ഇതുപോലെ തന്നെയാണ്‌ ആരെങ്കിലും അപകടം പറ്റി വഴിയില്‍ ഒരു മണിക്കൂര്‍ കിടന്നാലും തിരിഞ്ഞു നോക്കാത്തത്‌.

ആ സമയത്ത്‌ വേണമെങ്കില്‍ scoopനു വേണ്ടി രണ്ട്‌ ഫോട്ടോ പിടിക്കാന്‍ മല്‍സരമാണ്‌