July 03, 2007

ദരിദ്ര കേരളം

ഇന്നത്തെ പത്രത്തിലെ ഒരു വാര്‍ത്തയാണിത്‌. നിങ്ങളും വായിച്ചു കാണും. ഭക്ഷണവും മരുന്നും ലഭിക്കാതെ പെരുമ്പാവൂരിലെ ഒര്‌ വൃദ്ധന്‍ മരിച്ചു. കാര്യം അറിയാതെ, ബുദ്ധിമാന്ദ്യമുള്ള മകന്‍ ഒരാഴ്ചയോളം ഒപ്പം കഴിഞ്ഞു. ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ വീട്ടില്‍ കയറി നോക്കിയപ്പോഴാണ്‌ പുഴുവരിച്ച മൃതദേഹം കണ്ടത്‌. മകന്‍ അയ്യപ്പന്‍കുട്ടി അച്ഛനോടൊപ്പമായിരുന്നു താമസം. 56 വയസ്സുള്ള അയ്യപ്പന്‍കുട്ടി അച്ഛന്‍ മരിച്ച കാര്യം അറിഞ്ഞില്ല ! ദാരിദ്ര്യവും രോഗവുമാണ്‌ വൃദ്ധന്റെ മരണകാരണമത്രെ. നാട്ടുകാര്‍ ഇടയ്ക്കൊക്കെ എത്തിച്ചിരുന്ന ആഹാരമാണ്‌ ഇവര്‍ കഴിച്ചിരുന്നത്‌. അയ്യപ്പന്‍കുട്ടിക്കു തൊഴിലില്ല. പട്ടികവിഭാഗക്കാരായ ഇവര്‍ക്ക്‌ സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിച്ചിരുന്നില്ലെന്ന്‌ പറയപ്പെടുന്നു. അടുത്തുള്ളവരുടെ സഹായം ഇവര്‍ ആവശ്യപ്പെടാറില്ലായിരുന്നു. എന്തെങ്കിലും കൊണ്ടുചെന്നു കൊടുത്താല്‍ വാങ്ങാറുണ്ടായിരുന്നെന്നു മാത്രം. ദിനം തോറും ഇതുപോലുള്ള എത്ര ദയനീയ വാര്‍ത്തകളാണ്‌ നമ്മളുടെ കണ്മുന്നിലൂടെ മിന്നിമറയുന്നത്‌. രാഷ്ട്രീയത്തില്‍ ഉദ്ബോധരായ കേരള ജനത എന്നാണ്‌ ദാരിദ്ര്യ മോചനം നേടുക ?

5 comments:

Raghavan P K said...

ഭക്ഷണവും മരുന്നും ലഭിക്കാതെ പെരുമ്പാവൂരിലെ ഒര്‌ വൃദ്ധന്‍ മരിച്ചു. കാര്യം അറിയാതെ, മകന്‍ ഒരാഴ്ചയോളം ഒപ്പം കഴിഞ്ഞു!

ഇങ്ങനെയും ചിലത്.

മൂര്‍ത്തി said...

:(

Anonymous said...

literacy carry no messages to such things practically.Such ethics lost in the thin air.

Ramachandran A V

Areekkodan | അരീക്കോടന്‍ said...

Yes..complete literacy.......No culture and no social contacts...Shameful Kerala

Kaippally said...

കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

എന്നാല്‍ ഇതുപോലെ ഇനിയും സംഭവിക്കാതിരിക്കാന്‍ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ. ഇല്ല.

ഇതു് ഇനിയും സംഭവിച്ചുകൊണ്ടേയിരിക്കും