July 14, 2007

ജഡം

'ശരീരദാനം മഹത്‌കര്‍മ്മം' ആണെന്ന്‌ ആള്‍ക്കാരെ ബോധ്യപ്പെടുത്തി അതിനവരെ സന്നദ്ധരാക്കുന്ന ഒര്‌ സംഘടന കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മരിച്ചാല്‍ തന്റെ മൃതദേഹം എന്തു ചെയ്യണമെന്ന് ഒര്‌ വ്യക്തി ഒസ്യത്ത്‌ മൂലം അറിയിക്കപ്പെടുന്നതാണ്‌ ഇതിന്റെ രീതി. സ്ഥലത്തെ സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ ഒസ്യത്ത്‌ രജിസ്റ്റര്‍ചെയ്തശേഷം ലാമിനേറ്റ്ചെയ്ത്‌ നല്‍കുന്ന ഒസ്യത്ത്‌ അവരവരുടെ വീടുകളില്‍ ആളുകള്‍ കാണും വിധം തൂക്കിയിടണമെന്നാണ്‌ വ്യവസ്ഥ. ഒരാളുടെ ആഗ്രഹം പൂര്‍ത്തിയാക്കാനും മറ്റുള്ളവരെ ബോധവത്‌കരിക്കാനും കൂടിയാണിത്‌. ഇത്തരത്തില്‍ ഒരാള്‍ ചെയ്യുമ്പോള്‍ അയാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ശരീരം ദാനംചെയ്യേണ്ട ഒന്നാണെന്ന തിരിച്ചറിവ്‌ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടാകും. "എന്റെശരീരം മറ്റുള്ളവര്‍ക്ക്‌ ഉപയുക്തമാക്കാന്‍ ശ്രമിക്കണം...എന്റെ ശരീരഭാഗങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്നതാണെങ്കില്‍ അതും വേണ്ടവര്‍ക്ക്‌ നല്‍കണം..." "AWAKE" എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള ശരീരദാന ഒസ്യത്തിലെ വരികളാണിത്‌. ശരീരദാനം ചെയ്യാന്‍ ഒസ്യത്ത്‌ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആ വ്യക്തിയുടെ മരണ ശേഷം നിശ്ചിത സമയത്ത്‌ ബന്ധപ്പെട്ട ആസ്പത്രി അധികൃതരെയോ ഡോക്ടറെയോ അറിയിച്ചാല്‍ മതി. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ജില്ലയില്‍ 65 പേര്‍ ശരീര ദാന ഒസ്യത്ത്‌ രജിസ്റ്റര്‍ചെയ്തതായിട്ടാണ്‌ അറിവ്‌.ശരീരദാനത്തിലൂടെ സമൂഹത്തില്‍ ഇന്ന്‌ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രമേണ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന്‌ സംഘടനാ ഭാരവാഹികള്‍ വിശ്വസിക്കുന്നു. മരിച്ചുകഴിഞ്ഞാല്‍ ആചാരാനുഷ്ഠാനങ്ങളും ശേഷക്രിയകളും ചെയ്യരുതെന്ന ഒര്‌ നിര്‍ദ്ദേശവും ഒസ്യത്തിലുണ്ട്‌.

3 comments:

Raghavan P K said...

...സമൂഹത്തില്‍ ഇന്ന്‌ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രമേണ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന്‌ സംഘടനാ ഭാരവാഹികള്‍ വിശ്വസിക്കുന്നു. മരിച്ചുകഴിഞ്ഞാല്‍ ആചാരാനുഷ്ഠാനങ്ങളും ശേഷക്രിയകളും ചെയ്യരുതെന്ന ഒര്‌ നിര്‍ദ്ദേശവും.

rajesh said...

ഇതു നല്ലൊരു സംരംഭം ആണ്‌. മരിച്ച്‌ ഒരു നിശ്ഛിത സമയത്തിനുള്ളില്‍ അവയവങ്ങള്‍ നീക്കം ചെയ്യ്താല്‍ അവ ആര്‍ക്കെങ്കിലും ഉപയോഗപ്പെടും.

അവയവദാനം ചെയ്യുന്നത്‌ ഒരു നല്ല കാര്യം ആണെന്നും സ്വര്‍ഗത്തിലോ നരകത്തിലോ ആവശ്യമില്ലാത്ത സാധനങ്ങളെ ഇവിടെ ആര്‍ക്കെങ്കിലും ഉപയോഗപ്പെടുത്തേണ്ടത്‌ ഒരാവശ്യമാണ്‌ എന്നും ജനത്തിനെ ബോധവാന്മാരാക്കിയാല്‍ dialysis ഉം മറ്റുമായിക്കഴിയുന്ന എത്രയോ മനുഷ്യജീവിതങ്ങള്‍ രക്ഷപ്പെട്ടേനേ.

കഴിഞ്ഞ വര്‍ഷം തന്നെ waste ആയിപ്പോയത്‌ 7000ത്തിലധികം kidneys 3600ലധികം liverഉമാണ്‌. (അപകടമരണങ്ങളില്‍ മരിച്ചവരുടെ മിക്കവരുടെയും അവയവങ്ങള്‍ക്ക്‌ മിക്കപ്പോഴും കേടുപാടുകളില്ലല്ലോ ).

അപകടമരണങ്ങള്‍ കുറയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ അതിന്റെ നല്ല വശം ആയി ഇതിനെ വളര്‍ത്തിക്കൊണ്ടു വരാം എന്നുള്ളതേ ഉള്ളു.

പക്ഷേ കേരളമാണ്‌, സൂക്ഷിക്കണം .
പത്തു രൂപായ്ക്കു പോലും മനുഷ്യനെ കൊല്ലാന്‍ മടിയില്ലാത്ത ഇവിടെ ഇതൊരു വന്‍ വ്യവസായമായി വളരാനും വഴിപോക്കന്മാര്‍ ആവശ്യാനുസരണം കൊല്ലപ്പെടാനും വലിയ താമസം ഉണ്ടാവില്ല. ("ഡേയ്‌ ,കുട്ടപ്പാ, നമുക്ക്‌ ഒരു kidney വേണമല്ലോടേയ്‌." നമുക്കാപ്പോകുന്ന ചാക്കോയെ ഒന്നു നോക്കിയാലോ, സുകുമാരണ്ണാ? )

Raghavan P K said...

പക്ഷേ കേരളമാണ്‌, സൂക്ഷിക്കണം .
പത്തു രൂപായ്ക്കു പോലും മനുഷ്യനെ കൊല്ലാന്‍ മടിയില്ലാത്ത ഇവിടെ ഇതൊരു വന്‍ വ്യവസായമായി വളരാനും വഴിപോക്കന്മാര്‍ ആവശ്യാനുസരണം കൊല്ലപ്പെടാനും വലിയ താമസം ഉണ്ടാവില്ല.
This is the real concern of this noble cause.Thank you Rajesh you have hit the nail on the head itself.