പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
October 31, 2008
തെങ്ങുകയറ്റത്തൊഴിലാളികള്‍
October 22, 2008
ഉത്പാദനം,അതെന്തോന്നാ?
ഉത്പാദനം,അതെന്തോന്നാ?
വിലക്കയറ്റമുണ്ട്, അതിനെതിരെ ഹര്‍ത്താലും ബന്ദുമുണ്ട്. പലവര്‍ണത്തില്‍ കൊടിതോരണങ്ങളുമുണ്ട്. തീപ്പൊരി മുദ്രാവാക്യങ്ങളും ജാഥയും അടിപിടിയും അക്രമങ്ങളും കൊള്ളയുമെല്ലാമുണ്ട്. കള്ളുണ്ട്, കള്ളുകുടിച്ചുള്ള തുള്ളലുമുണ്ട്. തരിശുഭൂമിയുണ്ട്. തരിശിനെ മുതലാക്കാന്‍ ഭൂമാഫിയയുണ്ട്, ചെങ്ങറ സമരമുണ്ട് എച്ച്‌എംടിയുണ്ട്, വിവാദങ്ങളും ഇഷ്ടം പോലെയുണ്ട്. കമ്പോളവും കമ്മീഷനുമുണ്ട്. നെല്‍ക്കൃഷിയില്‍ നിന്നുള്ള ഉത്പാദനം മാത്രമില്ല. ഉത്പാദിപ്പിച്ചത് കൊയ്യാന്‍ വിടില്ല.കൊയ്ത് യന്ത്രം കൊണ്ടു വരാനും വിടില്ല. ഇതൊക്കെക്കഴിഞ് ഇപ്പോള്‍ പാര്‍ലിമെന്റിലെത്തി!
അപ്പഴേ പാവാറ് പരബ്രഹ്മത്തിന്റെ തലയിലടിച്ച് പറഞ്ഞില്ലേ തകരാറ് കേരളത്തിന്റെതാണെന്ന് ! മൂന്ന് നേരവും വയര്‍ നിറക്കരുതെന്ന് പറഞ്ഞില്ലേ?
പാലം കുലുങ്ങിയാലും പാവാര്‍ കുലുങ്ങില്ലെന്നറിയില്ലേ?
July 23, 2008
ഇത് മനുഷ്യരാണ്, കരിങ്കല്‍ പ്രതിമകളല്ല!
June 13, 2008
നാനാത്വത്തില്‍ ഏകത്വം !
June 05, 2008
കുടിവെള്ളം
നമുക്ക് അവശ്യമുള്ളതിലും അമ്പതിരട്ടി വെള്ളം മഴയിലൂടെ ലഭിക്കു നാടാണ് കേരളം. 38,000 sq km ല്‍ നമുക്ക് ഏകദേശം 300 cm മഴ കിട്ടുന്നു. ഇത് ഏകദേശം 1,14,000 billion cubic metre വെള്ളത്തിന് സമമാണ്. {3.2} കോടി ജനങ്ങള്‍ക്ക് 365 ദിവസത്തേക്ക് ,ഒരാള്‍ക്ക് 200ലിറ്റര്‍ വീതം കണക്ക് കൂട്ടിയാല്‍ 2,336 billion cubic metre മതിയാകും. ഇതിനര്‍ഥം ബാക്കി 1,11,664 billion cubic metre വെള്ളം പാഴാക്കുന്നുവെന്ന് തന്നെ. എന്നിട്ടും കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍ .
എത്ര പരിസ്ഥിതി ദിനങ്ങള്‍ നമ്മള്‍ ആഘോഷിച്ചു? എത്ര 'മഴക്കുഴികള്‍' മരണക്കുഴികളായ് മാറി? എന്നാണ് നമ്മള്‍ ബോധവാന്‍മാരാകുക?