June 01, 2008

ഒന്നായ നിന്നെയിഹ രണ്ടെന്നു...

കേരളത്തില്‍ ഈയ്യിടെയായി പല സ്വാമിമാരും അവരുടെ വിശ്വരൂപം കാണിച്ചു. ഇവര്‍ക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ മറവില്‍ യഥാര്‍ഥ വിശ്വാസത്തെയും സുതാര്യമായി പ്രവര്‍ത്തിക്കുന്ന ആദ്ധ്യാത്മിക കേന്ദ്രങ്ങളെയും നശിപ്പിക്കാനുള്ള ഒര്‌ ശ്രമം കൂടി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്‌ കാണാം. ഈ പോക്ക്‌ ശരിയല്ല.
ഹിന്ദു മതത്തില്‍പെട്ട സ്വാമികളാണ്‌ കൂടുതലായും അടി വാങ്ങിയത്‌. എല്ലാ സ്വാമിമാരും കള്ളന്‍മാരോ കുറ്റവാളികളോ അല്ല. വ്യാജന്‍മാരെ പൊലീസ്‌ അന്വേഷിച്ച്‌ കണ്ടുപിടിക്കണം. കള്ളന്‍മാര്‍ക്കെല്ലാം ഉന്നതങ്ങളില്‍ നിന്നു പിന്തുണ ഉണ്ടായിരുന്നതായാണ്‌ പത്ര റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌. കോടികളുടെ സാമ്പത്തിക ഇടപാടു നടത്താന്‍ സന്തോഷ്‌ മാധവനെ പോലുള്ള കള്ള സ്വാമിമാര്‍ക്ക്‌ സാധിക്കുത്‌ എങ്ങിനേയാണ്‌? ഉന്നതന്‍മാരുമായുള്ള ബന്ധമുള്ളതു കൊണ്ടല്ലെ? ഇണ്റ്റര്‍പോള്‍ റെഡ്‌ കോര്‍നര്‍ നോട്ടീസ്‌ കിട്ടിയിട്ടും "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍" കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയതാരാണ്‌? തല്‍പര കക്ഷികള്‍ തന്നെ !
ഗുരുവായൂരിലെ ഒര്‌ സ്വാമിയെ നാലു തവണ ഒര്‌ മന്ത്രി ആശ്രമത്തില്‍ സന്ദര്‍ശിക്കുകയും രേഖാമൂലം പിന്തുണ അറിയിക്കുകയും ചെയ്‌തതായി പത്രവാര്‍ത്തകളില്‍ കാണുന്നു. ആള്‍ദൈവങ്ങളുമായി ബന്ധം മന്ത്രിക്കാവാമെങ്കില്‍ സാധാരണക്കാരണ്റ്റെ കാര്യം പറയാനുണ്ടോ? സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും ശരിയായ ചികിത്സ കിട്ടാതെ മറ്റു വഴികള്‍ തേടുന്ന ജനങ്ങളാണ്‌ ഏറ്റവുമധികം LIG-കള്ള സ്വാമിമാരുടെ കെണിയില്‍ പെട്ട്‌ ഉഴലുന്നത്‌. പണക്കാര്‍ തേടുന്നത്‌ HIG-സ്വാമിമാരേയാണ്‌.
സ്വാമിമാര്‍ക്കും റൊട്ടിയും, വസ്ത്രവും, പാര്‍പ്പിടവും വേണ്ടേ? ഇതില്‍ നിയന്ത്രണം വരുത്തുന്നതില്‍ തെറ്റില്ല. ഒരു സന്ന്യാസിയും വന്‍രീതിയില്‍ ധനം സമ്പാദിക്കരുത്‌. നാട്ടില്‍ നിലവിലുള്ള നിയമങ്ങള്‍ പാലിച്ച്‌ വേണം എത്‌ അശ്രമവും പ്രവര്‍ത്തിക്കാന്‍. സാമ്പത്തിക സ്രോതസിനെ കുറിച്ച്‌ സംശയം തോന്നിയാല്‍ പൊലീസ്‌ അത്‌ അന്വേഷിക്കണം. കള്ളന്‍മാരാണെങ്കില്‍ അറസ്റ്റു ചെയ്യണം. അതിന്‌ ദുബായിലോ മറ്റ്‌ രാജ്യങ്ങളിലോ ഉള്ളവരുടെ ആവലാതിക്ക്‌ കാത്ത്‌ നില്‍ക്കരുത്‌. ഇന്നാട്ടില്‍തന്നെ 60000രൂപക്ക്‌ മേലെ വരുമാനമുണ്ടെങ്കില്‍ വരുമാന നികുതി കൊടുക്കണം (2006ന്‍ മുന്‍പ്‌) അഞ്ചുലക്ഷത്തിനു മേലെ വിലയുള്ള സ്വത്ത്‌ റെജിസ്റ്റര്‍ ചെയ്യാന്‍ PAN നമ്പറുണ്ടായിരിക്കണം. മനുഷ്യദൈവങ്ങള്‍ക്ക്‌ ഇതെങ്ങനെ ബാധകമാകും?
വാല്‍കഷ്ണംഃ പോലീസോട്‌ "നിങ്ങള്‍ എന്നെ തല്ലരുത്‌, സത്യത്തില്‍ ഞാന്‍ ബ്രഹ്മചാരിയായ സന്യാസി തന്നെയാണ്‌, അരക്ക്‌ മേലേയാണെന്നു മാത്രം!"

1 comment:

Raghavan P K said...

പോലീസോട്‌ "നിങ്ങള്‍ എന്നെ തല്ലരുത്‌, സത്യത്തില്‍ ഞാന്‍ ബ്രഹ്മചാരിയായ സന്യാസി തന്നെയാണ്‌, അരക്ക്‌ മേലേയാണെന്നു മാത്രം!"