September 20, 2009

അധികമായാല്‍ ...!

തമിഴ് എഴുതാനറിയാത്തതിന് അധ്യാപിക ശകാരിച്ച പത്തു വയസ്സുകാരന്‍ തീ കൊളുത്തി മരിച്ചുവെന്ന പത്ര വാര്‍ത്ത എല്ലവര്‍ക്കും സങ്കടമുണ്ടാക്കുന്നതാണ്.  ചെന്നൈക്കടുത്തുള്ള തിരുവള്ളുവര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആന്റണി പ്രതീഷാണ് ആത്മഹത്യ ചെയ്തത്. തമിഴ് പരീക്ഷ നടന്നു കൊണ്ടിരിക്കുമ്പോള്‍‌  അവനെ പഠിപ്പിക്കുന്ന തമിഴ്  ടീച്ചര്‍   അതു വഴി വന്നപ്പോള്‍‌   കുട്ടിയുടെ പേപ്പര്‍   കാണാന്‍ ഇടയായി.  ഒന്നും ശരിയായി എഴുതിക്കാണാതതു കോണ്ട്   ശകാരിച്ചു. എഴുതാന്‍ ശ്രമിച്ചില്ലെങ്കില്‍ നാലാം ക്ലാസിലേക്ക് തരംതാഴ്ത്തുമെന്നായിരുന്നു അധ്യാപികയുടെ മുന്നറിയിപ്പ്.

വീട്ടിലെത്തി ഈ വിവരം അമ്മയോട് പറഞ്ഞു. അമ്മയും ടീച്ചര്‍  പറഞ്ഞത്  ശരി വെച്ചു. ആ ദുഃഖം കാരണമായിരിക്കാം അമ്മ  പുറത്തുപോയ തക്കത്തിന് ദേഹത്ത്   മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. അയല്‍ക്കാര്‍ ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടീച്ചറെ അറസ്റ്റ്  ചെയ്തു. ആ സ്കൂളിലെ എറ്റവും നല്ല ടീച്ചര്‍ക്കാണ് ഈ ഗതിയേര്‍പ്പെട്ടത് ! പാവം, എന്തു ചെയ്യാം ? 
Technorati Tags:

2 comments:

Anil cheleri kumaran said...

കഷ്ടം അല്ലാതെന്തു പറയാൻ.!

കണ്ണനുണ്ണി said...

കുട്ടപെടുത്തുക ആരെ എന്ന് അറിയില്ല.
പക്ഷെ കുട്ടികളില്‍ ഉള്ള ആത്മഹത്യാ പ്രവണതയും, പ്രതികാര മനോഭാവവും ഒക്കെ ഭയം ഉണ്ടാക്കുന്നു.
ഒരു ചെറിയ അടി കൊടുത്താല്‍ തോക്കെടുക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ കുട്ടികളെ കണ്ടു പഠിക്കുകയാണോ നമ്മുടെ കുട്ടികളും