പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
October 31, 2020
ശ്രീ ആഞ്ജനേയ ഗായത്രീ മന്ത്രം
ദേവി സ്തോത്രം
October 29, 2020
കനകാധാരാസ്തോത്രം
അമ്മേ ശരണം.!
അംഗീ കൃതാഖില വിഭൂതിരപാംഗലീലാ,
മുഗ്‌ദ്ധാ മുഹുര്‍വിദധതി വദനേമുരാരേഃ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി /
മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ
സാ മേ ശ്രിയം ദിശതു സാഗര സംഭവായാഃ /
ആമീലിതാക്ഷ മധിഗമ്യ മുദാ മുകുന്ദം
ആനന്ദകന്ദമനിമേഷമനംഗ തന്ത്രം
ആകേ കരസ്‌ഥിത കനീനിക പക്ഷ്‌മ നേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാഃ //
ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്‌തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി
കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാല യായാഃ //
കാളാംബുദാളി ലളിതോരസികൈടഭാരേഃ
ധാരാധരേ സ്‌ഫുരതി യാ തടിതംഗനേവ /
മാതുസ്സമസ്‌തജഗതാം മഹനീയമൂർത്തിഃ
ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവ നന്ദനായാഃ //
പ്രാപ്‌തം പദം പ്രഥമതഃ ഖലുയത് പ്രഭാവാത്
മാംഗല്യ ഭാജി മഥുമാഥിനി മന്മഥേന /
മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം
മന്ദാലസം ച മകരാലയ കന്യകായാഃ //
വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം
ആനന്ദഹേതുരധികം മുര വിദ്വിഷോപി
ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാർദ്ധം
ഇന്ദീവരോദര സഹോദര മിന്ദിരായാഃ //
ഇഷ്‌ടാ വിശിഷ്‌ട മതയോപി യയാ ദയാർദ്ര
ദൃഷ്ട്യാ ത്രിവിഷ്‌ടപപദം സുലഭം ലഭംതേ
ദൃഷ്‌ടി പ്രഹൃഷ്‌ടകമലോദര ദീപ്‌തിരിഷ്‌ടാം
പുഷ്‌ടിം കൃഷീഷ്‌ട മമ പുഷ്‌കര വിഷ്‌ടരായാഃ
ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ-
മസ്‌മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ
ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം
നാരായണ പ്രണയിനീ നയനാംബുവാഹഃ //
ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി /
ശാകം ഭരീതി ശശിശേഖര വല്ലഭേതി
സൃഷ്‌ടി സ്‌ഥിതി പ്രളയ കേളിഷു സംസ്‌ഥിതായൈ
തസ്യൈ നമസ്‌ത്രിഭുവനൈകഗുരോസ്‌തരുണ്യൈ
ശ്രുത്യൈ നമോസ്‌തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ
രത്യൈ നമോസ്‌തു രമണീയഗുണാർണവായൈ
ശക്ത്യൈ നമോസ്‌തു ശതപത്രനികേതനായൈ
പുഷ്‌ട്യൈ നമോസ്‌തു പുരുഷോത്തമവല്ലഭായൈ //
നമോസ്‌തു നാളീകനിഭാനനായൈ
നമോസ്‌തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ //
നമോസ്‌തു സോമാമൃതസോദരായൈ
നമോസ്‌തു നാരായണ വല്ലഭായൈ
നമോസ്‌തു ഹേമാംബുജപീഠീകായൈ
നമോസ്‌തു ഭൂമണ്ഡലനായികായൈ /
നമോസ്‌തു ദേവാദി ദയാപരായൈ
നമോസ്‌തു ശാര്‍ങ്‌ഗായുധവല്ലഭായൈ //
നമോസ്‌തു ദേവ്യൈ ഭൃഗുനന്ദനായൈ/
നമോസ്‌തു വിഷ്‌ണോരുരസി സ്‌ഥിതായൈ
നമോസ്‌തു ലക്ഷ്‌മ്യൈ കമലാലയായൈ //
നമോസ്‌തു ദാമോദരവല്ലഭായൈ
നമോസ്‌തു കാന്ത്യൈ കമലേക്ഷണായൈ /
നമോസ്‌തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോസ്‌തു ദേവാദിഭിരര്‍ച്ചിതായൈ //
നമോസ്‌തു നന്ദാത്മജ വല്ലഭായൈ
സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി
സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി
ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി
മാമേവമാതരനിശം കലയംതുമാന്യേ //
യത്കടാക്ഷ സമുപാസനാ വിധി ഃ
സേവകസ്യ സകലാർഥ സംപദഃ
സംതനോതി വചനാംഗ മാനസൈ //
ത്വാം മുരാരിഹൃദയേശ്വരീം ഭജേ //
സരസിജനിലയേ സരോജഹസ്തേ
ധവളതമാംശുക ഗന്ധമാല്യശോഭേ/
ഭഗവതി ഹരി വല്ലഭേ മനോജ്ഞേ
ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം
ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട //
സ്വർവാഹിനി വിമലചാരുജലാപ്ലുതാംഗ്വി
പ്രാതർ നമാമി ജഗതാം ജനനീമശേഷ
ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ //
കമലേ കമലാക്ഷ വല്ലഭേ ത്വം
കരുണാപൂര തരംഗിതൈരപാംഗ്യൈ ഃ
അവലോകയ മാമകിംചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാഃ
സ്‌തുവന്തിയേ സ്‌തുതിഭിരമീഭിര ന്വഹം
ത്രയീമയിം ത്രിഭുവനമാതരം രമാം /
ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനഃ
ഭവന്തി തേ ഭുവി ബുധ ഭാവിതാശയാഃ
***
.
കനകാധാരാസ്തോത്രം രചിച്ചതിനു പിന്നിലുള്ള കഥ.
കനകാധാരാസ്തോത്രം എല്ലാവർക്കും സുപരിചിതമാണല്ലൊ?
കനകധാരാ സ്‌തോത്രം ആദ്യ ശ്ലോകം.:
“അംഗം ഹരേ പുളകഭൂഷണമാശ്രയന്തീം
ഭൃംഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖിലവിഭൂതിരപാംഗലീലാ
മംഗല്യദാസ്തു മമ മംഗള ദേവതായാഃ"
നിത്യേന ഭക്തിപൂർവ്വം ജപിക്കുന്നവരുണ്ട്. അങ്ങിനെ ജപിക്കുന്നത് ദാരിദ്യദുഃഖശമനത്തിനും, സർവ്വകാര്യവിജയത്തിനും മഹാലക്ഷ്മീ
കടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും അത്യുത്തമമാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശ്രീശങ്കരാചാര്യരാണ് ഈ സ്തോത്രം രചിച്ചത്. അദ്ദേഹം രചിക്കാനിടയായതിനുപിന്നിൽ ഒരു കഥയുണ്ട്.
ആ കഥയെ കുറിച്ചും, കനകധാരാസ്തോത്രജപത്തിന്റെ മാഹാത്മ്യത്തെ
കുറിച്ചും ഉളള താണ് ഈ പോസ്റ്റ്..
ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയിൽ ഒരു ദരിദ്രയായ സ്ത്രീയുടെ
വീട്ടില്‍ ചെന്നു. വിശപ്പടക്കാനുള്ള ഉണക്ക നെല്ലിക്കയല്ലാതെ മറ്റൊന്നും ആ
സ്ത്രീയുടെ കൈവശം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ അത് പുറത്തു
കാട്ടാതെ സന്തോഷ പൂര്‍വ്വം ശങ്കരാചാര്യർക്ക് ദാനം ചെയ്തു .ആ മഹത്ത്വം
മനസ്സിലാക്കിയ അദ്ദേഹം അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം
രചിക്കുകയും അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ
ലക്ഷ്മീദേവി സ്വര്‍ണ നെല്ലിക്കകള്‍ ആ സ്ത്രീയുടെ മേല്‍ വർഷിക്കുകയും
ചെയ്തു എന്നാണ് ഐതിഹ്യം. അക്ഷയ തൃതീയ ദിനത്തിലാണ് കനകധാരാ
സ്തോത്രം രചിച്ചതെന്നാണ്
വിശ്വാസം .
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും കുടുംബത്തിൽ
സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും ഉത്തമമാണ് കനകധാരാസ്തോത്രജപം.
ഭക്തിപൂർവ്വം തുടർച്ചയായി ജപിച്ചാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ
സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ഭഗവതിയുടെ ആയിരം നാമങ്ങൾ
ഉൾക്കൊള്ളുന്ന ലളിതാസഹസ്രനാമ ജപം കുടുംബാഭിവൃദ്ധിക്കു ഏറ്റവും .
ഉത്തമമാണ്. ഇതോടൊപ്പം കനകധാര സ്തോത്രം കൂടി ജപിച്ചാൽ മൂന്നിരട്ടി
ഫലം ലഭിക്കുമെന്നാണ് വിശ്വാസം. കനകധാര സ്തോത്രം കൊണ്ട്
ഐശ്വര്യദേവതയായ ലക്ഷ്മീദേവിയെ പ്രാർഥിച്ചാൽ കുടുംബത്തിൽ
ഐശ്വര്യവും ധനവും അനുക്രമം വന്നുകൊണ്ടേയിരിക്കും എന്നതില്‍
സംശയമില്ല.
ജപരീതി :-
ലളിതാസഹസ്രനാമം ജപിക്കുന്ന അതെ രീതിയിൽ കനകധാരാസ്തോത്രവും
ജപിക്കാവുന്നതാണ്. കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ദേവിയെ
ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ
സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്.
മനസ്സ് എപ്പോഴും ഏകാഗ്രമായി നിലനിർത്താൻ ശ്രദ്ധിക്കണം. നാമം
ചൊല്ലുന്നതിനു മുന്നിലായി ദേവിയുടെ ഫോട്ടോ, കുങ്കുമം, പുഷ്പം എന്നിവ
വയ്ക്കുക. ശ്രദ്ധ പതറാതിരിക്കാനും ദേവീ സ്വരൂപം മനസ്സിൽ തെളിഞ്ഞു
നിൽക്കാനും ഇതുമൂലം സാധിക്കും. നാമപാരായണ ശേഷം ദേവിക്ക് മുന്നിൽ
നമസ്ക്കരിച്ച് കുങ്കുമം തൊടുന്നതും പൂവ് ശിരസ്സിൽ ചൂടുന്നതും ഉത്തമം .
***
October 28, 2020
ദശപുഷ്പ മാഹാത്മ്യം
ആരോഗ്യവും എെശ്വര്യവും പ്രദാനം ചെയ്യുന്ന ദശപുഷ്പങ്ങൾക്ക് ഹിന്ദുക്കൾക്കിടയിൽ വളരെ പ്രാധാന്യം ഉണ്ട്.
ഏതൊക്കെയാണ് ഈ പുഷ്പങ്ങൾ? എല്ലാം പുഷ്പങ്ങളാണോ? അല്ലതാനും.
ശാസ്ത്രീയ നാമങ്ങളോടു കൂടിയ ലിസ്റ്റ് നോക്കൂ.
കറുക Cynodon Dactylon
ചെറുള Aerva Lanataനിലപ്പന Curculigo Orchioides
ഉഴിഞ്ഞ Cardios.Halicacabum
വിഷ്ണുക്രാന്തി. Evolvulus Alsinoides
തിരുതാളി Ipomea Sepiaria
കയ്യുണ്ണ്യം Eclipta Alba
പൂവാംകുറുന്നില Cyanthillium Cinereum
മുയൽച്ചെവിയൻ Emilia Sonchifolia
മുക്കുറ്റി Biophytum Candolleanum
ദശപുഷ്പ മാഹാത്മ്യം എന്തൊക്കെയാണെന്ന് അറിയണ്ടെ?ആദ്യമായി നമുക്ക് ദശപുഷ്പങ്ങളുടെ ദേവതകൾ ആരെല്ലാം
1 കറുക സൂര്യന്
2 വിഷ്ണുക്രാന്തി മഹാവിഷ്ണു
3,. മുക്കുറ്റി പാര് വതി
4. പൂവാം കുരുന്നില ബ്രഹ്മാവ്
5. നിലപ്പന ശിവന്
6. കയ്യൂന്നി ലക്ഷ്മി
7. ഉഴിഞ്ഞ ഭൂമീദേവി
8. മുയല് ചെവിയന് കാമദേവന്
9. ചെറൂള യമരാജന്
10. തിരുതാളി ശ്രീക്രിഷ്ണന്
തിരുവാതിര വ്രതം നോക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ഗുണങ്ങൾ
ദശപുഷ്പങ്ങളിൽ പുഷ്പിക്കാത്ത കറുകയുടെ ദേവത ആദിത്യനാണ്.
കൃഷ്ണക്രാന്തിയുടെ ദേവത ശ്രീകൃഷ്ണനാണ്. ഇത് ചൂടിയാൽ വിഷ്ണു
നിലപ്പനയുടെ ദേവത ഭൂമീദേവിയാണ്. നിലപ്പന ചൂടുന്നത് പാപങ്ങൾ
ഇന്ദിരാദേവിയാണ് പൂവാങ്കുരുന്നിലയുടെയും തിരുതാളിയുടെയും
തിരുതാളി ചൂടിയാൽ സൗന്ദര്യം കൂടും. പൂവാങ്കുരുന്നില ചൂടിയാൽ
മുക്കുറ്റിയുടെ ദേവത പാർവ്വതിയാണ്. മുക്കുറ്റി മുടിയിൽ ചൂടുന്നതിലൂടെ
ഉഴിഞ്ഞയുടെ ദേവത ഇന്ദ്രാണിയാണ്. ഇതിന്റെ പൂക്കൾ ചൂടിയാൽ
കയ്യോന്നിയുടെ ദേവത പഞ്ചഭണ്ഡാരിയാണ്. പഞ്ചപാപങ്ങൾ കയ്യോന്നി
മുയൽചെവിയന്റെ ദേവത ചിത്തജ്ഞാതാവാണ്. മംഗല്യസിദ്ധിയാണ്
ആയുർവേദ കൂട്ടുകളിലും ഒറ്റമൂലികളായും നാട്ടു വൈദ്യത്തിന്റെ
October 18, 2020
A Prayer made garland!
ശിവലീലാർണ്ണവം !
നാലിതളുള്ള 12 പൂക്കളായി ഈ പ്രാർത്ഥന ഒരു മാലയിൽ കോർത്തിരിക്കുകയാണ് കവി.
സൌകര്യത്തിനായി ദീർഘചതുരമാക്കി ചിത്രീകരിച്ചിരിക്കുകയാണ്.
ഇതാണ് പ്രാർത്ഥന!
"വന്ദേ ശ്രീദേവ ദേവം ഭജദജമജരം ഹിരഹാരസ്പുരന്തം
ഹോരമ്പം രമ്യ രമ്യാ സ്പദമദവദനo നാഗഭാഗപ്രഗൽഭം.
ലീലാജാലാഭിലാഷംസുരവര വരദം ധീവരംവന്ദ്യവന്ദ്യം
ശ്രീ ഭാഷ്യ ഭാഷ്യ ഭാഷ്യാ സ്തുത ശതവിതതം ഭാവന വർണ്യവർണ്യം."
( തമിഴിലാണ് രചയിതാവ് ശ്രീ നീലകണ്ഠ ദീക്ഷിതർ ഇത് തയാർ ചെയ്തിട്ടുള്ളത്.)
---
*ഒന്നാമത്തെ വശത്തെ നാല് പൂക്കളിൽ :
ഒന്നാമത്തേത്1.1 (வ ந்தே ஸ்ரீ தேவ தே வம்) 🍀
രണ്ടാമത്തേത്1.2 (ப ஜ த ஜ ம ஜ ரம்) 🍀
മൂന്നാമത്തേത്1.3 (ஹிரஹரஸ்பூரந்தம்)🍀
നാലാമത്തേത്1.4 (ஹோரம்பம் ரம்யரம்ய)🍀
**രണ്ടാമത്തെ വശത്തെപ്പുക്കളിൽ ...
ഒന്നാമത്തേത്2.1 (ஸ்பத மத வதனம்)🍀
രണ്ടാമത്തേത്2.2 ( நாக பாகபரகல்பம் )🍀
***മൂന്നാമത്തെ വശത്തെപ്പുക്കളിൽ ...,,,
ഒന്നാമത്തേത്3.1 (லீலா ஜாலாபிலாஷம்)🍀
രണ്ടാമത്തേത്3. 2 (ஸுர வர வர தம்)🍀
മൂന്നാമത്തേത്3.3 (தீவரம் வந்த்ய வந்த்யம்)🍀
നാലാമത്തേത്3.4 ( ஸ்ரீ பாஷ்யா பாஷ்ய பாஷா)🍀
****നാലാമത്തെ വശത്തെപ്പുക്കളിൽ ...
ഒന്നാമത്തേത്4.1 ( ஸ்துத சதவீதம்)🍀
രണ്ടാമത്തേത്4.2 ( பாவந வர்ண்ய வர்ண்யம்)🍀
🙏🙏🙏