October 28, 2020

ദശപുഷ്പ മാഹാത്മ്യം

ആരോഗ്യവും എെശ്വര്യവും പ്രദാനം ചെയ്യുന്ന ദശപുഷ്പങ്ങൾക്ക് ഹിന്ദുക്കൾക്കിടയിൽ വളരെ പ്രാധാന്യം ഉണ്ട്. 

ഏതൊക്കെയാണ് ഈ പുഷ്പങ്ങൾ? എല്ലാം പുഷ്പങ്ങളാണോ?  അല്ലതാനും.

ശാസ്ത്രീയ നാമങ്ങളോടു കൂടിയ  ലിസ്റ്റ് നോക്കൂ.

കറുക Cynodon Dactylon

ചെറുള Aerva Lanata

നിലപ്പന Curculigo Orchioides

ഉഴിഞ്ഞ Cardios.Halicacabum

വിഷ്ണുക്രാന്തി. Evolvulus Alsinoides

തിരുതാളി Ipomea Sepiaria

കയ്യുണ്ണ്യം Eclipta Alba

പൂവാംകുറുന്നില Cyanthillium Cinereum

മുയൽച്ചെവിയൻ Emilia Sonchifolia

മുക്കുറ്റി Biophytum Candolleanum

ദശപുഷ്പ മാഹാത്മ്യം എന്തൊക്കെയാണെന്ന് അറിയണ്ടെ?

ആദ്യമായി നമുക്ക് ദശപുഷ്പങ്ങളുടെ ദേവതകൾ ആരെല്ലാം
എന്ന് അന്വേഷിക്കാം. 

1 കറുക സൂര്യന്
2 വിഷ്ണുക്രാന്തി മഹാവിഷ്ണു
3,. മുക്കുറ്റി പാര് വതി
4. പൂവാം കുരുന്നില ബ്രഹ്മാവ്
5. നിലപ്പന ശിവന്
6. കയ്യൂന്നി ലക്ഷ്മി
7. ഉഴിഞ്ഞ ഭൂമീദേവി
8. മുയല് ചെവിയന് കാമദേവന്
9. ചെറൂള യമരാജന്
10. തിരുതാളി ശ്രീക്രിഷ്ണന്

തിരുവാതിര വ്രതം നോക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ഗുണങ്ങൾ   
ദശപുഷ്പങ്ങൾ ചൂടിയാൽ  കിട്ടുമെന്ന്  പഴമക്കാർ പറയാറുണ്ട് .

ദശ പുഷ്പങ്ങളും അവയുടെ ദേവതകളും.

ദശപുഷ്പങ്ങളിൽ പുഷ്പിക്കാത്ത കറുകയുടെ ദേവത ആദിത്യനാണ്.

കൃഷ്ണക്രാന്തിയുടെ ദേവത ശ്രീകൃഷ്ണനാണ്. ഇത് ചൂടിയാൽ വിഷ്ണു
ലോകത്തിലെത്താമെന്നാണ് വിശ്വാസം

നിലപ്പനയുടെ ദേവത ഭൂമീദേവിയാണ്. നിലപ്പന ചൂടുന്നത് പാപങ്ങൾ
 ഹരിക്കും.

ഇന്ദിരാദേവിയാണ് പൂവാങ്കുരുന്നിലയുടെയും തിരുതാളിയുടെയും
 ദേവത.
തിരുതാളി ചൂടിയാൽ സൗന്ദര്യം കൂടും. പൂവാങ്കുരുന്നില ചൂടിയാൽ 
ദാരിദ്ര്യ ശമനമുണ്ടാകുമെന്നാണ് വിശ്വാസം. 

മുക്കുറ്റിയുടെ ദേവത പാർവ്വതിയാണ്. മുക്കുറ്റി മുടിയിൽ ചൂടുന്നതിലൂടെ 
സുമംഗലികൾക്ക് ഭർതൃസൌഖ്യവും പുത്രസിദ്ധിയും ഉണ്ടാകുമെന്നാണ് 
വിശ്വാസം.

ഉഴിഞ്ഞയുടെ ദേവത ഇന്ദ്രാണിയാണ്. ഇതിന്റെ പൂക്കൾ ചൂടിയാൽ 
ആഗ്രഹ നിവൃത്തിയുണ്ടാകുമെന്നാണ്.

കയ്യോന്നിയുടെ ദേവത പഞ്ചഭണ്ഡാരിയാണ്. പഞ്ചപാപങ്ങൾ കയ്യോന്നി 
ചൂടിയാൽ നശിക്കുമെന്നാണ് വിശ്വാസം.

മുയൽചെവിയന്റെ ദേവത ചിത്തജ്ഞാതാവാണ്. മംഗല്യസിദ്ധിയാണ് 
മുയൽച്ചെവിയന്റെ പൂക്കൾ ചൂടിയാലുള്ള ഫലങ്ങൾ.

ചെറൂള ബലികർമ്മങ്ങൾക്കാണ് കൂടുതലും ഉപയോഗിക്കുന്നത്.
ദേവത യമനാണ്. ചെറൂള ചൂടുന്നത് ആയൂർവർദ്ധകമാണ്. 

മരുന്നായും ദശ പുഷ്പങ്ങൾ ഉപയോഗിക്കാറുണ്ടോ?

ആയുർവേദ കൂട്ടുകളിലും ഒറ്റമൂലികളായും നാട്ടു വൈദ്യത്തിന്റെ
ഭാഗമായും ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളാണ് ദശപുഷ്പങ്ങൾ. 

വീടുകളിൽ പഴയ തലമുറക്കാർ ദശപുഷ്പം നട്ടുവളർത്തിയിരുന്നു. 
പ്രത്യേക പരിചരണം വേണ്ടാത്തവയാണ് ഇവയെല്ലാം. എന്നാല് ഇന്ന് 
ഇവയിലൽ പലതും  നമ്മുടെ തൊടികളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

തിരിച്ചറിയാൻ ഇതാ ചിത്രം!
***








No comments: