October 29, 2020

കനകാധാരാസ്തോത്രം രചിച്ചതിനു പിന്നിലുള്ള കഥ.

 കനകാധാരാസ്തോത്രം  എല്ലാവർക്കും സുപരിചിതമാണല്ലൊ?

കനകധാരാ സ്‌തോത്രം ആദ്യ ശ്ലോകം.:


“അംഗം ഹരേ പുളകഭൂഷണമാശ്രയന്തീം 

ഭൃംഗാംഗനേവ മുകുളാഭരണം തമാലം 

അംഗീകൃതാഖിലവിഭൂതിരപാംഗലീലാ 

മംഗല്യദാസ്തു മമ മംഗള ദേവതായാഃ"


 


നിത്യേന ഭക്തിപൂർവ്വം ജപിക്കുന്നവരുണ്ട്. അങ്ങിനെ ജപിക്കുന്നത്   ദാരിദ്യദുഃഖശമനത്തിനും, സർവ്വകാര്യവിജയത്തിനും മഹാലക്ഷ്മീ

കടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും അത്യുത്തമമാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശ്രീശങ്കരാചാര്യരാണ് ഈ സ്തോത്രം രചിച്ചത്. അദ്ദേഹം രചിക്കാനിടയായതിനുപിന്നിൽ ഒരു കഥയുണ്ട്.

ആ കഥയെ കുറിച്ചും, കനകധാരാസ്തോത്രജപത്തിന്റെ മാഹാത്മ്യത്തെ

കുറിച്ചും ഉളള താണ് ഈ പോസ്റ്റ്..


ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷാടനത്തിനിടയിൽ ഒരു ദരിദ്രയായ സ്ത്രീയുടെ

വീട്ടില്‍ ചെന്നു. വിശപ്പടക്കാനുള്ള ഉണക്ക നെല്ലിക്കയല്ലാതെ മറ്റൊന്നും ആ 

സ്ത്രീയുടെ കൈവശം ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ അത് പുറത്തു

കാട്ടാതെ സന്തോഷ പൂര്‍വ്വം ശങ്കരാചാര്യർക്ക് ദാനം ചെയ്തു .ആ മഹത്ത്വം

മനസ്സിലാക്കിയ അദ്ദേഹം അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം

രചിക്കുകയും അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ

ലക്ഷ്മീദേവി സ്വര്‍‌ണ നെല്ലിക്കകള്‍ ആ സ്ത്രീയുടെ മേല്‍ വർഷിക്കുകയും

ചെയ്തു എന്നാണ് ഐതിഹ്യം. അക്ഷയ തൃതീയ ദിനത്തിലാണ് കനകധാരാ

സ്തോത്രം രചിച്ചതെന്നാണ്

വിശ്വാസം .


സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും  കുടുംബത്തിൽ

സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും ഉത്തമമാണ് കനകധാരാസ്തോത്രജപം.

ഭക്തിപൂർവ്വം തുടർച്ചയായി ജപിച്ചാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ

സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ഭഗവതിയുടെ ആയിരം നാമങ്ങൾ

ഉൾക്കൊള്ളുന്ന  ലളിതാസഹസ്രനാമ ജപം കുടുംബാഭിവൃദ്ധിക്കു ഏറ്റവും .

ഉത്തമമാണ്. ഇതോടൊപ്പം കനകധാര സ്തോത്രം കൂടി ജപിച്ചാൽ മൂന്നിരട്ടി

ഫലം ലഭിക്കുമെന്നാണ് വിശ്വാസം. കനകധാര സ്തോത്രം കൊണ്ട് 

ഐശ്വര്യദേവതയായ ലക്ഷ്മീദേവിയെ പ്രാർഥിച്ചാൽ കുടുംബത്തിൽ

ഐശ്വര്യവും ധനവും അനുക്രമം വന്നുകൊണ്ടേയിരിക്കും എന്നതില്‍

സംശയമില്ല.


ജപരീതി :-


ലളിതാസഹസ്രനാമം ജപിക്കുന്ന അതെ രീതിയിൽ കനകധാരാസ്തോത്രവും

ജപിക്കാവുന്നതാണ്. കുളിച്ചു ശുദ്ധിയായി  നിലവിളക്ക് കൊളുത്തി ദേവിയെ

ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ

സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്.

മനസ്സ് എപ്പോഴും ഏകാഗ്രമായി നിലനിർത്താൻ ശ്രദ്ധിക്കണം. നാമം

ചൊല്ലുന്നതിനു മുന്നിലായി ദേവിയുടെ ഫോട്ടോ, കുങ്കുമം, പുഷ്പം എന്നിവ

വയ്ക്കുക. ശ്രദ്ധ പതറാതിരിക്കാനും ദേവീ സ്വരൂപം മനസ്സിൽ തെളിഞ്ഞു

നിൽക്കാനും ഇതുമൂലം സാധിക്കും. നാമപാരായണ ശേഷം ദേവിക്ക് മുന്നിൽ

നമസ്ക്കരിച്ച് കുങ്കുമം തൊടുന്നതും പൂവ് ശിരസ്സിൽ ചൂടുന്നതും ഉത്തമം .

***



No comments: