July 16, 2006

ഭ്രാമരീമിത്രത്വം

ഈ മാസമാണല്ലോ അധ്യത്മരാമായണം വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്യറുള്ളത്?

എത്ര കാലമായി രാമായണത്തെപറ്റി നമ്മള് കേള്ക്കാന് തുടങ്ങിയിട്ട്? എന്നിരുന്നാലും കേള്ക്കുമ്പോഴെല്ലാം ഞാന് ഇന്നും വിഷാദമൂകനായിപ്പോകുന്ന ഒരു ചില വരികള് രാമായണത്തിലുണ്ട്. നിങ്ങളും അത്വായിച്ചുകാണും. 

"ഗോമൂത്രയാവകം ഭുക്ത്വാ ഭ്രാതരം വല്കലംബരം 
മഹാകാരുണികൊ തപ്യജ്ജടിലം സ്തണ്ടിലേശയം"

 (ഗോമൂത്രത്തില് പാകം ചെയ്ത കിഴങ്ങ് ഭക്ഷിച്ചും മരത്തോല് കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ചും ദര്ഭപുല്ലു കൊണ്ടുള്ള പായയില് കിടന്നുമൊക്കെയാണു തന്റെ അനുജന് ഭരതന് രാജ്യഭരണം നടത്തുന്നതെന്ന വിവരം വനവാസത്തിനു പോയ ശ്രീരാമന് അറിയുന്ന ഭാഗമണിത്) 

സഹോദര സ്നേഹം എന്താണെന്നു പലരും മറന്നു പോകുന്ന കാലമാണിത്. ഭ്രാമരീമിത്രത്വമാണല്ലോ ഇന്നുള്ളത്! 

ഭരതന്റെ രാമ ഭക്തിക്കു മുന്നില് എന്റെ സാഷ്ടാങ്ക പ്രണാമം..! 

 പി കെ രാഘവന്

2 comments:

രാജ് said...

കര്‍ക്കിടകമാസത്തെ കുറിച്ചോര്‍ത്തതു റ്റീവിയില്‍ കര്‍ക്കിടകക്കഞ്ഞിയെ കുറിച്ചുള്ള പരസ്യം കണ്ടപ്പോഴാണു്. ആധ്യാത്മരാമായണത്തെ നല്ലൊരു കാവ്യം എന്നു കരുതിപ്പോരുന്നതുകൊണ്ടു വായന കര്‍ക്കിടകത്തിലേയ്ക്കുമാത്രം ഒതുങ്ങാറില്ല.

രാജ് said...

ഈ ബ്ലോഗിതുവരേയും പിന്മൊഴിയില്‍ വന്നില്ലെന്നു തോന്നുന്നു. രാഘവ്ജി സെറ്റപ്പുകള്‍ ഒക്കെ ശരിക്കു ചെയ്തിട്ടുണ്ടോ എന്നറിയാനൊരു കമന്റ്.