പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
July 15, 2006
ഉലക മൂഷികന്‍
മുട്ടാളന്‍ പെട്ടിയുടെ(pc)മുന്‍പിലിരുന്നു മണിക്കൂറുകളായി...
മുഷിപ്പു തോന്നി. രാജ് നായര്‍ അയച്ചുതന്നിരുന്ന "തനിമലയാളം" ലിങ്കിലെക്കു എത്തിനോക്കമെന്നു വിചാരിച്ചാല്‍ mouse അനുസരിക്കണ്ടേ!അനുസരണ ശീലമില്ലാത്ത ദുശ്ശാട്യം പിടിക്കുന്ന കൊച്ചുകുട്ടിയെപ്പോലെ കുട്ടി തിരശ്ശീലയില്‍The page cannot be displayed എന്നാവര്‍തിക്കാന്‍ തുടങ്ങി. ദൈവമേ ഇതെന്തുപറ്റി? വിഘ്നേശ്വരാ എങ്ങിനെയെങ്കിലും ഇ ബോറടി അവസാനിപ്പിക്കണേ....എന്നു പ്രാര്‍ത്ഥിച്ചപ്പൊഴേക്കും സംഗതി ശരിയായി.അപ്പൊഴാണു മനസ്സ്സ്സിലായതു {mouse}ല്‍ കൈ വെച്ചു പ്രാര്‍ത്ഥിച്ചപ്പൊഴാണു വിഘ്നേശ്വരന്‍ പ്രാര്‍ത്ഥന സ്വീകരിച്ചതെന്നു!മൂഷികവാഹനന്‍ എന്നു ഗണപതിയെ വിളിക്കുന്നതു വെറുതേയല്ല .
ഭജനം ഭജനം ഗജാനനാ
സചനം സചനം വിനായകാ
വിനയെ നീക്കി വിധിയെ മാറ്റി
വിവേകമരുളൂ വിഘ്നേശ്വരാ...
പിന്നെ നമ്മള്‍ സാങ്കേതിക ഭാഷയില്‍ (IT parlance)ല്‍ source code എന്നു പറയാറുണ്ടല്ലൊ. ആതും പുരാണങ്ങളില്‍ കാണപ്പെടുന്ന ഒരു കഥയോടു ബന്ധപ്പെടുത്താം.ഗണപതിയുടെ ഭീമാകാരമായ ഉദരത്തില്‍ അണ്ടഗോളങ്ങള്‍ (Universal source code ?) അടങ്ങിയിരിക്കുന്നുവെന്നു മതപുരാണങ്ങള്‍ പറയുന്നു.അപ്പോള്‍ mouseന്റെ ഒരു ഞെക്കില്‍ ലോകം കാണുമെന്നു പറയുന്നതില്‍ തെറ്റില്ലല്ലോ !
വീട്ടിന്നടുത്തുള്ള ആല്‍മരചോട്ടില്‍ ഒരു ചെറിയ പിള്ളയാര്‍ വിഗ്രഹം ഉണ്ടു.ജോലിക്ക് പോകുന്നവരും ജോലി അന്വേഷിച്ചുപോകുന്നവരും നിത്യേന രണ്ടു നിമിഷമെങ്കിലും അതിനുമുന്‍പില്‍ തൊഴുതു നില്‍ക്കാതെ പോകുന്നതു ഞാന്‍ കണ്ടിട്ടില്ല!മനുഷ്യന്മാരുടെ സകല തെറ്റുകളും ക്ഷമിച്ചു നല്ലവഴി കാണിക്കുന്ന ദൈവം ഏതായാലും പ്രണാമം ചെയ്യുന്നതു നല്ലതല്ലെ!
പി കെ രാഘവന്‍
Subscribe to:
Post Comments (Atom)
4 comments:
രാഘവ്ജി, ബൂലോഗത്തിലേയ്ക്കു സ്വാഗതം. ഇത്രയും പെട്ടെന്നു ബ്ലോഗ് തുടങ്ങുമെന്നു പ്രതീക്ഷിച്ചിരുന്നില്ല, എന്തായാലും സന്തോഷം. ഈ പേജിലെ Tips on setting your blog എന്ന ലിങ്ക് കൂടെ സന്ദര്‍ശിച്ചു വേണ്ടതു ചെയ്യുക. ഒരിക്കല്‍ കൂടി സ്വാഗതം.
ഇത് രസമുള്ള എഴുത്ത്, അപ്പോള്‍ ഈ മൂഷികന്‍ ചതിച്ചിട്ടാവും ചിലയിടത്തൊക്കെ അക്ഷരതെറ്റ് വരുന്നതല്ലേ..
ഒരു പുള്ളയാര്‍തൊട്ടില്‍ കെട്ടി ആളെ ഒന്ന് സന്തോഷിപ്പിച്ചോളൂ
-പാര്‍വതി.
സരസം, രാഘവേട്ടാ...
പേന (ക്ഷമി. കീബോര്‍ഡ്) ഇനിയും ഉഷാറായി അങ്ങട്ട് ചലിപ്പിക്യാ... :-)
രാഘവന്‍ മാഷേ,
നന്നായിരിക്കുന്നു.
ഞാനാകെ ഒരു കണ്‍ഫൂഷനിലുമാണു്.അതുകൊണ്ടു തന്നെ സ്വാഗതം പറയുന്നില്ലാ.
Post a Comment