ഇല്ലാ ഭക്തിയെനിക്കു തെല്ലുമേ......!
(ഇതു പാടിയത് പി ലീലയാണെന്നാണു എന്റെ ഓര്‍മ്മ.ആ ഗായിക ഇന്നു ജീവിച്ചിരിപ്പില്ല)
പ്രാര്‍ഥനയുടെ കാര്യത്തില്‍ ഞാന്‍ വളരെ മടിയനാണെന്നു തന്നെ പറയാം.ഒരു സാധാരണ മനുഷ്യനാണെങ്കില്‍ പോലും വല്ലപ്പൊഴൊക്കെ ക്ഷേത്രത്തിലോ പള്ളിയിലോ പോയെന്നുവരും!ഏന്നാല്‍ ഞാന്‍ അതുകൂടി ചെയ്യാറില്ല! തീവ്രഭക്തന്മാര്‍ക്കിടയില്‍പ്പെട്ടു ഞെങ്ങി ഞെരുങ്ങി, ത്യാഗം സഹിക്കാനുള്ള മഹാമനസ്കതയൊ വിശാലതയോ എനിക്കില്ല എന്നതാണു കാരണം.ചെന്നൈയില്‍ കുറെക്കാലമയി താമസിക്കുന്‍ന എന്റെ കുടുംബാങ്ങങ്ങള്‍ക്ക് നമ്മളുടെ അയല്‍വാസികളിലൂടെയാണു ഇത്രയധികം ദൈവഭക്തി പകര്‍ന്നത് എന്നു തോന്നുന്നു.ആതു കാണുമ്പോള്‍ അറിയാതേ തന്നെ ഞാനും മൂളുന്ന ഈ വരികള്‍ വരമൊഴിയിലൂടെ മലയാളത്തില്‍ കണ്ടപ്പോള്‍ ഒരു പ്രതേക അനുഭൂതി.... തോന്നി..
ശരവണ ഷണ്മുഖാ ശിഖി വാഹനാ വേലവാ,വേല്‍മുരുകാ വേലായുധാ കലിയുഗ വരദാ കാര്‍ത്തികേയാ അഗതികള്‍ ഞങ്ങള്‍ക്കഭയം തരൂ...Let all the living being on this earth be protected by the Almighty.
1 comment:
Raghavettan,
As the prayer goes,let the almighty protect all,since the government cannot protect people from terrorist attacks
Post a Comment