പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
July 16, 2006
കര്‍ഷകരുടെ വെക്കേഷന്‍
നാളെ കര്‍ക്കിടകം ആരംഭിക്കും.
നമ്മുടെ കര്‍ഷകരായ ജനങ്ങള്‍ കര്‍ക്കടക മാസത്തെ ഒരു പഞ്ഞ മാസമായാണു കാണുന്നതു.ഈ സമയത്തു അവര്‍ക്കു കാര്യമായ പണിയൊന്നുമുണ്ടാകാറില്ല.കര്‍ഷകരുടെ വെക്കേഷന്‍ സമയമണെന്നു പറയാം.ഈ അവസരം ദേഹപുഷ്ഠി വരുത്താനുള്ള സമയമായി പണ്ടുകാലങ്ങളിലുള്ളവര്‍ ഉപയോഗിച്ചിരുന്നു.ഇന്നു നമ്മള്‍ കേള്‍ക്കുന്നത് കാര്‍ഷീക മേഖലയിലെ തകര്‍ച്ചകളും ദയനീയ കഥകളും മത്രമാണു.
കനത്ത മഴയും, വെള്ളം നിറഞ്ഞ പാടങ്ങളും, നിറഞ്ഞൊഴുകുന്ന തോടുകളും, കര കവിഞ്ഞൊഴുകഅന്‍ ശ്രമിക്കുന്ന നദികളും ഇല്ലാത പ്രദേശം കേരളത്തില്‍ ഇപ്പോള്‍ വിരളമായിരിക്കും. കുണ്ടും കുഴിയുമായി ചളി വെള്ളം കെട്ടിനില്‍ക്കുന്ന റോടിലൂടെ നടക്കുന്നവരുടെ ശുഭ്രവസ്ത്രങ്ങള്‍ കാവി പൂശുന്ന വാഹനങ്ങളുമൊക്കെ കാണുന്നതു നാലു ദശാബ്ദങ്ങള്‍കു മുന്‍പു നയനാനന്ദകരമായിരിന്നു .ഇന്നും ഈ അവസ്ഥ തുടരുന്നുണ്ടോ എന്നു സംശയമാണ്!
Subscribe to:
Post Comments (Atom)
No comments:
Post a Comment