August 24, 2006

സഹോദരിമാര്‍ ക്ഷമിക്കണം!

സഹോദരിമാര്‍ ക്ഷമിക്കണം!ഇവിടേയും പ്രശ്നക്കാരി ഒരു Female Group ആണു. ഇയ്യിടെയായി തമിഴ്‌ നാട്ടില്‍ ഏകദേശം 50,000-ല്‍ പരം ആളുകള്‍ ചികുങ്കുണിയാ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രോഗബാധിതരായി ചികില്‍സിക്കപ്പെട്ടിട്ടുണ്ടു. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഇതിന്റെ കാരണക്കാര്‍ നമ്മുടെ മുന്‍സിപ്പാലിറ്റിയേപ്പോലുള്ള സ്ഥാപനങ്ങള്‍ വളര്‍ത്തുന്ന സാധാരണ കൊതുക്കളല്ല. Aedes aegypti എന്ന് പേരില്‍ നമ്മളുടെ വിജ്നാനികള്‍ വിളിക്കുന്ന കൊതുകുകളാണത്രേ. അതില്‍ females മാത്രമാണു രോഗം direct market ചെയ്യുന്നതില്‍ ഈടുപെട്ടിട്ടുള്ളത്‌. ആതോടെ നിര്‍താതെ നമ്മളുടെ ആരോഗ്യ വകുപ്പ്‌ കഷ്ടപ്പെട്ട്‌ നൂറു കൊതുകുകളെ പ്പിടിച്ചു തപ്പി നോക്കിയതില്‍ അറുപതോളം ഇവന്മാരാണത്രേ! ബാക്കിയുള്ളവ രണ്ടു മൂന്നു അന്നോണി .. സോറി.. അനോഫിലിസ്‌ ഒഴിച്ചാല്‍ പിന്നേയുള്ളത്‌ പാവം ബി.പി. എല്ലിന്‍ കീഴിലുള്ള ജീവിക്കാന്‍ മാത്രം രക്തം കുടിക്കുന്ന നിരുപദ്രവകരത്രേ! ശുദ്ദവെള്ളത്തില്‍ മാത്രം ഉല്‍പാതിക്കപ്പെടുന്ന ഈ ജീവികള്‍ ഇത്ര മോശമായ മാരക രോഗം പരത്തുന്നത്‌ അവിശ്വസനീയം തന്നെ! ഒരു പക്ഷെ എതിര്‍കക്ഷികളുടെ ദുഷ്പ്രചരണം ആയിരിക്കുമോ എന്നു സംശയിക്കുന്ന ഭരണ പക്ഷക്കാരുമുണ്ട്‌. കാരണം ശുദ്ദവെള്ളം എവിടെയുണ്ടിപ്പോ? മലേറിയയും ഡെങ്കുവും തല്‍ക്കാലം പരത്തണ്ടന്നാണു കൊതുകുകളുടെ തീരുമാനം. പക്ഷേ തീവ്രമായിത്തന്നെ ചികുങ്കുണിയാ പനി പരത്തും എന്ന ഭീഷണി മുഴങ്ങുന്നുണ്ടു. രക്ഷപ്പെടാനുള്ള വഴി ഒന്നേയുള്ളൂ. കൊതുകു വളര്‍ത്തുകേന്ത്രങ്ങള്‍ ഇനിയൊരറിയിപ്പു വരുന്നതു വരെ അടച്ചുമൂടുക. വാഴട്ടേ മള്‍ടിനേഷനല്‍, വളരട്ടേ ഭാരതം. ഗൂഡ്‌ നൈറ്റ്‌!

4 comments:

Raghavan P K said...

വളരെ ഗുരുതരമായ സഗതിയാണു. expained in a lighter vein.
പി കെ രാഘവന്‍‌

bodhappayi said...

കൊതുകിനു പ്രജനനം നടത്താന്‍ വേണ്ട പ്രോട്ടീന്‍ മാമ്മല്‍‍സിന്‍റെ രക്തത്തിലാണു ഉള്ളതു. അതു കൊണ്ടാണ് പെണ്ണുങള്‍ മാത്രം ചോര കുടിക്കുന്നതു.
ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും... :)

ഉമേഷ്::Umesh said...

വിജ്ഞാനി - vijnjaani

qw_er_ty

Raghavan P K said...

വിജ്ഞാനി വിജ്ഞാനി വിജ്ഞാനി ഇമ്പോസിഷന്‍ ഇത്ര മതിയോ ? വളരെ നന്ദി!