പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
December 01, 2006
പഴശ്ശിരാജ
നവംബര്‍ 30. നമുക്കു് മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണു്. കേരള വര്‍മ്മ പഴശ്ശിരാജാവിന്റെ ജീവിതാന്ത്യരംഗത്തിനു സാക്ഷ്യം വഹിച്ച ദിവസം! ടിപ്പുവിന്റെ ആക്രമണം ഒരു വശത്തും ബ്രിട്ടീഷ്‌കാരുടെ നീചമായ യുദ്ധതന്ത്രങ്ങള്‍ മറുവശത്തും നേരിട്ട് ധീര മരണം വരിച്ച ആ സ്വാതന്ത്ര്യ സമര സേനാനിയെ നമുക്ക് മറക്കാന്‍ കഴിയുമോ?
ബ്രിട്ടീഷ്‌സൈന്യം തറമട്ടമാക്കിയ വടക്കന്‍ കോട്ടയത്തില്‍ നിന്നും രക്ഷപ്പെട്ടു വയനാടന്‍ മലകളില്‍ താവളമുറപ്പിച്ചു ശത്രുക്കളെ ഒളിപ്പോരുകൊണ്ടു് പോറുതി മുട്ടിച്ച ധീരനാണു പഴശ്ശിരാജ. പുരളി മലയായിരുന്നു ആദ്യത്തെ സങ്കേതം.
1793 ലാണു ആദ്യമായി പഴശ്ശി ബ്രിട്ടിഷ്‌കാര്‍ക്കെതിരെ തന്റെ ആക്രമം തൊടുത്തുവിട്ടത്. നെപ്പോളിയനെ തോല്‍പ്പിച്ച കേണല്‍ ആര്‍തര്‍ വെല്ലസ്ലിക്ക് പല വര്‍ഷം പഴശ്ശിയുമായി പടപൊരുതേണ്ടി വന്നു. തലശ്ശേരി കോട്ടയും കെട്ടി തന്റേ എല്ലാ യുദ്ധ തന്ത്രങ്ങളും പ്രയോഗിച്ചും കേരള വര്‍മ്മയെ കണ്ടുപിടിച്ചു കൊല്ലാന്‍ കഴിയാത്തെ വിഷമിക്കുമ്പോഴാണു പഴയവീട്ടില്‍ ചന്തു എന്ന തന്റെ സ്വന്തം അനുയായിയാല്‍ ഒറ്റുകൊടുക്കപ്പെട്ടത്.
ആ വീര പുരുഷന്റെ മരണ ദിവസം അദ്ദേഹത്തിന്റെ അമ്മയുടെ ചരമ വാര്‍ഷീകം കൂടിയായിരുന്നു. 1805 നവംബര്‍ 30-ന്‍^ കാലത്ത് മാവില തോടില്‍ കുളിച്ച് കുലദൈവമായ ശ്രീപോര്‍ക്കലിയെ ഭജിച്ച് അന്നത്തെ യുദ്ധസന്നാഹങ്ങളേക്കുറിച്ചു അനുയായികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം അമ്മയുടെ ഓര്‍മ്മക്കായുള്ള പൂജ ചെയ്യുകയായിരിന്നു പഴശ്ശി രാജ. അപ്പോഴാണു ബ്രിട്ടീഷ് മലബാറിലെ സബ് കളക്ടര്‍ തോമസ് ഹാര്‍വെ ബേബറുടെ സൈന്യം തന്റെ രഹസ്യസങ്കേതം വളഞ്ഞതു്. തമ്പുരാന്റെ യോദ്ധാക്കള്‍ വയനാട്ടിലെ കുറിച്ച്യാര്‍ പണിയര്‍ തുടങ്ങിയ വര്‍ഗ്ഗക്കാരായിരുന്നു. അവര്‍ എത്ര നിര്‍ബന്ധിച്ചിട്ടും രക്ഷപ്പെടാന്‍ ആ യോദ്ധാവ് കൂട്ടാക്കിയില്ല. പിന്നീട് ബേബറുമായി നടന്ന ഉഗ്ര പോരാട്ടത്തിലാണു ആ ധീരപുരുഷന്‍ മരണമടഞ്ഞത്. അതല്ല സൈന്യം വളഞ്ഞപ്പോള്‍ കീഴടങ്ങുന്നത്തിന്നു പകരം തന്റെ കൈവിരലിലണിഞ്ഞിരുന്ന മോതിരത്തിലെ വൈരക്കല്ല് തിന്നു് ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും വേറൊരഭിപ്രായം ഉണ്ടു്. ഇതു സംഭവിച്ചതു മാനന്തവാടിക്കടുത്താണു്.
വീരപഴശ്ശിരാജാവിന്റെ ഓര്‍മ്മക്കായ് ഒരു കോളേജും (നായര്‍ സര്‍വീസ് സൊസൈറ്റി വക) കേരള സര്‍ക്കാരിന്റെ ഒരു ജലസേചന പദ്ധതിയും നടത്തിവരുന്നുണ്ടു്.
(Above photo shows his grave)
Subscribe to:
Post Comments (Atom)
6 comments:
കേരള വര്‍മ്മ പഴശ്ശിരാജാവിന്റെ ജീവിതാന്ത്യരംഗത്തിനു സാക്ഷ്യം വഹിച്ച ദിവസം!
Nov 30,1805
പഴശ്ശിയെ ഇന്നാര്‍ക്കും വേണ്ട... വീരപഴശ്ശിക്കു അര്‍ഹിക്കുന്ന ഒരു സ്മാരകം നാമിതുവരെ ഉണ്ടാക്കിയിട്ടുമില്ല...
നല്ല സ്മരണിക.രാഘവേട്ടാ.
പഴശ്ശിരാജാ അനുസ്മരണം !
പഴശ്ശിരാജാവിന്റെ വീരാഹുതി ദിനമാണ് നാളെ വെള്ളിയാഴ്ച !
ആറ്തറ് വെല്ലസ്ലിയാണ് പീന്നീട് നെപ്പോളിയനെത്തന്നെ തോല്‍പ്പിച്ച് വിഖ്യാതനായ വെല്ലിങ്ടണ്‍ പ്രഭുവായി മാറിയതും ബ്രിട്ടീഷ് പ്രറ്ധാനമന്ത്രിപദം അലങ്കരിച്ചതും.
തലക്കല്‍ ചന്തുവും ഇടച്ചേന കുങ്കനും നയിച്ച പടയാണ് വെല്ലസ്ലിയെ വെല്ലു വുളിച്ചത്.
പഴശ്ശിരാജയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി.
Post a Comment