December 10, 2006

മനുഷ്യാവകാശ ദിനം

ഇന്നു് മനുഷ്യാവകാശ ദിനം! ഒരു വ്യക്തിയുടെ ജീവനും സ്വാതത്ര്യത്തിനും സമത്വത്തിനും അന്തസ്സിനും ഉള്ള മാനുഷികമായ ഏതൊരവകാശത്തെയും ഹ്യൂമണ്‍ റൈറ്റ്‌സ്‌ ആയി കരുതപ്പെടുന്നു. മനുഷ്യാവകാശ ലംഘനം സമ്പന്ധിച്ചോ അത്തരം സംഭവം ഒഴിവാക്കുന്നതിലെ ഉപേക്ഷ സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിനു്‌ വിധേയനായ വ്യക്തിയോ വിഭാഗമോ നല്‍കുന്ന പരാതിയിന്മേലോ അതു സംബന്ധിച്ചു ലഭിക്കുന്ന വിവരത്തിന്മേല്‍ നേരിട്ടോ അന്വേഷണം നടത്തേണ്ടതൊക്കെ മനുഷ്യവകാശ കമ്മീഷന്റെ ചുമതലയാണു്‌. ദേശീയ കമ്മീഷനും സംസ്ഥാന കമ്മീഷനുമുണ്ട്‌. ദേശീയ കമ്മീഷന്റെ ചെയര്‍മാന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ചീഫ്‌ ജസ്റ്റിസ്‌ പദവി വഹിച്ച ഒരാളായിരിക്കും. സംസ്ഥാനത്ത്‌ അതുപോലെ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ചീഫ്‌ ജസ്റ്റിസ്‌ പദവി വഹിച്ച ഒരാളായിരിക്കും. ഇദ്ദേഹത്തെ കൂടാതെ നാലംഗങ്ങളും മെമ്പര്‍മാരായി ഉണ്ടാകാം. മനുഷ്യവകാശ ധ്വംസനങ്ങള്‍ നടന്നാല്‍ അവയെ സംബന്ധിച്ച പരാതി ആരു്‌ വേണമെങ്കിലും കൊടുക്കാം. പരാതി കൊടുക്കുന്നതിനു്‌ പ്രത്യേക രൂപം (format) നിഷ്കര്‍ഷിക്കുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി കണ്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി സര്‍ക്കാരോട്‌ ശുപാര്‍ശ ചെയ്യാം. തമിഴ്‌നാട്ടില്‍ 1997ലാണു മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാപിച്ചതു്‌. പത്തു വര്‍ഷമായി. എന്നിട്ടും കാര്യമായ പ്രയോജനം ഈ നിയമം കൊണ്ടു്‌ ജനങ്ങള്‍ക്ക്‌ ഉണ്ടായി എന്നു പറയാനാവില്ല. റിട്ടയറാകുന്ന ജഡ്ജിമാര്‍ക്കും ഭരണ യന്ത്രം കറക്കുന്നവരുടെ ഒരു ചില അനുയായികള്‍ക്കും ഉള്ള ഒരു പിള്ളത്തൊട്ടിലായി ഈ സ്ഥാപനവും മാറുകയാണോ?

7 comments:

Raghavan P K said...

ഇന്നു് മനുഷ്യാവകാശ ദിനം.
റിട്ടയറാകുന്ന ജഡ്ജിമാര്‍ക്കും ഭരണ യന്ത്രം കറക്കുന്നവരുടെ ഒരു ചില അനുയായികള്‍ക്കും ഉള്ള ഒരു പിള്ളത്തൊട്ടിലായി ഈ സ്ഥാപനവും മാറുകയാണോ?

മുസാഫിര്‍ said...

രാഘവേട്ടാ,
ആളുകള്‍ക്ക് ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണു പ്രയോജനം ലഭിക്കാത്തതെന്നു തോന്നുന്നു.

വിഷ്ണു പ്രസാദ് said...

മനുഷ്യാവകാശദിനത്തെക്കുറിച്ചുള്ള ഈ കുറിപ്പ് നന്നായി.ചില മനുഷ്യാവകാശപ്രശ്നങ്ങളിലേക്ക് ഒന്ന് വിരല്‍ ചൂണ്ടുകയും ചെയ്യാമായിരുന്നു.സാമൂഹ്യപ്രതിബദ്ധതയുള്ള ഇത്തരം പോസ്റ്റുകള്‍ എല്ലാവരും വായിക്കാന്‍ ഇടയാവട്ടെ എന്ന് ആശംസിക്കുന്നു.

Anonymous said...

വളരെ നല്ല പോസ്റ്റ്
വിഷ്ണു പറഞ്ഞപോലെ കൂട്ടത്തില്‍ കുറച്ച് കൂ‍ടെകാര്യങ്ങള്‍ ചേര്‍ക്കാമായീരുന്നു. ഉദാ:എങ്ങനെയാണ് ഇത്തരം പ്രശ്നങ്ങള്‍ സംസ്ഥാന കമ്മീഷനുമുന്‍പില്‍ അവതരിപ്പിക്കുക എന്നും മറ്റും സാധാരണ ക്കാര്‍ക്ക് ഉപകാരപ്പെടും വിധം വിശദീകരിച്ഛിരുന്നെങ്കീല്‍ കുറെക്കൂടെ നന്നായേനെ.

Jishnu R said...

നന്നായി രാഘവേട്ടാ.......
എല്ലാവരും ഇതൊക്കെ വായിക്കണം
നമുക്കൊരു മനുഷ്യാവകാശ സെമിനാര്‍ നടത്തിയാലോ?

Kalesh Kumar said...

രാഘവേട്ടാ, നന്നായി ഇതെഴുതിയത്.

സു | Su said...

കുറച്ചുകൂടെ വിശദമായി എഴുതാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. :)