February 18, 2007

മുത്തങ്ങ - ഒര്‌ അനുസ്മരണം

ദാരുണമായ 'മുത്തങ്ങ *സംഭവം' കഴിഞ്ഞ്‌ ഇന്നേക്ക്‌ നാല്‌ വര്‍ഷം തികയുന്നു. കാലവര്‍ഷത്തില്‍ കബിനിപ്പുഴ കര കവിഞ്ഞൊഴുകുമ്പോള്‍ തല ചായ്ക്കാന്‍ ഒരിടം വേണം. ഒരു സെന്റോ, ഒന്നുമില്ലെങ്കില്‍ ആറടി മണ്ണോ ആയ്ക്കോട്ടേ. അതു കിട്ടുന്നതു വരെ പോരാടാന്‍ മുത്തങ്ങ ആദിവാസികള്‍ തയ്യാറായ്യിരുന്നു. ആ മനോനില ചൂഷനത്തിന്‌ വഴിവകുത്തു. സി.കെ.ജാനുവിന്റെ വാക്കുകള്‍ വിശ്വസിച്ച്‌ നാലു കൊല്ലം മുമ്പ്‌ ഭൂമി കയ്യേറ്റസമരത്തിന്‍ പിന്നില്‍ അണിനിരന്നവര്‍ക്ക്‌ ഇന്ന്‌ പറയാനുള്ളത്‌ വെറും കണ്ണീരില്‍ കുതിര്‍ന്ന ജീവിത കഥയാണ്‌. സമരത്തിന്റെ തുടക്കത്തില്‍ നാട്ടുമക്കളോടൊപ്പം നിന്ന ഗോത്രമഹാസഭയും ജാനുവും പിന്നീട്‌ ആദിവാസികള്‍ക്കു നേരേ തോക്ക്‌ നീട്ടിയ അതേ രാഷ്ട്രീയത്തിന്റെ വ്ക്താക്കളുമായി ഹസ്തദാനം നടത്താനും മടികാട്ടിയിട്ടില്ല.മുത്തങ്ങയിലെ ഭൂമി കയ്യേറ്റ സമരം തികച്ചും ആസൂത്രിതമാണെന്ന് ആദിവാസികള്‍ക്കു പിന്നീടാണ്‌ മനസ്സിലവുന്നത്‌. ഇന്ന് അവര്‍ക്കാരേയും വിശ്വാസമില്ല. ജാനുവേയും ഗീതാനന്ദനേയും വിശ്വസിച്ച്‌ സമരത്തിനു പോയി കയ്യും കാലും തകര്‍ന്ന് ജീവിക്കാന്‍ വക കണ്ടെത്താനാവാതെ കിടപ്പിലാണ്‌ പലരും. സമരത്തില്‍ പങ്കെടുത്ത നിമിഷത്തെ ശപിച്ച്‌ അവര്‍ മനമുരുകി കഴിയുന്നു. 2003 ഫെബ്രുവരി 19 ന്‌ നടന്ന വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി മരിച്ചു. ഒരു കുടുംബം വഴിയാധാരമായി. പൊലീസിന്‌ നഷ്ടമായത്‌ വിനോദിനേയും. വിനോദും ഒരു പിന്നോക്ക സമുദായത്തില്‍ പെട്ട അംഗമാണ്‌. ആ കുടുംബവും തീരാദുഃഖത്തിലകപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിനു ശേഷം പൊലീസ്‌ വെടിയേറ്റ്‌ മരിക്കുന്ന ആദ്യത്തെ ആദിവാസിയാണ്‌ ജോഗി. പഴശ്ശിരാജാവിനോടൊപ്പം നിന്നു ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പട നയിച്ച്‌ വീരമൃത്യു വരിച്ച മറ്റ്‌ മൂന്നു ആദിവാസികളായ എടച്ചേന കുങ്കന്‍, തലയ്ക്കല്‍ ചന്തു, കരിന്തണ്ടന്‍ എന്നിവരുടെ കൂടെ ജോഗിയെയും ഒരു രക്തസാക്ഷിയായിട്ടാണ്‌ അവര്‍ കാണുന്നത്‌. മുത്തങ്ങ അനുസ്മരണ റാലിയും സമ്മേളനവും ജോഗി അനുസ്മരണവും നാടു മുഴുവനും നടത്തിക്കൊണ്ട്‌ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത്‌ വരും. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക്‌ ഇതു കോണ്ട്‌ പ്രയോജനമുണ്ടാകുമോ? ************************************************************************ *മുത്തങ്ങ എന്നത്‌ ഒരു ഔഷധപ്പുല്ലിന്റെ പേരാണ്‌. അതില്‍ നിന്നാവണം ഈ സ്ഥലത്തിന്‌ മുത്തങ്ങ എന്ന പേര്‍ ലഭിച്ചത്‌.Cyperus hotundus-Nut grass എന്നാണ്‌ശാസ്ത്രീയ നാമം. ചാലിഗദ്ദ, മുട്ടന്‍കര, അഞ്ചാംവയല്‍ ഇവയൊക്കെ മുത്തങ്ങയില്‍ ഉള്‍പെട്ട സ്ഥലങ്ങളാണ്‌.

4 comments:

Raghavan P K said...

അനുസ്മരണ റാലിയും സമ്മേളനവും ജോഗി അനുസ്മരണവും നാടു മുഴുവനും നടത്തിക്കൊണ്ട്‌ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത്‌ വരും. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക്‌ ഇതു കോണ്ട്‌ പ്രയോജനമുണ്ടാകുമോ?

വിഷ്ണു പ്രസാദ് said...

മുത്തങ്ങ സംഭവം സമൂഹത്തില്‍ ചില പുതിയ സാംസ്കാരിക നായക്രെ ഉണ്ടാക്കിയെന്നല്ലാതെ ആദിവാസികള്‍ക്ക് അത് ഒരു ഗുണവുമുണ്ടാക്കിയില്ല.മാത്രമല്ല പൊതു സമൂഹം എന്നെങ്കിലും അവരെ അംഗീകരിച്ചേക്കാം എന്ന അവരുടെ ധാരണയും തിരുത്തപ്പെട്ടു.സി.കെ ജാനു,ഗീതാനന്ദന്‍,സുരേന്ദ്രന്‍ മാഷ് തുടങ്ങിയവര്‍ ജീവിച്ചിരിക്കുന്നുവെന്ന് ആരെങ്കിലും വിളിച്ചു പറയേണ്ട ഗതികേടിലായി.പഴയ നക്സലൈറ്റ് പ്രസ്ഥാനം തകര്‍ന്നതു പോലെ ഗോത്രമഹാസഭയും(അതും വളരെ വേഗത്തില്‍)തകര്‍ന്നു.എങ്കിലും മുത്തങ്ങ സമരം ആദിവാസികളുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു സമരമാണ്.എന്നെങ്കിലും അവര്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ ഈ സമരത്തിന്റെ പാഠങ്ങള്‍ കൂടി അവരെഅതിന് തുണയ്ക്കും

വിഷ്ണു പ്രസാദ് said...

മുത്തങ്ങ സംഭവം സമൂഹത്തില്‍ ചില പുതിയ സാംസ്കാരിക നായകരെ...(എന്ന് വായിക്കണേ..)

പരാജിതന്‍ said...

"..മുത്തങ്ങയിലെ ഭൂമി കയ്യേറ്റ സമരം തികച്ചും ആസൂത്രിതമാണെന്ന് ആദിവാസികള്‍ക്കു പിന്നീടാണ്‌ മനസ്സിലവുന്നത്‌."

ഇതൊന്നു കൂടി വ്യക്തമാക്കാമോ രാഘവാ? ചെറിയൊരു ജിജ്ഞാസ കൊണ്ട്‌ ചോദിച്ചതാ.