July 07, 2007

മുദ്രാവാക്യം ഇങ്ങനേയും !

കുറച്ചു ദിവസം മുന്‍പ്‌ 'മാതൃഭൂമി'യില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയും ജീവനക്കാരെയും "വെള്ളപുതപ്പിച്ചുകിടത്തുമെന്ന്‌" മുദ്രാവാക്യം വിളിച്ചതായി പത്രത്തില്‍ കണ്ടു. നമ്മള്‍ ഇത്രയും തരം താണു പോയല്ലോ എന്നാലോചിക്കുമ്പോള്‍ പഴയ വേറൊരു വേദനാജനകമായ മുദ്രാവാക്യമാണ്‌ ഓര്‍മ്മ വരുന്നത്‌. "കാലന്‍ വന്നു വിളിച്ചിട്ടും ഗോപാലനെന്തേ പോകാതേ ? " തൊള്ളായിരെത്തെഴുപതിലോ മറ്റോ കേട്ടതായാണ്‌ ഓര്‍മ്മിക്കുന്നത്‌. അക്കാലത്ത്‌ സുഖമില്ലാതെ കിടക്കുന്ന എ കെ ജിയെ ഉദ്ദേശിച്ചിട്ടുള്ളതാണ്‌ ഈ വിളി. ഇത്തരം മുദ്രാവാക്യം ഇനിയെങ്കിലും വിളിക്കാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. ഏതു രാഷ്ട്രീയക്കാരനായാലും കേരളത്തിന്റെ പുരോഗമനത്തിനും സല്‍ക്കീര്‍ത്തിക്കും തുരംഗം വെക്കാനേ ഇതു പൊലുള്ള കാര്യങ്ങളുതവുകയുള്ളൂ എന്ന് നാം എന്നാണ്‌ മനസ്സിലാക്കുക?

3 comments:

Raghavan P K said...

ഇത്തരം മുദ്രാവാക്യം ഇനിയെങ്കിലും വിളിക്കാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.

chithrakaran ചിത്രകാരന്‍ said...

പ്രിയ രാഘവന്‍ പി കെ,

പത്രക്കാര്‍ ഇത്തരം മുദ്രാവാക്യം വിളി കേള്‍ക്കേണ്ടവര്‍ തന്നെയാണ്‌. അത്‌ ഇത്രയും കാലം കേട്ടില്ല എന്നത്‌ പത്രപ്രവര്‍ത്തന രംഗത്തെ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായിരുന്നില്ലേ??
പത്രക്കാര്‍ക്ക്‌ അടികിട്ടണം,
സമൂഹത്തിലെ ഇരുട്ട്‌ അവരെ വെള്ളപുതപ്പിക്കാന്‍ എപ്പഴും ശ്രമിച്ചുകൊണ്ടിരിക്കണം.
അതാണു പത്രപ്രവര്‍ത്തനത്തിന്റെ ശരിയായ മുഖം.

അല്ലാതെ .., പത്രക്കാരനു വച്ചുനീട്ടുന്ന ഓസ്സും, സൌജന്യങ്ങളും നുണഞ്ഞ്‌, സര്‍ക്കാര്‍ ഫ്രീയായി കൊടുത്ത പത്രപ്രവര്‍ത്തക കോളനിയില്‍ ഒരു തുണ്ട്‌ ഭൂമിക്ക്‌ മുദ്രപ്പത്രത്തിന്റെ ടാക്സ്‌ ഇളവിനുവേണ്ടി രാഷ്ട്രീയക്കാരനുമുന്നില്‍ ഇരന്നു നടക്കുന്ന ഊച്ചാളിത്തരമാകരുത്‌ പത്രപ്രവര്‍ത്തനം.
ഇപ്പൊ മാത്രുഭൂമിയെന്നൊരു പത്രത്തിനു ജീവന്‍ വച്ചല്ലൊ എന്ന് ആശ്വസിക്കുക. പിണറായിക്കു നന്ദി !!!

Anonymous said...

A short n serious message , if noticed by the so-calleds , will enable create awareness within !