July 09, 2007

ഇത്‌ ഒരു പുതിയ അറിവല്ല

ലഹരി ചേര്‍ത്ത അരിഷ്ടം കേരളത്തിലെ ഒട്ടേറെ കടകളില്‍ പരസ്യമായി വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്‌. എക്സൈസ്‌ അധികൃതരോ ആരോഗ്യ വകുപ്പധികൃതരോ നടപടിയെടുക്കുന്നില്ലായെന്ന പരാതിയും. പലചരക്ക്‌ കടകളിലും ബേക്കറികളും കൂള്‍ബാറുകളിലും അരിഷ്ട വില്‍പന നിര്‍ബാധം നടക്കുന്നുണ്ടത്രെ. ഇത്‌ കണ്ണൂരിലെക്കാര്യമാണ്‌ ഞാന്‍ പറയുന്നത്‌. രക്തവര്‍ധനയ്ക്കും വാതം, കടച്ചില്‍ എന്നിവ മാറാനും അത്യുത്തമം എന്ന അവകാശപ്പെടുന്ന ലേബലിലാണ്‌ മൂന്നുതരം അരിഷ്ടങ്ങള്‍ മാര്‍കെറ്റ്‌ ചെയ്യുന്നത്‌. വ്യത്യസ്ത പേരുകളിലുള്ള ഇവ കൂട്ടികലര്‍ത്തി കഴിച്ചാല്‍ പിന്നത്തെ കാര്യം പറയേണ്ടത്രെ ! വിലയോ 100 മില്ലിക്ക്‌ 15 രൂപ മാത്രം. ബള്‍ക്ക്‌ പര്‍ച്ചേസ്‌ നടത്തിയാല്‍ ഹെവി ഡിസ്കൗണ്ട്‌. മറ്റു കാര്യങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുള്ള കടകളില്‍ അരിഷ്ട വില്‍പന നടക്കുന്നുതായാണ്‌ അറിയുന്നത്‌. പാന്‍മസാലയ്ക്കും മറ്റും എതിരെ അധികൃതര്‍ രംഗത്തുവന്നത്‌ കൊണ്ടാണൊ ഈ പുതിയ തന്ത്രം ?

4 comments:

Raghavan P K said...

രക്തവര്‍ധനയ്ക്കും വാതം, കടച്ചില്‍ എന്നിവ മാറാനും അത്യുത്തമം !

Anonymous said...

Is there a news like this !
Whats there ,they will say it is
"e Arishtam" n will get justified.

Ramachandran A V.

Kiranz..!! said...

കണ്ണൂരില്‍ മാത്രമൊന്നുമല്ല മാഷേ..നമ്മുടെ നാട്ടിലും ചില മാന്യന്മാര്‍ മദ്യവര്‍ജ്ജനം എന്ന പേരില്‍ അരിഷ്ടം സേവിക്കുന്നുണ്ട്..ജനമറിയുന്നുണ്ടോ ഇത് മറ്റവന്‍ തന്നെയെന്ന് :)

Rashid Padikkal said...

ന്റെ മ്മോ.......അരിഷ്ട്ത്തിന്റെ പേരിലും ലഹരിയോ?..........