June 06, 2021

അഷ്ടഷഷ്ഠി -68 -നൃസിംഹക്ഷേത്രങ്ങൾ


ശ്രീ ഗുരുഭ്യോ നമ:
ഓം ശ്രീ മാത്രേ നമ: 

അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമായി അവതരിച്ചത്. വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് (ഇന്ന്) നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്.

നൃസിംഹ ജയന്തി എന്ന സുദിനത്തില്‍ അഷ്ട ഷഷ്ടി നൃസിംഹ ക്ഷേത്രങ്ങളുടെ വിവരം ....

അഷ്ടഷഷ്ഠി(68)നൃസിംഹക്ഷേത്രങ്ങൾ

ശ്രീമഹാവിഷ്ണു ബ്രഹ്മദേവന് ഉപദേശിച്ച നൃസിംഹക്ഷേത്രങ്ങളുടെ താഴെകൊടുത്ത പട്ടികയെ മഹാസങ്കർഷണമൂർത്തിയുടെ ഉപാസകരായ വൈഷ്ണവർ വളരെ പ്രധാനപ്പെട്ടതെന്ന് കരുതുന്നു. ശക്തിമത്തായ 'നൃസിംഹവ്യൂഹ'പൂജയിലെ നൃസിംഹമാതൃകാന്യാസത്തിൽ ഈ ക്ഷേത്രങ്ങളുടെയും പ്രതിഷ്ഠാമൂർത്തികളുടെയും നാമങ്ങൾ ഉപയോഗിക്കാറുണ്ട്. 68 ദിവ്യക്ഷേത്രങ്ങളും അവയിലെ 68 അധിഷ്ഠാനമൂർത്തികളുമാണ് ഈ പട്ടികയിൽ ഉള്ളത്. നൃസിംഹമന്ത്രങ്ങളുടെ രാജാവെന്ന് വിശേഷിപ്പിക്കുന്ന 'നൃസിംഹമന്ത്രരാജം ' എന്ന 32 അക്ഷരങ്ങളുള്ള പ്രസിദ്ധമന്ത്രത്തിലെ ഓരോ അക്ഷരങ്ങളിൽ നിന്നും രണ്ട് പീഠങ്ങൾ വീതം 64 നൃസിംഹപീഠങ്ങൾ ഉണ്ടായിരിക്കുന്നു. ബാക്കി 4 പീഠങ്ങൾ നൃസിംഹാഷ്ടാക്ഷരീമന്ത്രം , നൃസിംഹദ്വാദശാക്ഷരീമന്ത്രം , നൃസിംഹഷഡക്ഷരീമന്ത്രം ,സുദർശനമന്ത്രം എന്നീ മന്ത്രങ്ങളിൽനിന്നും ഉൽഭവിച്ചു.

അഷ്ടഷഷ്ടിനൃസിംഹക്ഷേത്രങ്ങളുടെ പട്ടിക:

1. കോകാമുഖ ക്ഷേത്രംഃ വരാഹമൂർത്തി .
2. മന്ദരംഃ മധുസൂദനൻ.
3. കപിലദ്വീപംഃ അനന്തൻ.
4. പ്രഭാസംഃ രവിനന്ദനൻ.
5. വൈകുണ്ഠം ഃ നാരായണൻ .
6. മഹേന്ദ്രംഃ നൃപാത്മജൻ.
7. ഋഷഭംഃ മഹാവിഷ്ണു.
8. ദ്വാരകഃ ഭൂപതി.
9. പാണ്ഡുസഹ്യംഃ ദേവേശൻ.
10. വസുരൂഢംഃ ജഗത്പതി.
11. വല്ലീതടംഃ മഹായോഗൻ.
12. ചിത്രകൂടംഃ നരാധിപൻ.
13. നിമിഷംഃ പീതവാസനൻ.
14. ഗവാംനിഷ്ക്രമണക്ഷേത്രംഃ ഹരി.
15. സാളഗ്രാമംഃ തപോവാസൻ.
16. ഗന്ധമാദനംഃ അചിന്ത്യൻ.
17. കുബ്ജാഗാരംഃ ഹൃഷികേശൻ.
18. ഗന്ധദ്വാരംഃ പയോധരൻ.
19. സകലംഃ ഗരുഡദ്ധ്വജൻ.
20. സായകംഃ ഗോവിന്ദൻ.
21. വൃന്ദാവനംഃ ഗോപാലൻ.
22. മഥുരാഃ സ്വയംഭൂ .
23. കേദാരംഃ മാധവൻ.
24. കാശിഃ കേശവൻ.
25. പുഷ്ക്കരംഃ പുഷ്കരാക്ഷൻ.
26. ധൃഷ്ടദ്യുമ്നംഃ ജയദ്ധ്വജൻ.
27. ത്രീണബിന്ദുവനംഃ
28. സിന്ധുസാഗരംഃ അശോകൻ.
29. കസേരടംഃ മഹാബാഹു.
30. തൈജസവനംഃ അമൃതൻ.
31. വിശ്വാസയൂപംഃ വിശ്വേശൻ.
32. മഹാവനം(വൃന്ദവനബാഹ്യം )ഃ നരസിംഹം.
33. ഹലാംഗരംഃ രിപുഹരൻ.
34. ദേവശാലാക്ഷേത്രംഃ ത്രിവിക്രമൻ.
35. ദശപുരംഃ പുരുഷോത്തമൻ.
36. കുബ്ജകം ഃ വാമനൻ.
37. വിതസ്താക്ഷേത്രംഃ വിദ്യാധരൻ.
38. വാരാഹക്ഷേത്രംഃ ധരണീധരൻ (ഭൂവരാഹം ).
39.ദേവദാരുവനംഃ ഗുഹ്യൻ (ഗുപ്തഗോപാലൻ ).
40. കാവേരീക്ഷേത്രംഃ നാഗശായി (ശ്രീരംഗനാഥൻ ) .
41. പ്രയാഗ ഃ യോഗമൂർത്തി.
42. പയോഷ്ണിഃ സുദർശനൻ.
43. കുമാരതീർത്ഥംഃകൗമാരൻ. (നൃസിംഹവിഷ്ണുവിന്റെ വാഹനമായ ഗരുഡനാൽ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്കന്ദൻ)
44. ലോഹിതംഃ ഹയഗ്രീവൻ
45. ഉജ്ജയിനിഃ ത്രിവിക്രമൻ.
46. ലിംഗകൂടംഃ ചതുർഭുജൻ.
47. ഭദ്രാക്ഷേത്രംഃ ഹരിഹരൻ.
48. കുരുക്ഷേത്രംഃ വിശ്വരൂപൻ.
49. മണികുണ്ഡംഃ ഹലായുധൻ.
50. അയോദ്ധ്യാഃ ലോകനാഥൻ.
51. കുണ്ഡിനംഃ കുണ്ഡിനേശ്വരൻ.
52. ഭണ്ഡാരക്ഷേത്രംഃ വാസുദേവൻ.
53. ചക്രതീർത്ഥംഃ സുദർശനൻ.
54. ആദ്യാക്ഷേത്രംഃ വിഷ്ണുപദൻ.
55. ഛൂകരക്ഷേത്രംഃ സൂകരൻ.
56. മാനസസരോവരംഃ ബ്രഹ്മേശൻ.
57. ദണ്ഡകാരണ്യംഃ ശ്യാമളൻ.
58. ത്രികൂടംഃ നാഗമോക്ഷൻ.
59. മേരുപൃഷ്ഠക്ഷേത്രംഃ ഭാസ്ക്കരൻ.
60. പുഷ്പഭദ്രാക്ഷേത്രംഃ വിരജൻ.
61.കേരളാക്ഷേത്രംഃബാലൻ(ഗുരുവാതപുരം)
62. വിപാശാക്ഷേത്രംഃ യശസ്കരൻ.
63. മാഹിഷ്മതിക്ഷേത്രംഃ ഹുതാശനൻ.
64. ക്ഷീരാബ്ദിക്ഷേത്രംഃ പദ്മനാഭൻ.
65. വിമലക്ഷേത്രംഃ സനാതനൻ.
66. ശിവനദീക്ഷേത്രംഃ ശിവകരൻ.
67. ഗയാക്ഷേത്രംഃ ഗദാധരൻ.
68. സർവ്വത്രക്ഷേത്രംഃ പരമാത്മൻ.

''സർവ്വദേവാത്മകോ ഹരിഃ'' എന്ന യാജ്ഞവൽക്യസ്മൃതി വചനത്തെ സത്യമാക്കുംവിധം ഭഗവാൻ ഇവിടെ വിഷ്ണു,സൂര്യൻ ,സ്കന്ദൻ , ശിവൻ , ഭൈരവൻ എന്നീ വ്യത്യസ്തരൂപങ്ങളിൽ വിരാജിക്കുന്നു എന്നതാണ് നൃസിംഹക്ഷേത്രങ്ങളുടെ മഹത്വം.

ഈ അഷ്ടഷഷ്ഠീക്ഷേത്രങ്ങളുടെ നാമങ്ങളും അവയുടെ മൂർത്തികളും ചൊല്ലുന്നവർക്ക് വിഷ്ണുഭഗവാന്റെ അനുഗ്രഹങ്ങൾ ലഭിക്കും. ഏകാദശിക്ക് വിഷ്ണുസന്നിധിയിൽ ഇരുന്ന് ഈ പുണ്യനാമങ്ങൾ ചൊല്ലുന്നത് വളരെ വിശേഷമാണ്.
🙏🙏🙏

No comments: