June 14, 2021

ഇന്ന് ചതുർത്ഥി - എന്താണ് പ്രത്യേകത ?

ഇന്ന് ജേഷ്ടഠമാസത്തിലെ വിനായക ചതുർത്ഥി .

ഹിന്ദു കാലഗണന പ്രകാരം ഇന്ന് ശകവർഷത്തിൽ ജേഷ്ടഠമാസത്തിലെ ശുക്ലപക്ഷ വിനായക ചതുർത്ഥി . (2021 ജൂൺ 14 ന്  ,1196 ഇടവമാസം 31ന്  തിങ്കളാഴ്ച)

 ഓരോ മാസത്തിലും വരുന്ന വിനായക ചതുർത്ഥിയും സങ്കഷ്ടി ചതുർത്ഥിയും ശ്രീ ഗണപതി പൂജക്ക് വളരെ ഉത്തമമാണ്. 

ഓരോ മാസത്തിലും രണ്ട് ചതുർത്ഥികൾ വീതമാണ് പൊതുവേ  വരുന്നത്. ഒന്ന് വിനായക ചതുർത്ഥിയും മറ്റൊന്ന് സങ്കഷ്ടി ചതുർത്ഥിയും(സങ്കടഹര ചതുർത്ഥി).ഓരോ മാസത്തിലേയും രണ്ടു ചതുർത്ഥികളും ഭക്തിപൂർവ്വം നോറ്റ് വിധിയാംവണ്ണം പൂജകൾ ചെയ്താൽ നമ്മുടെ ജീവിതത്തിൽ വരുന്ന വിഘ്‌നങ്ങളെ അകറ്റി ജീവിതവിജയം നേടുവാൻ കഴിയുമെന്നാണ് നമ്മുടെ ആചാര്യന്മാർ പറയുന്നത്.

"പ്രണമ്യ ശിരസാ ദേവം , 
ഗൌരീപുത്രം വിനായകം
ഭക്ത്യാ വാസം സ്മരേ നിത്യം, 
ആയു: കാമാർത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച, 
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം, 
ഗജവക്ത്രം ചതുർത്ഥകം

ലംബോദരം പഞ്ചമം ച, 
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച, 
ധൂമ്രവർണ്ണം തഥാഷ്ടമം

നവമം ഫാലചന്ദ്രം ച, 
ദശമം തു വിനായകം
ഏകാദശം ഗണപതിം, 
ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി, 
ത്രിസന്ധ്യം യ: പഠേത്‌ നര:
ന ച വിഘ്നഭയം തസ്യ, 
സർവസിദ്ധികരം ധ്രുവം

വിദ്യാർത്ഥീ ലഭതേ വിദ്യാം, 
ധനാർത്ഥീ ലഭതേ ധനം
പുത്രാർത്ഥീ ലഭതേ പുത്രാൻ, 
മോക്ഷാർത്ഥീ ലഭതേ ഗതിം

ജപേത്‌ ഗണപതി സ്തോത്രം,
 ഷഡ്‌ഭിർമാസൈ: ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച, 
ലഭതേ നാത്രസംശയ

അഷ്ഠാനാം ബ്രാഹ്മണാനാം ച
ലിഖിത്വാ യ:സമർപയേത്
തസ്യ വിദ്യാ ഭാവേത് സർവ്വാ
ഗണേശസ്യ പ്രസാദത: "

ഏവർക്കും ശ്രീ ഗണപതി ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ ! 
ഹരി ഓം

(കടപ്പാട് : FB)

No comments: