June 02, 2021

അർദ്ധനാരീശ്വരാഷ്ടകം


അംഭോധരശ്യാമളകുന്തളായൈ തടിൽപ്രഭാതാമ്രജടാധരായ നീരീശ്വരായൈ നിഖിലേശ്വരായ നമഃശ്ശിവായൈ ച നമഃശ്ശിവായ. [1]

🌻മേഘത്തെപ്പോലെ കറുത്ത കുന്തളഭാരത്തോടുകൂടിയ ശിവയ്കും മിന്നൽപ്രഭപോലെ ചുവപ്പ് നിറത്തിലുള്ള ജടയെ ധരിക്കുന്ന ശിവനും നമസ്കാരം. അധിനായകനായി മറ്റാരുമില്ലാത്ത സർവ്വശക്തിസ്വരൂപിണിയായ ശിവയ്കും സർവ്വത്തിന്റേയും ഈശ്വരനായ ശിവനും നമസ്കാരം. 

പ്രദീപ്തരത്നോജ്വല കുണ്ഠലായൈയ് സ്ഫുരന്മഹാപന്നഗഭൂഷണായ ശിവപ്രിയായൈ ച ശിവപ്രിയായ നമഃശ്ശിവായൈ ച നമഃശ്ശിവായ.[ 2]

🌻ശോഭയേറിയ രത്നകുണ്ഡലങ്ങളെ ധരിച്ച ശിവവല്ലഭയായ ശിവയ്ക് നമസ്കാരം. സർപ്പങ്ങളാകുന്ന ഭൂഷണങ്ങളെ ധരിച്ച ശിവവല്ലഭനായ ശിവനു നമസ്കാരം. 

മന്ദാരമാലാകലിതാളകായൈ കപാലമാലാങ്കിതകന്ധരായ ദിവ്യാംബരായൈയ് ച ദിഗംബരായ നമഃശ്ശിവായൈ ച നമഃശ്ശിവായ. [ 3]

🌻മന്ദാരമാലകളെകൊണ്ടു ശോഭിക്കുന്ന അളകങ്ങളോടുകൂടിയവളും ദിവ്യ വസ്ത്രങ്ങളെ ധരിച്ചിരിക്കുന്നവളും ആയ ശിവയ്കു നമസ്കാരം. തലയോട്ടിമാലയണിഞ്ഞിരിക്കുന്ന കണ്ഠപ്രദേശത്തോടു കൂടിയവനും ദിക്കുകൾ തന്നെ വസ്ത്രമായിരിക്കുന്നവനും ആയ ശിവനു നമസ്കാരം. 

കസ്തൂരികാകുങ്കുമലേപനായൈ ശ്മശാനഭസ്മാത്തവിലേപനായ കൃതസ്മരായൈയ് വികൃതസ്മരായ നമഃശ്ശിവായൈ ച നമഃ ശ്ശിവായ. [4]

🌻കസ്തൂരികുങ്കുമാദിവിലേപനദ്രവ്യങ്ങൾ അണിഞ്ഞവളും ശൃംഗാരത്തെ ഉത്തേജിപ്പിക്കുന്നവളും ആയ ശിവയ്ക് നമസ്കാരം. ചുടലക്കളത്തിലെ ഭസ്മംപൂശിയിരിക്കുന്നവനും കാമദേവനെ നിഹനിച്ചവനും ആയ ശിവനു നമസ്കാരം. 

പാദാരവിന്ദാർച്ചിത ഹംസകായൈയ് പദാബ്ദരാജന്മണിനൂപുരായ കളാമയായൈയ് വികലാമയായ നമഃ ശ്ശിവായൈ ച നമഃ ശ്ശിവായ [5]

🌻പാദാരവിന്ദങ്ങളിൽ സ്വയം സമർപ്പിക്കപ്പെടുന്ന പരമഹംസന്മാരോടുകൂടിയവളും കലാസർവ്വവും ആയ ശിവയ്ക് നമസ്കാരം. കാലുകളിൽ രത്നച്ചിലമ്പ് ധരിക്കുന്നവനും സർവ്വാമയരഹിതനും ആയ ശിവനു നമസ്കാരം. 

പ്രപഞ്ചസൃഷ്ട്യൂന്മുഖ ലാസ്യകായൈയ് സമസ്ത സംഹാരകതാണ്ഡവായ സമേക്ഷണായൈയ് വിഷമേക്ഷണായ നമഃ ശ്ശിവായൈ ച നമഃ ശ്ശിവായ. [6]

🌻പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിനു തല്പരയായി ലസിക്കുന്നവളും സമസ്തത്തിലും സമവീക്ഷണത്തോടു കൂടിയവളും ആയ ശിവയ്ക് നമസ്കാരം. എല്ലാറ്റിനേയും സംഹരിക്കുന്ന താണ്ഡവത്തിൽ ലാലസനും വിഷമേക്ഷണനും മൂന്നാം തീക്കണ്ണോടുകൂടിയവനും ആയ ശിവനു നമസ്കാരം. 

പ്രഫുല്ലനിലോല്പലലോചനായൈയ് വികാസപങ്കേരുഹലോചനായ  
ജഗജ്ജനന്യൈ ജഗതേകപിത്രേ നമഃ ശ്ശിവായൈ ച നമഃശ്ശിവായ. [7]

🌻വിടർന്ന നീലോല്പലം പോലുള്ള കണ്ണുകളോടുകൂടിയവളും സമസ്ത പ്രപഞ്ചത്തിനും മാതാവുമായ ശിവയ്ക് നമസ്കാരം. വികസിച്ച താമരയിതൾപോലെയുള്ള കണ്ണുകളോടുകൂടിയവനും പ്രപഞ്ചത്തിന്റെ ഏകപിതാവുമായ ശിവനു നമസ്കാരം. 

അന്തർബഹിർശ്ചോർദ്ധ്വമധശ്ച മദ്ധ്യേ പരശ്ച പശ്ചാശ്ച വിദിക്ഷു ദിക്ഷു സർവ്വാംഗതായൈയ് സകലംഗതായ നമഃ ശ്ശിവായൈ ച നമഃ ശ്ശിവായ. [8]

"ഓം ഉമാമഹേശ്വരായ നമഃ "
...

No comments: