July 24, 2006

അങ്കണതൈമാവില്‍ നിന്ന്..

ആ തേന്മവിന്‍ തൈ നട്ടിട്ട്‌ കഷ്ടിച്ചു ഒരു വര്‍ഷമായതെയുള്ളൂ.അത്‌ പുഷ്പിണിയായി നില്‍കുന്നു !മുട്ടോളം പൊക്കാമേയുള്ളു ! നാലഞ്ചു പൂക്കുലകള്‍! വീട്ടുകാരെയും നാട്ടുകാരെയും വഴി പോക്കരെയും എല്ലാരെയും വിളിച്ചു കാണിച്ചു കൊണ്ട്‌ എന്റെ സന്തോഷം വെളിപ്പെടുത്തി. "ഓ .. ഇതിനു മുന്‍പു കാണതതാണോ ? " "അല്ല. അന്നൊക്കെ മറ്റുള്ളവരു നട്ടു വളര്‍ത്തിയ മാവിലാണു പൂക്കൊല കണ്ടിട്ടുള്ളത്‌. ഇന്നങ്ങനെയല്ല . ഇത്‌ ഞാന്‍ തന്നെ നട്ടുവളര്‍തിയതാ. " സ്വാഭിമാനം തല പൊക്കി, അല്‍പം അഹങ്കാരത്തോടെ തന്നെ. "നാലഞ്ചു വര്‍ഷം കഴീന്നത്‌ വരെ ആ പൂക്കളെല്ലം പൊട്ടിച്ചുകളയണം. ഇല്ലെപ്പിന്നെ മരും വളരൂല്ല കായ്കുന്നതും കൊറീം. " അസൂയാലുവായ ഇവന്മാരുടെയൊക്കെ ഉപദേശം ! അങ്ങിനെ മനസില്ലാ മനസോടെ പൂക്കുല പൊട്ടിച്ചു പൊട്ടിച്ചു വര്‍ഷങ്ങള്‍ നാലഞ്ച്‌ കടന്നു പോയ്‌. വീട്ടിന്റെ മുറ്റം എന്നു പറയാനുള്ളത്‌ ആകെ ആ തൈമാവു വെച്ച സ്ഥലമാണു.ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചു യുവത്വം തുളുമ്പുന്ന ആ റുമാനിയാ-ക്കാരി ഇത്തവണയും പുഷ്പിണിയായി. പിഞ്ച്‌ കായ്കളും പൂക്കളുമായി പൂത്തു നില്‍ക്കുന്ന ആ മനോഹരമായ കഴ്ച...പ്രകൃതീദേവിയുടെ സൃഷ്ടിസ്തിതിസംഹാര മാഹത്മ്യത്തെ കാഴ്ച വെച്ചു.പതിയെ പതിയെ ഭാരിച്ച കായ്കളൂടെ ചുമടുമായി അവള്‍ വളരെ കഷ്ടപ്പെടുന്നതായി തോന്നി. "വരുന്നോരുടെം പോകുന്നോരുടെം കണ്ണു മാവിന്മേലാ .ഏതോ ആദ്യമായി മാങ്ങ കാണുന്നതു പോലെ!എന്നേക്കൊണ്ടിതും നോക്കിയിരിക്കാന്‍ പറ്റുല്ല." ഗൃഹലക്ഷ്മിയുടെ പരിവേദനം "ഇനി വൈകിക്കണ്ട ഇ വരുന്ന ഞായറഴ്ച തന്നെ എല്ലാം പറിച്ചു പഴുക്കാന്‍ വെക്കാം." "ഇത്രപ്പാട്‌ മാമ്പഴം എങ്ങിനെ നാലു പേര്‍ തിന്നു തീര്‍ക്കും? " "വലിയതെല്ലാം പഴുക്കാന്‍ വെക്ക്‌. കുറച്ചു അച്ചാറാക്കാം. കുറച്ചു 'പാന* ' ഉണ്ടാക്കാം.ഒന്നു രണ്ടു മാങ്ങ അപ്പറൂം ഇപ്പറൂം കൊടുത്താല്‍ അതങ്ങു തീരും" "മര്‍കെറ്റില്‍ വരുന്ന മാമ്പഴം calcium carbideല്‍ വെച്ചാ പഴുപ്പിക്കുന്നത്‌. ഇതെ ശരിയായി വയ്കോലില്‍ പൊതിഞ്ഞു വെച്ചു അതിനിടയില്‍ വെപ്പിലയും വെച്ച്‌ വേണം പഴുക്കാന്‍ വെക്കാന്‍." അലഞ്ഞു തിരിഞ്ഞു എല്ലം എര്‍പ്പാടു ചെയ്തു. നാക്കില്‍ വെള്ളമൂറ്റിക്കൊണ്ടു ഒരു ദിവസം കടത്തി. ഇന്നു ശനിയാഴ്ച.Half a day കഴിഞ്ഞു വന്നു വീട്ടില്‍ കയറിയതേയുള്ളു.കറുത്തിരുണ്ട മേഘങ്ങള്‍ ആകാശത്തില്‍ തിങ്ങിക്കൂടാന്‍ തുടങ്ങി.ചെറുതായി ഇടി ശബ്ദം... തുടര്‍ന്നൊരു മഴച്ചാറല്‍.പെട്ടെന്നു അന്തരീക്ഷമാകെ മാറി. വാതിലും ജനലും പട പട അടയുന്നു. വൈദ്യുതി നിലച്ചു . വീട്ടിനു മോളിലുള്ള പ്ലാസ്റ്റിക്‌ ടാങ്ക്‌ അടുത്ത മൈതാനത്തില്‍ പറന്നു വീണു. അഴയില്‍ ആറാനിട്ട തുണി HT കമ്പി മേലെ.. എല്ലാരും പേടിച്ചോടി വീട്ടിനുള്ളില്‍ കയറി അടച്ചുമൂടി ഭദ്രമായി കൂടി. പത്തു പതിനഞ്ചു നിമിഷം പോയ്കാണും എല്ലാം നിശ്ശബ്ദമായി നിശ്ചലമായതു പോലെ തോന്നി. വെളിയിലിറങ്ങി.ആദ്യം കണ്ടത്‌ എന്റെ റുമാനിയ വെറും Y എന്ന ഇംഗ്ലീഷ്‌ അക്ഷരം പോലെ ഒറ്റ തടിയായി നില്‍ക്കുന്ന ദയനീയ കഴ്ചയാണു. എന്റെ കണ്ണില്‍നിന്നും അടര്‍ന്നൂ ചുടു ചൂടായ്‌ കണ്ണീര്‍തുള്ളികള്‍.......! by പി കെ രാഘവന്‍ * " panah " is a drink made out of raw mangoes.

10 comments:

K.V Manikantan said...

nice & beautyful!

Raghavan P K said...

Thank You...!!!

ബിന്ദു said...

കഷ്ടായി. മാങ്ങയെല്ലാം പെറുക്കിയോ എന്നിട്ട്‌?

Raghavan P K said...

ഞാന്‍ കുട്ടയുമായി പൊറുക്കാന്‍ ചെല്ലും മുന്‍പേ തന്നെ നാട്ടുകാരും വീട്ടുകാരും എല്ലാം ചേര്‍ന്ന് സ്ഥലം കാലിയാക്കി.എനിക്കു മിച്ചം കിട്ടിയത്‌ പാവം റുമാനിയുടെ ഒടിഞ്ഞ കൈകള്‍ മാത്രം..!

Anonymous said...

ഹൃദ്യമായി എഴുതിയിരിക്കുന്നു. വളരെ നല്ല എഴുത്ത്. വെരി നൈസ്.
(ആദ്യ കമന്റ് വന്നില്ലല്ലോ?)

Raghavan P K said...

ഈ ടെക്നോളജിയുടെ നടുവില്‍ ഞാന്‍ ഒരു പാവം netizen ആണേ..!
ചിലപ്പോ കമ്മെന്‍സിനു തനി തനി യായി നന്ദി പറയണമെന്നു വിചാരിച്ചാലും എന്തു ചെയ്യണമെന്നറിയ്‌ഇല്ല. അതുകൊണ്ട്‌ സങ്കുജിതനും,ബിന്ദുവിനും,anonymousനും

tahnks and... my best wishes..!

Anonymous said...

സ്വാഗതം..

Adithyan said...

നല്ല എഴുത്ത്!
സ്വാഗതം :)

myexperimentsandme said...

വളരെ നന്നായി എഴുതിയിരിക്കുന്നു. ഇത് മിസ്സായിപ്പോയേനെയല്ലോ എനിക്ക്.

ഒത്തിരിയൊത്തിരി ആഗ്രഹിക്കുന്ന ചില കാര്യങ്ങളൊക്കെ ചിലപ്പോള്‍ ഇങ്ങിനെയായിത്തീരും. സാരമില്ല, ആ മഴ വരുന്നതിനു തൊട്ടുമുന്‍‌പു വരെ എന്തൊക്കെ സന്തോഷം അത് തന്നു. അത് തന്നെ അതിന്റെ ഫലം. അവസാന ഫലത്തെപ്പറ്റി ഓര്‍ത്ത് വ്യാകുലപ്പെടേണ്ട.

നന്നായിരിക്കുന്നു.

ഫാര്‍സി said...

വളരെ നന്നായിരിക്കുന്നു...ഇതു വായിച്ചപ്പോള്‍ എന്‍റെ അമ്മയുടെ വീട്ടിന്‍റെ വടക്കു ഭാഗത്തുണ്ടായിരുന്ന മാവിനെകുറിച്ചോര്‍മ്മ വന്നു.അതു വളര്‍ന്ന് വലുതായതു കാരണം മാങ യൊന്നും ഞങ്ങള്‍ക്ക് കിട്ടാറില്ല.ഇതു പോലെ മഴയും കാറ്റും വീശുമ്പോഴാണു മാമ്പഴം വീഴാറുള്ളത്.അതും രാത്രിയില്‍.ഞങ്ങളും അയല്‍പക്കമുള്ളവരെല്ലാം അതു വീഴാനായി കാത്തിരിക്കും.‘ട്ടോ’എന്ന ശബ്ദത്തോട് കൂടി വീഴുമ്പോള്‍ എല്ലാവരും ഓടും ആ ഭാഗത്തേക്ക്. പിന്നെ ഇരുട്ടത്തൊരു കശപിശയാണു.കിട്ടിയാവരുടെ മുഖത്ത് സന്തോഷം ,കിട്ടാത്തവര്‍ക്കു സങ്കടം....രസായിരുന്നു.