ഇന്ത്യന്‍ കര്‍ഷകര്‍ നിത്യജീവിതത്തിന്ന് വഴിമുട്ടി ആത്മഹത്യക്കുവരെ തയ്യറാവുന്ന ഈ ദുര്‍ഗ്ഗടമായ സാഹചര്യത്തില്‍ ഇതാ ഒരു അഭിനവകര്‍ഷകന്‍ രൂപം പ്രാപിച്ചിരിക്കുന്നു. അമ്പാനി കുട്ടികള്‍! അതേ, നിരുഭായ് അമ്പാനി മുതലാളിയുടെ അമ്പാരിയേന്തുന്ന കുട്ടികള്‍ തന്നെ!
ലോകത്തിലെ വന്‍കിട എണ്ണ ശുദ്ധീകരണ ശാലകളില്‍ മൂന്നാം സ്ഥാനം വഹിക്കുന്ന 'റിലയന്‍സ്' മുതലാളികള്‍ തന്നേയാണു ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ മാങ്ങ ഉല്‍പ്പത്തി ചെയ്ത് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നതു. അമ്പാനി മുതലാളിയുടെ എണ്ണക്കമ്പനികള്‍ക്ക് സ്വന്തമായുള്ള കാലിയായിക്കിടന്നിരുന്ന വിശാലമായ സ്ഥലങ്ങളിലാണു ഇവര്‍ മുന്തിയ തരം മാവിന്‍ ചെടികള്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്. ഒരു വെടിക്കു രണ്ടു പക്ഷി എന്ന കണക്കിന്, പരിസ്ഥിതി സംരക്ഷണവും കൃഷിയുല്‍പന്നങ്ങള്‍ വിറ്റു കിട്ടുന്ന ലാഭവും! എകദേശം 470 ഏക്കര്‍ നിലത്താണു ഈ നൂതനമായ 'മാങ്ങ-പരിപാടി' നടപ്പിലാക്കിയിട്ടുള്ളത്. ഏഷ്യ്യിലേ എറ്റവും വലിയ മാങ-തോട്ടം എന്നുള്ള ബഹുമതിക്കും അര്‍ഹമായ ഈ പദ്ധതി ഇതു വരെ 3,87,000 കിലോഗ്രാം മാങ്ങ ഇതിനകം ഉല്‍പത്തി ചെയ്തിട്ടുണ്ട്. പല വെറൈറ്റി ഉണ്ടെങ്കിലും “Releure" brand (റിലയന്‍സ്’ നിങളുടേത് എന്ന് വായിക്കുക) ആണത്രെ എറ്റവും അധികം ഡിമാന്‍ഡ്. റിലയന്‍സ് ആഗ്രോ ഇനീഷ്യേറ്റീവെന്നാണ് ഈ പുതിയ വ്യവസായത്തിന്റെ പേര്.
ഒരു കിലോ മാങ്ങ 40 രൂപ വെച്ചാണു കയറ്റുമതി ചെയ്യുന്നത്. അധികവും ബ്രിട്ടനിലുള്ള ഹരോഡ് കമ്പനിക്കാണ് സപ്ലൈ ചെയ്യുന്നത്. അവിടത്തേ ഉപഭോക്താക്കള്‍ മിക്കവരും ഏഷ്യക്കാരാണു താനും. അവര്‍ കൊടുക്കുന്ന വില ഒന്നിനു 200 രൂപയാണത്രേ! അടുത്ത വിളവെടുപ്പോടെ അമേരിക്കയിലേ സൂപ്പര്‍ മാര്‍ക്കെറ്റുകളിലും ഈ മാങ്ങ ലഭ്യമായിത്തുടങ്ങും.
എണ്ണയുല്‍പന്നങ്ങളേക്കാള്‍ ലാഭകരമാണത്രേ ഈ മങ്ങാ കച്ചോടം! കൃഷിക്കാര്‍ക്കുവേണ്ടി എത്രയെത്ര പദ്ധതികളാണു നമ്മളുടെ സര്‍ക്കാര്‍ ഇതുവരെ നടപ്പിലാകിയിട്ടുള്ളത്? ഏന്നിട്ടും എന്തുകൊണ്ടാണ് യതൊര് ആശ്വാസവും കിട്ടാത്തെ നമ്മളുടെ കര്‍ഷകന്മാര്‍ വലയുന്നത്? മാര്‍ക്കെറ്റിങ്ങിളുള്ള അപാകത തീര്‍ക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധിക്കാത്തതല്ലേ പരാജയങ്ങള്‍ക്ക് കാരണം?
അമ്പാനി എന്ന മുതലാളിക്കു, അല്ല കര്‍ഷകന് എന്റെ അഭിനന്ദനങള്‍ !
3 comments:
കൃഷിക്കാര്‍ക്കുവേണ്ടി എത്രയെത്ര പദ്ധതികളാണു നമ്മളുടെ സര്‍ക്കാര്‍ ഇതുവരെ നടപ്പിലാകിയിട്ടുള്ളത്? ഏന്നിട്ടും എന്തുകൊണ്ടാണ് യതൊര് ആശ്വാസവും കിട്ടാത്തെ നമ്മളുടെ കര്‍ഷകന്മാര്‍ വലയുന്നത്? മാര്‍ക്കെറ്റിങ്ങിളുള്ള അപാകത തീര്‍ക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധിക്കാത്തതല്ലേ പരാജയങ്ങള്‍ക്ക് കാരണം?
ഈ മാങ്ങ ഒക്കെ എന്താണ് ഇന്ത്യയില്‍ വില്‍ക്കാത്തത്? 200 രുപ കൊടുത്ത് ആരും മാങ്ങ വാങ്ങില്ലെന്നത് കൊണ്ടാണോ?
എന്റെ ശ്രീജിത്തേ, ഇന്ത്യയില്‍ ഇതേ മാങ്ങ 20 രൂപയ്ക്ക് കൊടുത്താല്‍ വാങ്ങി, “ഛേ, ബ്ലഡി കണ്ട്രി ഇന്ത്യന്‍ മാങ്ഗോ” എന്ന് പറയുന്നവന്‍ തന്നെ അത് അവിടെ ഒന്ന് ഇരുന്നൂറ് കൊടുത്ത് വാങ്ങുമെന്ന് അമ്പാനി മക്കള്‍ക്കറിയാം,അപ്പന്റെ ചൊല്ലുവിളി കേട്ടു വളര്‍ന്നത് കൊണ്ട്..
സര്‍ക്കാരിന് എന്ത് നഷ്ടം മാഷേ,ഒരു കര്‍ഷകന്‍ ചത്തു കിട്ടിയാല്‍ അതിന്റെ പേരില്‍ നാല് ബാനര്‍ കൂട്ടി കെട്ടാം, എങ്ങനെ വന്നാലും അഞ്ചാം വര്‍ഷം അടുത്ത ആള് തിരിച്ച് വരും എന്നത് അച്ചട്ടാ..പിന്നെ എന്തോന്ന് ചിന്തിക്കാന്‍, കിട്ടിയ നേരം കൊണ്ട് സ്വന്തം വീടും വീട്ടാരേം നന്നാക്കാനല്ലാതെ.
-പാര്‍വതി.
Post a Comment