November 22, 2020

ഇങ്ങിനേയും ചിലർ 1 !

രാഷ്ട്രീയപ്പാർട്ടികളുടെ കൊടിക്കീഴിൽ വരാത്ത ഏതെങ്കിലും  ഒര്  തൊഴിലാളി കേരളത്തിലുണ്ടോ എന്ന് സംശയമാണ്. ഒന്നോ രണ്ടോ ആഴ്ച മുൻപാണ് കണ്ണൂരിലെ ഓൾ‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ‍ തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് ഒരു മാര്‍ച്ച് നടത്തിയതായി വാർത്ത കണ്ടത്. ഈ വാർത്ത വായിച്ചു കഴിഞ്ഞിട്ടേയുള്ളൂ, ഞാൻ ഓർത്തുപോയ അതേ മനുഷ്യൻ വീട്ട് മുറ്റത്ത് എത്തിപ്പെട്ടു.

ആയാൾ വേറേയാരുമല്ല ഞങ്ങളുടെ അടുത്ത സ്ഥലവാസിയും ജനങ്ങൾക്ക് സുപരിചിതനുമായ മൊബൈൽ ടെയ്ലർ മുനിസ്സാമി. തന്റെ സന്തത സഹചാരിയായി ഒരു തയ്യൽ മെഷീൻ എപ്പോഴും മുനിസ്സാമിയുടെ കൂടെയുണ്ടാവും.

പബ്ലിസിറ്റി തീരെ  ഇഷ്ടപ്പെടാത്ത    മുനിസ്സാമി തന്റെ പടം പിടിക്കുന്നതു തന്നെ വിലക്കുകയായിരുന്നു.

ടെയ്ലർ മുനിസ്സാമിക്ക് ചില    പ്രത്യേകതകൾ ഉണ്ട്.  “ചെയ്യും തൊഴിലേ ദൈവം”  എന്ന തത്വത്തിൽ ഉറച്ച് വിശ്വസിക്കുന്നു. തൊഴിൽ ഏതായാലും അത് പരോപകാരപ്രദമാകണമെന്നും, സാമ്പത്തീകത മാത്രമല്ല ജോലിയുടെ ലക്ഷ്യമെന്നുമൊക്കെ യാണ്  അയാളോട് സംസാരിച്ചപ്പോൾ മനസ്സിലായത്.  നാല് ചക്രങ്ങളുടെ സഹായത്തോടെ നാലുപേരെ സഹായിക്കാൻ അയാളുടെ തയ്യൽ മെഷീന് കഴിയുന്നുവെന്ന് മുനിസ്സാമി വളരെ അഭിമാനത്തോടെ പറയുന്നു. 

കൊടി പിടിക്കാതേയും, ആരേയും കുറ്റപ്പെടുത്താതേയും, എളിയ ജീവിതം നയിക്കുന്ന, ജനസ്സേവനം ചെയ്യുന്ന മുനിസ്സാമി പോലുള്ളവരെ കാണാൻ നമുക്ക് കഴിയാത്തതെന്തേ?

No comments: