November 12, 2020

തൊട്ടാവാടി

 തൊട്ടാവാടി

തൊട്ടാവാടി എന്ന് വിളിക്കാനാണ് നമുക്കിഷ്ടം. ഇതിനെ ലജ്ജാലു എന്നും അറിയപ്പെടുന്നു. അല്പ സ്വല്പ വ്യത്യാസത്തോടുകൂടിയ പലതരം ലജ്ജാലു-ചെടികൾ കാണാം.


ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്നു കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. ബ്രസീലിൽ നിന്ന്  ചരക്കു കപ്പലുകൾ വഴി ഇന്ത്യയിലെത്തിയ ഒരു സസ്യമാനിത്. സ്പർശനമേറ്റാൽ ഉറങ്ങുന്ന ഇതിനെ ഇംഗ്ലീഷിൽ -Touch me not - എന്നാണ് വിളിക്കേണ്ടത്. ഔഷധഗുണം ധാരാളമുണ്ട്. ഭാവപ്രകാശത്തിൽ തൊട്ടാവാടിയെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു: 'ലജ്ജാലു: ശീതളാ തിക്താ കഷായാ കഫ പിത്ത ജിത്. ആയുർവ്വേദ വിധിപ്രകാരം ശ്വാസ വൈഷമ്യം, വ്രണം, എന്നിവ ശമിപ്പിക്കുന്നതിനും. കഫം ഇല്ലാതാക്കുന്നതിനും, രക്തശുദ്ധി ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.

***

No comments: