January 16, 2021

കാളി - സപ്തമാതൃക്കൾ

'കാളീ കരാളീ ച മനോജവാ ച

സുലോഹിതാ യാ ച സുധൂമ്രവര്‍ണാ

സ്ഫുലിങ്ഗിനീ വിശ്വരുചീ ച ദേവീ

ലേലായമാനാ ഇതി സപ്തജിഹ്വാ'

കാളി, കരാളി, മനോജവാ, സുലോഹിതാ, സുധൂമ്രവര്‍ണാ, സ്ഫുലിങ്ഗിനി, വിശ്വരുചി എന്നീ ഏഴു ജിഹ്വകള്‍ അഗ്നിയുടേതാണന്നാണ്.

ഈ പറഞ്ഞതിനര്‍ഥം. സപ്തമാതൃക്കള്‍ എന്നു പിന്നീട് പറയപ്പെട്ട ഏഴു ദേവതകള്‍ ഈ ജിഹ്വകള്‍തന്നെയാണ്. ഋഗ്വേദത്തിലെ  'സപ്തവാണീഃ' എന്ന പ്രയോഗത്തില്‍ ഈ ചിന്തയുടെ വേര് നമുക്ക് കാണാം (ഋഗ്വേദം. 3.1.6). ആ അഗ്നിജിഹ്വകളില്‍ ആദ്യത്തേതാണ് കാളി. അഗ്നിയില്‍ ആഹുതി വീഴുമ്പോള്‍ നീലജ്വാലകള്‍ കാണാം. ഇതുതന്നെ ഭദ്രകാളി. നീണ്ട നാക്ക് കാണാം കാളീചിത്രങ്ങളിലും പ്രതിമകളിലും. അഗ്നിയുടെ ജിഹ്വ അഥവാ നാക്കാണ് ഈ പ്രതീകം ഉണ്ടാകുന്നതിന് കാരണമായത്. യഥാര്‍ഥത്തില്‍ ഈശ്വരന്റെ വാക്ശക്തിയെയാണ് സപ്തവാണികളില്‍ ഒന്നായ ഭദ്രകാളീദേവത പ്രകടമാക്കുന്നത്. അഗ്നി വാഗ്‌രൂപം സ്വീകരിച്ച് വായില്‍ പ്രവേശിച്ചു എന്ന് ഐതരേയോപനിഷത്തില്‍ പറയുന്നുണ്ട്.
-oOo-

No comments: