July 26, 2006

ടിന്നിറ്റസ് *Tinnintus

അന്നു ഇന്നെത്തതു പോലെ റോഡും വാഹനങ്ങളൊന്നുമില്ലാത്ത കാലം..പ്രഭാതം വിടരും മുന്‍പു എഴുന്നേറ്റ്‌ ജോലിക്കു പോകാനുള്ള ഒരുക്കത്തിലായിരിക്കും അച്ഛന്‍.കുട്ടികളായ നമ്മള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടാവും. ഈശ്വര നാമങ്ങളും കീര്‍ത്തനങ്ങളും ഉരുവിട്ടുകൊണ്ടായിരിക്കും അച്ഛന്റെ ഒരുക്കങ്ങള്‍. ഞങ്ങള്‍ ഉണരുമ്പോഴേക്കും നേരം വെളുക്കുന്നതിന്മുന്‍പു അഞ്ചാറു നാഴികക്കപ്പുറമുള്ള Textiles Millല്‍ അച്ഛന്‍ എത്തിയിരിക്കും. കഴുതക്കെന്തറിയും കര്‍പ്പൂര വാസനയെപറ്റി എന്ന മട്ടിലായിരുന്നു നമ്മള്‍ !അന്നപൂര്‍ണ്ണേശ്വരീസ്ത്രോത്രവും ദേവിമാഹാത്മ്യത്തിലെയും ജ്നാനപ്പാനയിലേയും മറ്റും ശ്ലോകങ്ങളും കേള്‍ക്കാന്‍ ഇപ്പോള്‍ താനെ ആഗ്രഹിച്ചുപോകുന്നു! അച്ഛന്‍ ഇന്നു ജീവിച്ചിരിപ്പില്ലങ്കിലും ആ കീര്‍ത്തനങ്ങളുടെയും ശ്ലോകങ്ങളുടെയും പ്രതിധ്വനി ഇന്നും എന്റെ ചെവിക്കുള്ളില്‍ ടിന്നിറ്റസ്‌(Tinnitus)ശബ്ദമായി മുഴങ്ങുന്നുണ്ടെന്നുള്ളതാണു പരമാര്‍ത്ഥം ! Kindly note * Tinnitus is a peculiar problem faced by the people suffering from hearing loss. It can also be a prelude to a impending deafness . The symptoms are that you start hearing continuously humming or exploding ,blasting or siren type noise or music from no where.... Only for general information . Kindly consult an ENT specialist if you have any Tinnitus problem. By Raghavan P K

9 comments:

ബിന്ദു said...

പുറകിലേയ്ക്കു തിരിച്ചു പോവാന്‍ പറ്റില്ലല്ലോ. :(

ദിവാസ്വപ്നം said...

ശരിയാണ്. നഷ്ടപ്പെടുന്നത് വരെ നമുക്ക് പുച്ഛമാണ്.

സു | Su said...

സ്വാഗതം :)

ലിഡിയ said...

ബാല്യത്തിനും മുമ്പെപ്പോഴൊ ഉണ്ടായിരുന്ന നിഷ്കളങ്കതയുടെ ആ ലൊകത്തിലേയ്ക്ക് ഓടിപോയി ഒളിച്ചിരിക്കാന്‍ പലപ്പോഴും വേദനയോടെ ആഗ്രഹിക്കാറുണ്ട്.

എന്ത് ചെയ്യാം...

-പാര്‍വതി

കുറുമാന്‍ said...

സ്വാഗതം.........ഞാനും കേള്‍ക്കും രാവിലെ ഞാനെ പാനെ ........ചുമ്മാ

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഇപ്പോള്‍ എന്റെ മകന്‍ രാവിലെ സുഖമായി കിടന്നുറങ്ങുനത്‌ ഞാന്‍ ഓര്‍ക്കുന്നു....ഏതിനെകുറിച്ചും യാതൊന്നു മറിയേണ്ട ബാല്യം.........

myexperimentsandme said...

മധുരിക്കുന്ന ഒരു ബാല്യകാലം കുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കാന്‍ ഇപ്പോഴത്തെ മാതാപിതാക്കള്‍ക്ക് സാധിക്കട്ടെ.

Anonymous said...

Nice one.......away at blr on an official tour......arrived from chennai......reminds me my childhood days in agraharam at kalpathy........palakkad

hari

Raghavan P K said...

Thanks to ബിന്ദു, ദിവാസ്വപ്നം ,സു | Su ,
പാര്‍വതി , കുറുമാന്‍ , ബിജോയ്‌ മോഹന്‍
വക്കാരിമഷ്ടാ and Hari for your response