December 27, 2020

ആദരാഞ്ചലി

1970ലാണിതൊക്കെ സംഭവിക്കുന്നത്.!

എന്റെ പഴയ തറവാട് രേഖകൾ വായിച്ച് നോക്കിയപ്പോൾ ചില പുതിയ വിവരങ്ങൾ മനസിലാക്കാൻ സാധിച്ചു. ആധാരം തയാറാക്കുന്നവൻ ആളെ വ്യക്തമായി തിരിച്ചറിയാനുള്ള വിവരങ്ങൾ ആധാരത്തിൽ ആളുകളുടെ പേരിന്റെ കൂടെ എഴുതി ചേർക്കണം. പേർ, വയസ്സ്, ഇന്നാരുടെ  മകൻ /മകൾ, ചെയ്യുന്ന തൊഴിലിനെക്കുറിച്ചും ഒക്കെ ചേർത്ത് എഴുതുന്ന പതിവുണ്ട്. രേഖയിൽ പറയുന്ന വ്യക്തി ആരാണെന്ന് പിൽക്കാലത്ത് കണ്ടു പിടിക്കാൻ ഇത്  സഹായിക്കുന്നു. പിൽക്കാലത്ത് ആൾമാറാട്ടം നടക്കാതിരിക്കാൻ വേണ്ടിയാണിത്. ആധാർ കാർഡും മറ്റും ഇന്നുണ്ട് എന്നിട്ടും എത്ര കുഴപ്പങ്ങൾ!
ജോലി എന്താണെന്നതു പോലുള്ള  ചില വിശേഷണങ്ങൾ അന്ന് എഴുതിച്ചേർത്തത്  ഇന്ന് കേൾക്കുമ്പോൾ  തമാശയായി തോന്നിയേക്കാം. പ്ലാറ്റിനം ജൂബിലി ആഘോഷിക്കാവുന്ന ചില ആധാര പൊക്കിഷങ്ങൾ എൻ്റെ കൈയിലെത്തിയത് ഞാൻ വായിച്ച് നോക്കിയപ്പോൾ അതിൽ നമ്മുടെ മുതിർന്ന അമ്മാവൻ്റെ പേര് എഴുതിയിരുന്നത് “മിലിറ്ററിമെൻ" കുഞ്ഞമ്പു നമ്പിയാർ എന്നാണ്.  മിലിറ്ററിയിൽ ആയിരുന്നു കുറേ കാലം. പിന്നീട് കേരളാ ഹെൽത് ഡിപ്പാർട്ട്മെന്റിൽ  കേറ്ററിങ് സർവീസിൽ ജോലി നോക്കികൊണ്ടിരിക്കുമ്പോൾ റിട്ടയറാവുന്നതിനു മുൻപ് അസുഖ ബാധിതനായി മരണപ്പെട്ടു 1978 ൽ നിര്യാതനായി. അദ്ദേഹത്തിെൻ്റെ ഓർമ്മക്കായി ഇതിവിടെ പോസ്റ്റ് ചെയ്യുകയാണ്.
അദ്ദേഹത്തിൻ്റെ ഭാര്യ 2018 ലാണ് വാർദ്ധക്യ സഹജമായ കാരണത്താൽ മരണപ്പെട്ടത്. അത്തരത്തിലുള്ള കുടുംബങ്ങൾ പെട്ട കഷ്ടങ്ങൾ   

ഇന്നത്തെ കുട്ടികൾക്ക് തീരെ അനുഭവമില്ല.  അമ്മാവൻ 1970-ൽ മരണമടഞ്ഞത്    അവിചാരിതമായിട്ടായിരുന്നു. ജാതി അടിസ്ഥനത്തിലുള്ള സംവരണം കാരണം ഫീസു കൊടുത്തു വേണം പഠിക്കാൻ. അതുകൊണ്ട് പത്താം കളാസ്സു കഴിഞ്ഞ് വീട്ടിൽ യാതൊരു പോംവഴിയുമില്ലാതെ നാലു പെൺകുട്ടികൾ.
 ആ കുടുംബം വഴിയാധാര മാകാതിരുന്നത്. അങ്ങിനെ പെണ്മക്കളിൽ ഒരു കുട്ടിക്ക് ഗവർമ്മെൻ്റ്, ജോലി കൊടുത്ത് ഗവർമ്മെൻ്റ് സഹായിച്ചതു കൊണ്ടാണ്. അതിനു വേണ്ടി അന്ന് സമീപിക്കാത്ത നേതാക്കന്മാരോ സർക്കാർ ഉദ്യൊഗസ്ഥന്മാരോ ഉണ്ടാകുമെന്ന് തോന്നുന്നില്ല. സർക്കാർ കാര്യം അത്ര എളുപ്പമല്ലല്ലോ!.
മൂന്നാമത്തെ മകൾക്കാണ് ഒടുവിൽ ജോലി ശരിയായത്. അതു കൊണ്ട് കുടുംബ ഭാരവും കൂടുതൽ അവളുടെ തലയിൽ തന്നെ.  കേരള സർക്കാർ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ അങ്ങിനെ ജോലി  നോക്കിക്കൊണ്ടിരിക്കുമ്പോൾ രോഗബാധയെ തുടർന്ന് 1919-ൽ അവളും മരണപ്പെട്ടു. ഭർത്താവ് ജോലിക്കു വേണ്ടി പ്രയത്നിച്ച ഒരു മഹാമൻസ്കൻ്റെ മകനെത്തന്നെയായിരുന്നു അവൾ കല്യാണം കഴിച്ച്ത്. ശരിയായ ജോലിയോ വിദ്യാഭ്യാസമോ ഇല്ലായിരുന്നു അയാൾക്ക്. കുടിയും ഉപദ്രവവും ചെയ്യലും തൊഴിലാക്കിയ അദ്ദേഹത്തെ  ഉപേക്ഷിക്കേണ്ടി വന്നു. അതിൽ രണ്ട് കുട്ടികളുണ്ട്. ആ കുട്ടികൾക്കു വേണ്ടിയും അമ്മക്ക് വേണ്ടിയും ഉഴിഞ്ഞു വെച്ച ആ ജീവൻ 
പ്രായപൂർത്തിയായ കുട്ടികളെയും വിട്ട് 1918ൽ പിരിഞ്ഞു പോയി. സ്വയം ത്യാഗം ചെയ്ത് ജീവിച്ചതെന്ന് പറയാൻ ആരെങ്കിലും ഉണ്ടോ?  മരണത്തിനു ആറുമാസം മുൻപ് ഞാൻ അവരുടെ വീട്ടിൽ അവരുടെ അമ്മ മരിച്ചതിനു ശേഷം ഒന്ന് പോയിരുന്നു.  അത് അവസാനമാകുമെന്ന് അറിയില്ലല്ലൊ! മനസ്സിലുള്ള വിഷമം കുറക്കാൻ ഒരു വഴിയുമില്ല.
ആദരാഞ്ചലികൾ സഹോദരി! 🙏
***

No comments: