December 18, 2020

ജ്യോതിഷം (പോസ്റ്റ്-1)

 ജ്യോതിഷം (പോസ്റ്റ്-1)



നിങ്ങൾക്ക് ജ്യോതിഷം എന്താണ്

എങ്ങിനെയാണ് എന്തിനാണ്

എന്നൊക്കെയുള്ള സംശയങ്ങൾ

നിവൃത്തിവരുത്താനായി വാരം 

ഒരു പോസ്റ്റ് എന്ന ക്രമത്തിൽ ഈ

ബ്ളോഗിൽ  ഒരു പരമ്പര

ആരംഭിക്കുകയാണ്.


ജ്യോതിഷം , കല്പം , നിരുക്തം ,

ശിക്ഷ , ഛന്ദസ്സ്, വ്യാകരണം എന്നീ

ഹൈന്ദവശാസ്ത്രങ്ങളെ വേദത്തിന്റെ അംഗങ്ങളായിട്ടാണു

പരിഗണിച്ചു വരുന്നതു്. അതിൽ ജ്യോതിഷം വേദ

പുരുഷൻറ നേത്രസ്ഥാനം അലങ്കരിക്കുന്നു. 


ഭാരതിയ ഋഷീശ്വരന്മാർ ദീർഘകാലത്തെ മനന

ധ്യാന പരീക്ഷണങ്ങളുടെയും ഗവേഷണ നിരീക്ഷണ

ങ്ങളുടെയും  ഫലമായി ഗ്രഹങ്ങൾക്കു മനുഷ്യ ജീവിത

ത്തിലുള്ള സ്വാധീനശക്തി കണ്ടു പിടിച്ചു് ആ ജ്ഞാന

വിജ്ഞാന മഹാരത്നങ്ങളെ ജ്യോതിശ്ശാസ്ത്രമാകുന്ന

പൂർണ്ണ കുംഭത്തിൽ അടക്കം ചെയ്തു.


ജ്യാതിഷത്തിനു ഗണിതം , സംഹിത, ഹോര എന്നീ

മൂന്നു ശാഖകളും ; ജാതകം, പ്രശ്നം, മുഹൂർത്തം, 

നിമിത്തം , ഗോളം, ഗണിതം ഇങ്ങനെ ആറു ഉപശാഖ

കളുമുണ്ട് . കാലത്രയങ്ങളിൽ ഓരോ വ്യക്തിക്കുമുണ്ടാ

കുന്ന  ഭാഗ്യ-നിർഭാഗ്യങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കു

വാൻ സഹായിക്കുന്ന ഒരു  ദിവ്യശാസ്ത്രമാണു

ജ്യാതിഷം. ഗഹനവും വിജ്ഞാനപ്രദവും , പ്രായോഗിക

ജീവിതത്തിൽ സർവ്വഥാ പ്രയോജനകരവുമായ ജ്യാതിഷ 

തത്ത്വങ്ങൾ സാധാരണക്കാർക്കു പോലും മനസ്സിലാക

ത്തക്കവിധത്തിൽ വളരെ ലളിതമായ ഭാഷയിൽ  ഇവിടെ

പോസ്റ്റ് ചെയ്യാനാണ്‌  ഞാൻ ഉദ്യമിക്കുന്നത്. മലയാളത്തിൽ

ജ്യോതിഷഗ്രന്ഥങ്ങൾക്ക് ഒരു പഞ്ഞവുമില്ല. എങ്കിലും

സരളമായി മന:സ്സിലാക്കാൻ പ്രയാസമുണ്ട്. ആ പ്രശ്നം ഈ

പോസ്റ്റ് പരിഹരിക്കുമെന്നു ഉറപ്പുണ്ടു്.

*** 


No comments: