December 28, 2020

പഞ്ചസാരയല്ല പഞ്ചസാരം

പഞ്ചസാര (Sugar) എന്നത് നമ്മളൂടെ ഭക്ഷണത്തിലെ ഒരു അഭിവാജ്യ ഘടകമാണ്.


അരനൂറ്റാണ്ട് ശർക്കര-വെല്ലം ആയിരുന്നു നമ്മൾ ഉപയോഗിക്കാറ്. 

അതിൻ്റെ  പുതിയ പതിപ്പായി വെളുത്ത പഞ്ചസാര രംഗത്ത് വന്നു. അത് 

ഒരു 'ലക്-ഷുറി ഐറ്റം' ആയിരുന്നു അപ്പോഴൊക്കെ.


പഞ്ചസാരത്തിനും  പഞ്ചസാരക്കും  യാതൊരു ബന്ധവുമില്ലെന്നാണ് പഴമക്കാർ പറയുന്നത്.

വെളുത്ത വിഷം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷുഗർ എങ്ങിനെ പഞ്ചസാരയായി ഇത്ര പ്രചാരത്തിലെത്തി? അതെങ്ങിനെ ദൈവങ്ങൾക്കും പ്രീയപ്പെട്ടതായി? അതാണ് മാർക്കെറ്റിങ്ങ് തന്ത്രം.

ദൈവങ്ങൾക്ക് പഞ്ചസാര കൊണ്ട് തുലാഭാരം! നൈവേദ്യം പാൽപ്പായത്തിലും പഞ്ചസാര തന്നെ ഉപയോഗിക്കുന്നു! അങ്ങനെയുള്ള പഞ്ചസാര എങ്ങനെ വിഷമാകും?

 പഴയ കാലത്തെ പഞ്ചസാര എന്ന് പറഞ്ഞത് മുന്തിരിപ്പഴം, ഇരിപ്പക്കാതൽ, ഇരട്ടി മധുരം, ലന്തക്കുരു, താളി മാതളത്തിൻ്റെ പഴം എന്നീ പ്രകൃതിദത്തമായ അഞ്ചു മധുരവസ്തുക്കളിൽ നിന്ന് എടുക്കുന്ന സാരം, അതായത് സത്ത് സംസ്കരിച്ച തിനാണ്.

ഈ അഞ്ചെണ്ണത്തിൽ കരിമ്പ് ഉൾപ്പെട്ടിട്ടില്ല.പിൽക്കാലത്ത് കരിമ്പിൻ മധുരം വേർതിരിച്ചെടുത്ത് അത് വ്യാവസായിക അടിസ്ഥാനത്തിൽ തരികളാക്കിയപ്പോൾ അതിനൊരു പേരിടേണ്ടി വന്നു. കേരളത്തിലെ  ഒരു പൂജാദ്രവ്യമായ പഞ്ചസാരം എന്നത് മധുരം ആയതിനാൽ അതിന് പഞ്ചസാരയെന്ന് പേരു കൊടുത്തു . അത്രയേ ഉള്ളൂ. അങ്ങിനെ ജനപ്രീതിയും എളുപ്പം നേടി. പിൽക്കാലത്ത് വളരെ പ്രാധാന്യമുള്ള ഒരു മാർക്കറ്റ് ഉല്പന്നം ആയി മാറി.

പൂജാദ്രവ്യമായ പഞ്ചസാരം ഇന്നത്തെ പഞ്ചസാരയായി മാറിയതും ജനങ്ങൾക്ക് എളുപ്പത്തിൽ   കടയിൽ  നിന്നും ലഭ്യമാവാൻ തുടങ്ങി. അങ്ങനെയത് ദേവന്മാർക്കും പ്രിയമുള്ളതാക്കി മാറ്റി.

ഇന്ത്യയിൽ 100 വർഷത്തിൽ താഴെ മാത്രം ചരിത്രമുള്ള പഞ്ചസാര നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിലെ പൂജാദ്രവ്യമായതും ഈ തെറ്റിദ്ധരിപ്പിക്കൽ കൊണ്ടാണ്.

പുതിയതായി രൂപപ്പെടുത്തിയ പലതിനും പഴയ പേരിട്ടു കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നതും ഇങ്ങനെയൊക്കെ തന്നെയല്ലെ!

പഞ്ചസാരയുടെ അളവ് കാപ്പിയിലും ചായയിലും പായസത്തിലും മധുര പലഹാരങ്ങളിലും എത്ര കുറക്കുന്നുവോ അത്രയും ആരോഗ്യതിന് നന്ന്!

"ചക്കര കമ്മി ഒരു ടീ കൊട് തമ്പീ" തമിഴ് നാട്ടിലെ ചായക്കടയിൽ കേൾക്കാറുണ്ട്. നമ്മളും അത് പിൻ പറ്റുക.

***

No comments: