December 19, 2020

ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രo

 ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രo.

ഈ ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടുകാണും.


Photo Article curtesy : Sri. Achuthan Nair

ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്ര ശിവലിംഗം ആണ് ചിത്രത്തിൽ. 111 അടി ഉയരമുണ്ട്.. 2009 നവമ്പറിൽ തീർത്ഥാടകർക്കായി തുറന്നു കൊടുത്ത ഈ നവീന ക്ഷേത്രം ഭക്ത ജനങ്ങളുടെ അതീവ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്.,


മനുഷ്യശരീരത്തിൻ്റെ മൂലാധാരം മുതൽ മൂ‍ർധാവ് വരെ എട്ടു ഭാഗങ്ങളായി വിഭജിച്ച രീതിയിലാണ് ക്ഷേത്രത്തിൻ്റെ ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത്. ശരീരം അവരവരുടെ വിരലുകൾ കൊണ്ട് അളന്നാൽ ഏകദേശം എട്ടു ചാൺ ( ഒരു ചാൺ എന്നാൽ തള്ളവിരലും മോതിരവിരലും അകത്തിപ്പിടിച്ച് നീളം അളക്കുമ്പോഴുള്ള അകലം) നീളം ആണെന്ന  സങ്കൽപ്പത്തിലാണ് എട്ടു മണ്ഡപങ്ങൾ. 


പൃഥ്വി, മൂലാധാരം, സ്വധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധം, ആജ്ഞ, സഹസ്രാരം എന്നിങ്ങനെയാണ്  എട്ടു മണ്ഡപങ്ങൾ. സ്തൂപത്തെ ഉള്ളിലൂടെ ചുറ്റിപ്പോകുന്ന തുരങ്കത്തിന്റെ മട്ടിലുള്ള നടപ്പാതയിൽ നിന്നാണ് ഓരോ മണ്ഡപത്തിലേക്കും പ്രവേശനം. മണ്ഡപങ്ങളും നടപ്പാതയും അപൂർവ ഭംഗിയാർന്ന ശിൽപ സമുച്ചയത്താലും വെളിച്ച വിന്യാസത്താലും അത്ഭുതപ്പെടുത്തുന്നതാണ്.

സഹസ്രാര മണ്ഡപത്തിൽ കൈലാസമാണ് . വെൺമയാർന്ന ഹിമപാളികൾക്കിടയിൽ ഉപവിഷ്ടരായ പാർവതീ പരമേശ്വരൻമാരാണ് ഈ മണ്ഡപത്തിൽ. 


കേരള തലസ്ഥാനമായ തിരുവനന്തപുരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ തിരുവനന്തപുരം– കന്യാകുമാരി ദേശീയപാതയിൽ നെയ്യാറ്റിൻകരയിൽ നിന്നും ഉദിയൻകുളങ്ങര നിന്നുമാണ് ക്ഷേത്രത്തിലേക്കുള്ള പാതകൾ. 


കൃഷ്ണശിലയിൽ തീർത്ത അലങ്കാര ഗോപുരവും മണ്ഡപങ്ങളും 32 ഭാവത്തിലുള്ള ഗണപതി പ്രതിഷ്ഠയും 12 ജ്യോതിർലിംഗ പ്രതിഷ്ഠയും രഥവും ഉപക്ഷേത്രങ്ങളും പ്രാർഥനാ മണ്ഡപങ്ങളും ഒക്കെയുള്ള വിപുലമായ സമുച്ചയമാണിത്.


ഓം_നമഃശിവായ !

***


No comments: