ദരിദ്രരെ കണ്ടെത്താനുള്ള ബി.പി.എല്‍.(BPL)സര്‍വേ May 19ന് തുടങ്ങും.
സര്‍വേയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.
ഒരു പഞ്ചായത്തില്‍ 1200 മുതല്‍ 1400 വരെ ദരിദ്രകുടുംബങ്ങളെ മാത്രമേ ബി.പി.എല്‍.ആയി പരിഗണിക്കൂ.
Criteria:
*ഭിത്തിയില്ലാത്ത-ബലമായി കെട്ടിയിട്ടില്ലാത്ത വീടുകള്‍, ഓല മറച്ചുകുത്തിയ വീടുകള്‍ എന്നിവയ്‌ക്കും മരക്കൊമ്പിലോ പാലത്തിനടിയിലോ താമസിക്കുന്നവര്‍ക്കും കുടില്‍ അഥവാ മാടത്തിന്റെ പരിഗണന നല്‍കി BPL പട്ടികയിലേക്ക് മാര്‍ക്ക് നല്‍കും.
*ഓല, പുല്ല്, തകരം, പോളിത്തീന്‍ ഷീറ്റ്, പ്ലാസ്റ്റിക് ഷീറ്റ് എന്നിവകൊണ്ടുള്ള മേല്‍ക്കൂരയും മണ്‍ചുവരുകളുമുള്ള വീടുകളെ മോശപ്പെട്ട വീടെന്ന ഗണത്തില്‍പ്പെടുത്തി BPL പട്ടികയ്‌ക്ക് പരിഗണിക്കും. ബാക്കി വീടുകളെല്ലാം മെച്ചപ്പെട്ട ഗണത്തില്‍പ്പെടും.
*സര്‍വേക്കായി രണ്ട് ഫോറങ്ങളുണ്ടാകും. അതില്‍ 'എ' ഫോറം എല്ലാ വീടുകളുടെയും വിവരം രേഖപ്പെടുത്താനും 'ബി' ഫോറം BPL ലിസ്റ്റില്‍പ്പെടാന്‍ യോഗ്യതയുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുമാണ്.
*കുടുംബനാഥന്‍, കുടുംബനാഥ എന്നിവരുടെ വരുമാനമാര്‍ഗം, വസ്‌തുവകകളിലെ മുതലെടുപ്പ്, ശാരീരിക വൈകല്യങ്ങള്‍, പ്രായമായവര്‍, വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍, വൃദ്ധര്‍, അവശരായവര്‍ എന്നിവയെല്ലാം BPL.പരിഗണനയിലേക്ക് വരാവുന്ന കാര്യങ്ങളാണ്.
*കുടുംബത്തിന്റെ പ്രധാന തൊഴില്‍മേഖല മറ്റൊരു പരിഗണനാമാനദണ്ഡമാണ്. മാരകരോഗത്തിന് അടിമപ്പെട്ടവര്‍, വിധവ, അവിവാഹിതയായ അമ്മ, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട സ്‌ത്രീ എന്നിവര്‍ക്കും പ്രത്യേക മാര്‍ക്കിലൂടെ BPL.ലിസ്റ്റിലേക്ക് കടക്കാനാകും.
*കുടിവെള്ള സ്രോതസ്സ്, വീടിന്റെ വൈദ്യുതീകരണനില, കൈവശഭൂമിയുടെ വിസ്‌തൃതി, ആശ്രയ ഗുണഭോക്താവ് എന്നിവയും BPL ലിസ്റ്റില്‍ ഇടം നേടാന്‍ പരിഗണിക്കുന്ന ഘടകങ്ങളാണ്.
*അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമായ അംഗങ്ങളുള്ള വീട്, 18നു താഴെ പ്രായമുള്ള അംഗങ്ങളുള്ള വീട്, സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരുടെ വീട് എന്നിവയും ബി.പി.എല്‍.ലിസ്റ്റിന്റെ നിര്‍ണയത്തിന് നോക്കും.
*ഒരു വീട്ടില്‍ത്തന്നെ ഒന്നിലധികം അടുക്കളകളില്‍ പാകം ചെയ്‌ത് കഴിക്കുന്നവരെ വെവ്വേറെ കുടുംബങ്ങളായി പരിഗണിക്കും. സാമൂഹികവിഭാഗം, പിന്നാക്കവിഭാഗം, സര്‍ക്കാര്‍/സ്വകാര്യ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും വെവ്വേറെ പരിഗണന നല്‍കിയാണ് BPL ലിസ്റ്റിലേക്ക് പരിഗണിക്കുക.
*റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, ഒറ്റപ്പെട്ട് താമസിക്കുന്ന ദരിദ്രര്‍ എന്നിവരെ നിര്‍ബന്ധമായും സര്‍വേയില്‍ ഉള്‍പ്പെടുത്തും.
Important:
സര്‍വേ നടത്തുന്ന അധ്യാപകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ തിരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്‌ത് അനര്‍ഹരെ ലിസ്റ്റില്‍ കയറ്റാന്‍ പഞ്ചായത്ത് ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അനര്‍ഹര്‍ ലിസ്റ്റില്‍ കയറിപ്പറ്റുന്നതടക്കമുള്ള പരാതികള്‍ പൂര്‍ണമായും ഒഴിവാക്കി ശരിയായ ദരിദ്രരെ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമം.
Technorati Tags:
Kerala BPL Survey