സുനാമിദുരന്തം നടന്നിട്ട് ഇന്നേക്ക് രണ്ടുവര്‍ഷംകഴിഞ്ഞു. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും തീവ്രമായ പ്രയത്നം ഒരു പരിധി വരെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നതില്‍ അല്പം സമാദാനിക്കാം. എങ്കിലും, എത്രയോ പ്രശ്നങ്ങള്‍ അവശേഷിക്കുകയാണ്.
അന്നു് പ്രളയമായിരുന്നു. സര്‍വത്ര പ്രളയം. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളെ ഒന്നൊഴിയാതെ തിരമാലകള്‍ ആഞ്ഞടിച്ചു. കടലിലും കടല്‍ക്കരയിലും ജനിച്ചു വളര്‍ന്ന മുക്കുവര്‍പോലും ഭയന്നു വിറച്ചു. പല കൊടുങ്കാറ്റും കടല്‍ ക്ഷോഭവും അവര്‍ കണ്ടിട്ടുണ്ട്. ചെന്നയ്ക്ക് വടക്ക് എരണാവൂര്‍ ബീച്ചില്‍ 1998-ല്‍ ഒരു കപ്പല്‍തന്നെ കൊടുങ്കാറ്റില്‍പെട്ടു കരക്കെത്തിയിരുന്നു. ഇരുപത്തഞ്ചു വര്‍ഷങ്ങല്‍ക്കകം കടല്‍ ഏകദേശം ഒരു കിലോമീറ്ററെങ്കിലും ഈ ഗ്രാമത്തിന്റെ കരയെ കീഴടക്കിയിട്ടുണ്ടു്. ഇതൊക്കെയാണെങ്കിലും 2004 ഡിസംബര്‍ 26-ന് ഉണ്ടായ ദുരന്തം ജനങ്ങള്‍ക്കു് പുതിയ ഒരു അനുഭവമായിരുന്നു. 'സുനാമി' എന്ന പേര് അന്നാണു ആദ്യമായി ജനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്.
ഔദ്യോഗിക കണക്കനുസരിച്ച് 8009 പേര്‍ മരിച്ചു.പതിനായിരക്കണക്കിനു് വീടുകള്‍ തറമട്ടമായി. നിരാലംബരായ സാധാരണക്കാരില്‍ സാധാരണക്കാരായ തീരദേശവാസികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതായിരുന്നു സര്‍ക്കാരിനും വിവിധ സന്നദ്ധസംഘടനകള്‍ക്കും മുന്നിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ഇതില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്ന ദൌത്യം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തുന്ന കാര്യത്തില്‍ ഭാഗികമായെ വിജയിച്ചുള്ളൂ. ചെന്നയിലും ചെന്നൈക്ക് വടക്കുള്ള ചിന്നക്കുപ്പം, ഏരണാവൂര്‍, എണ്ണൂര്‍ക്കുപ്പം, താളംകുപ്പം, നൊച്ചിക്കുപ്പം പോലുള്ള കടല്‍ക്കരയില്‍ വസിച്ചിരുന്നവരുടെ പുനരധിവാസം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വിവിധ സന്നദ്ധ സംഘടനകളുടെ സംരക്ഷണത്തിലാണു് പലരും ഇപ്പോഴും കഴിയുന്നത്.
കടല്‍ത്തീരം വിട്ടു മാറി താമസിക്കാന്‍ ഇവര്‍ തയ്യാറല്ല. ആവരുടേ ഉപജീവന മാര്‍ഗ്ഗം കടലിലാണു.കടലിനടുത്തായി സ്ഥലം ഇല്ല താനും. അങ്ങിനെയുള്ള ഊരാക്കുടുക്കുകള്‍ പലതും പുനരധിവസിപ്പിക്കലില്‍ വിലങ്ങു തടിയാവുന്നു. നല്ല വീടുകളും സ്ഥലവും കാണുമ്പോള്‍ ദുരിതമനുഭവിക്കാത്തവര്‍ കൂടി രാഷ്ട്രീയക്കാരുടെ സ്വാധീനമുപയോഗിച്ച് അര്‍ഹരായവരുടെ വയറ്റിലടിക്കുന്നുതും വിരളമല്ല. ഇനിയുമൊരു സുനാമി ഉണ്ടാകരുതെ എന്നു പ്രാര്‍ത്ഥിക്കുന്നു.
പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
December 26, 2006
സുനാമി- ഒരു് ഓര്‍മ്മക്കുറിപ്പു്
സുനാമിദുരന്തം നടന്നിട്ട് ഇന്നേക്ക് രണ്ടുവര്‍ഷംകഴിഞ്ഞു. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും തീവ്രമായ പ്രയത്നം ഒരു പരിധി വരെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നതില്‍ അല്പം സമാദാനിക്കാം. എങ്കിലും, എത്രയോ പ്രശ്നങ്ങള്‍ അവശേഷിക്കുകയാണ്.
അന്നു് പ്രളയമായിരുന്നു. സര്‍വത്ര പ്രളയം. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളെ ഒന്നൊഴിയാതെ തിരമാലകള്‍ ആഞ്ഞടിച്ചു. കടലിലും കടല്‍ക്കരയിലും ജനിച്ചു വളര്‍ന്ന മുക്കുവര്‍പോലും ഭയന്നു വിറച്ചു. പല കൊടുങ്കാറ്റും കടല്‍ ക്ഷോഭവും അവര്‍ കണ്ടിട്ടുണ്ട്. ചെന്നയ്ക്ക് വടക്ക് എരണാവൂര്‍ ബീച്ചില്‍ 1998-ല്‍ ഒരു കപ്പല്‍തന്നെ കൊടുങ്കാറ്റില്‍പെട്ടു കരക്കെത്തിയിരുന്നു. ഇരുപത്തഞ്ചു വര്‍ഷങ്ങല്‍ക്കകം കടല്‍ ഏകദേശം ഒരു കിലോമീറ്ററെങ്കിലും ഈ ഗ്രാമത്തിന്റെ കരയെ കീഴടക്കിയിട്ടുണ്ടു്. ഇതൊക്കെയാണെങ്കിലും 2004 ഡിസംബര്‍ 26-ന് ഉണ്ടായ ദുരന്തം ജനങ്ങള്‍ക്കു് പുതിയ ഒരു അനുഭവമായിരുന്നു. 'സുനാമി' എന്ന പേര് അന്നാണു ആദ്യമായി ജനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്.
ഔദ്യോഗിക കണക്കനുസരിച്ച് 8009 പേര്‍ മരിച്ചു.പതിനായിരക്കണക്കിനു് വീടുകള്‍ തറമട്ടമായി. നിരാലംബരായ സാധാരണക്കാരില്‍ സാധാരണക്കാരായ തീരദേശവാസികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതായിരുന്നു സര്‍ക്കാരിനും വിവിധ സന്നദ്ധസംഘടനകള്‍ക്കും മുന്നിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ഇതില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്ന ദൌത്യം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തുന്ന കാര്യത്തില്‍ ഭാഗികമായെ വിജയിച്ചുള്ളൂ. ചെന്നയിലും ചെന്നൈക്ക് വടക്കുള്ള ചിന്നക്കുപ്പം, ഏരണാവൂര്‍, എണ്ണൂര്‍ക്കുപ്പം, താളംകുപ്പം, നൊച്ചിക്കുപ്പം പോലുള്ള കടല്‍ക്കരയില്‍ വസിച്ചിരുന്നവരുടെ പുനരധിവാസം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വിവിധ സന്നദ്ധ സംഘടനകളുടെ സംരക്ഷണത്തിലാണു് പലരും ഇപ്പോഴും കഴിയുന്നത്.
കടല്‍ത്തീരം വിട്ടു മാറി താമസിക്കാന്‍ ഇവര്‍ തയ്യാറല്ല. ആവരുടേ ഉപജീവന മാര്‍ഗ്ഗം കടലിലാണു.കടലിനടുത്തായി സ്ഥലം ഇല്ല താനും. അങ്ങിനെയുള്ള ഊരാക്കുടുക്കുകള്‍ പലതും പുനരധിവസിപ്പിക്കലില്‍ വിലങ്ങു തടിയാവുന്നു. നല്ല വീടുകളും സ്ഥലവും കാണുമ്പോള്‍ ദുരിതമനുഭവിക്കാത്തവര്‍ കൂടി രാഷ്ട്രീയക്കാരുടെ സ്വാധീനമുപയോഗിച്ച് അര്‍ഹരായവരുടെ വയറ്റിലടിക്കുന്നുതും വിരളമല്ല. ഇനിയുമൊരു സുനാമി ഉണ്ടാകരുതെ എന്നു പ്രാര്‍ത്ഥിക്കുന്നു.
December 24, 2006
ഉപഭോക്തൃ സംരക്ഷണ ദിനം
December 10, 2006
മനുഷ്യാവകാശ ദിനം
December 02, 2006
ഡിസംബര്‍ 2-3 അര്‍ദ്ധരാത്രി!
December 01, 2006
പഴശ്ശിരാജ
നവംബര്‍ 30. നമുക്കു് മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണു്. കേരള വര്‍മ്മ പഴശ്ശിരാജാവിന്റെ ജീവിതാന്ത്യരംഗത്തിനു സാക്ഷ്യം വഹിച്ച ദിവസം! ടിപ്പുവിന്റെ ആക്രമണം ഒരു വശത്തും ബ്രിട്ടീഷ്‌കാരുടെ നീചമായ യുദ്ധതന്ത്രങ്ങള്‍ മറുവശത്തും നേരിട്ട് ധീര മരണം വരിച്ച ആ സ്വാതന്ത്ര്യ സമര സേനാനിയെ നമുക്ക് മറക്കാന്‍ കഴിയുമോ?
ബ്രിട്ടീഷ്‌സൈന്യം തറമട്ടമാക്കിയ വടക്കന്‍ കോട്ടയത്തില്‍ നിന്നും രക്ഷപ്പെട്ടു വയനാടന്‍ മലകളില്‍ താവളമുറപ്പിച്ചു ശത്രുക്കളെ ഒളിപ്പോരുകൊണ്ടു് പോറുതി മുട്ടിച്ച ധീരനാണു പഴശ്ശിരാജ. പുരളി മലയായിരുന്നു ആദ്യത്തെ സങ്കേതം.
1793 ലാണു ആദ്യമായി പഴശ്ശി ബ്രിട്ടിഷ്‌കാര്‍ക്കെതിരെ തന്റെ ആക്രമം തൊടുത്തുവിട്ടത്. നെപ്പോളിയനെ തോല്‍പ്പിച്ച കേണല്‍ ആര്‍തര്‍ വെല്ലസ്ലിക്ക് പല വര്‍ഷം പഴശ്ശിയുമായി പടപൊരുതേണ്ടി വന്നു. തലശ്ശേരി കോട്ടയും കെട്ടി തന്റേ എല്ലാ യുദ്ധ തന്ത്രങ്ങളും പ്രയോഗിച്ചും കേരള വര്‍മ്മയെ കണ്ടുപിടിച്ചു കൊല്ലാന്‍ കഴിയാത്തെ വിഷമിക്കുമ്പോഴാണു പഴയവീട്ടില്‍ ചന്തു എന്ന തന്റെ സ്വന്തം അനുയായിയാല്‍ ഒറ്റുകൊടുക്കപ്പെട്ടത്.
ആ വീര പുരുഷന്റെ മരണ ദിവസം അദ്ദേഹത്തിന്റെ അമ്മയുടെ ചരമ വാര്‍ഷീകം കൂടിയായിരുന്നു. 1805 നവംബര്‍ 30-ന്‍^ കാലത്ത് മാവില തോടില്‍ കുളിച്ച് കുലദൈവമായ ശ്രീപോര്‍ക്കലിയെ ഭജിച്ച് അന്നത്തെ യുദ്ധസന്നാഹങ്ങളേക്കുറിച്ചു അനുയായികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം അമ്മയുടെ ഓര്‍മ്മക്കായുള്ള പൂജ ചെയ്യുകയായിരിന്നു പഴശ്ശി രാജ. അപ്പോഴാണു ബ്രിട്ടീഷ് മലബാറിലെ സബ് കളക്ടര്‍ തോമസ് ഹാര്‍വെ ബേബറുടെ സൈന്യം തന്റെ രഹസ്യസങ്കേതം വളഞ്ഞതു്. തമ്പുരാന്റെ യോദ്ധാക്കള്‍ വയനാട്ടിലെ കുറിച്ച്യാര്‍ പണിയര്‍ തുടങ്ങിയ വര്‍ഗ്ഗക്കാരായിരുന്നു. അവര്‍ എത്ര നിര്‍ബന്ധിച്ചിട്ടും രക്ഷപ്പെടാന്‍ ആ യോദ്ധാവ് കൂട്ടാക്കിയില്ല. പിന്നീട് ബേബറുമായി നടന്ന ഉഗ്ര പോരാട്ടത്തിലാണു ആ ധീരപുരുഷന്‍ മരണമടഞ്ഞത്. അതല്ല സൈന്യം വളഞ്ഞപ്പോള്‍ കീഴടങ്ങുന്നത്തിന്നു പകരം തന്റെ കൈവിരലിലണിഞ്ഞിരുന്ന മോതിരത്തിലെ വൈരക്കല്ല് തിന്നു് ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും വേറൊരഭിപ്രായം ഉണ്ടു്. ഇതു സംഭവിച്ചതു മാനന്തവാടിക്കടുത്താണു്.
വീരപഴശ്ശിരാജാവിന്റെ ഓര്‍മ്മക്കായ് ഒരു കോളേജും (നായര്‍ സര്‍വീസ് സൊസൈറ്റി വക) കേരള സര്‍ക്കാരിന്റെ ഒരു ജലസേചന പദ്ധതിയും നടത്തിവരുന്നുണ്ടു്.
(Above photo shows his grave)
November 23, 2006
'മുത്തപ്പനും, തിരുവപ്പനും'
വിശന്നു വലഞ്ഞു് വരണ്ട തൊണ്ടയുമായി ദര്‍ശനത്തിനെത്തുന്ന സാധാരണ മനുഷ്യന്‍ എത്ര തന്നെ ദൈവ വിശ്വാസിയായാലും ആദ്യം തേടുന്നതു് ദാഹം തീര്‍ക്കാനും വിശപ്പടക്കാനും വല്ല മാര്‍ഗ്ഗവുമുണ്ടോ എന്നായിരിക്കും. അതു ദൈവസന്നതിയില്‍ തന്നെ കാല്‍ കാശ് ചെലവില്ലാതെ ലഭ്യമാണെങ്കില്‍ അതില്‍പരം സായൂജ്യം വേറെയെന്താണുള്ളത്! (ഇന്നത്തെ പരിഷ്കാരികള്‍ക്ക് ഇതൊരു വലിയ പ്രശ്നമല്ലായിരിക്കാം.) ഏതു ദിവസമായാലും ഏതു സമയത്തു ചെന്നാലും ഭക്തന്മാര്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണം കൊടുക്കുന്ന ക്ഷേത്രം പറശ്ശിനിക്കടവ് മഠപ്പുരയിലല്ലാതെ കേരളത്തില്‍ വേറൊരിടത്തുള്ളതായി എനിക്കറിവില്ല.
കണ്ണൂരിനു വടക്കു-കിഴക്കായി എേകദേശം 16 കിലോമീറ്റര്‍ ദൂരേ വളപട്ടണം പുഴക്ക് പടിഞ്ഞാറെ കരയിലാണു് പ്രകൃതി രമണീയമായ പറശ്ശിനിക്കടവും ക്ഷേത്രവും. ഈ പുഴക്ക് വേറേയും പല കടവുകളുണ്ടെങ്കിലും അവക്കൊന്നും തന്നെ പറശ്ശിനിക്കടവിന്റെ പ്രാധാന്യമില്ല.ഈ മഹാക്ഷേത്രം കിരാത വേഷം ധരിച്ച ശ്രീ പരമേശ്വരന്റെ പ്രതീകമാണു്. നായാട്ടുകാരന്റെ വേഷവും ഭാവവുമാണു് മുത്തപ്പന്റേത്. അമ്പലത്തിനു ചുറ്റിപ്പറ്റി എപ്പോഴും നിരവധി നായ്ക്കളുണ്ടായിരിക്കും. അവയെല്ലാം മുത്തപ്പന്റെ വേട്ടനായ്ക്കളാണെന്നാണു സങ്കല്‌പം.
'വെള്ളാട്ടം','തിരുവപ്പന്‍' എന്നീ രണ്ടു തെയ്യങ്ങളാണു് ഇവിടെയുള്ളത്. വെള്ളാട്ടം എന്ന വേഷം പരമശിവന്റെ അവതാരമായ മുത്തപ്പനും, തിരുവപ്പന്‍ എന്നത് മുത്തപ്പനായി അവതരിച്ച വിഷ്ണുവിന്റെ വേഷവുമാണെന്നാണു് സങ്കല്‌പം. പ്രാരംഭകാലം മുതലേ ക്ഷേത്രവുമായി ബന്ധമുള്ള വണ്ണാന്‍ സമുദായത്തിലെ അംഗങ്ങളാണു് രണ്ടു തെയ്യങ്ങളും കെട്ടി ആടുന്നത്. ദിവസേന വെള്ളാട്ടം തിറ ഉണ്ടായിരിക്കും.
സംക്രമത്തിനും വേറെ ചില വിശേഷ ദിവസങ്ങളിലും ഇവിടെ ബ്രാഹ്മണര്‍ പൂജ ചെയ്യാറുണ്ട്. വിശ്വാസികള്‍ തങ്ങളുടെ വീട്ടില്‍ വെച്ചും വെള്ളാട്ടം എന്ന മുത്തപ്പന്‍ തെയ്യത്തെ ഒരു വഴിപാടായി കെട്ടി ആടിക്കാറുണ്ടു്.
യുക്തിവാദികളുടെ അഭിപ്രായത്തില്‍, മുത്തപ്പന്‍ ഒരു തീയ്യ-കുടുമ്പത്തിലെ ഏതോ സിദ്ധനായ മുത്തച്ഛന്‍ കാരണവരാണെന്നാണ്. അങ്ങിനെ ആ കാരണവരെ ഉദ്ദേശിച്ച് ആരംഭിച്ച പൂജയും വഴിപാടുമാണു് കാലാന്തരത്തില്‍ മുത്തപ്പനായി മാറിയതു് എന്നാണു് ഇവരുടെ വാദം. അത് എങ്ങിനെ ആയാലും ആരേയും അത്ഭുതപ്പെടുത്തുന്ന ഒരു മഹാക്ഷേത്രം തന്നെയാണു് പറശ്ശിനിക്കടവ് മഠപ്പുര എന്നതില്‍ ലവലേശം സംശയം വേണ്ട.
ആഢ്യന്‍ മുതല്‍ അന്ത്യജന്‍ വരെ ഒരു പോലെ മുത്തപ്പന്‍ സന്നതിയിലെത്തുന്നു. ജാതിമത ഭേദമന്യേ വഴിപാടുകള്‍ നേരുന്നു. പറശ്ശിനിക്കടവ് മഠപ്പുരയിലെ മുത്തപ്പനെ പ്രാര്‍ഥിച്ചാല്‍ ഏതു പ്രയാസങ്ങളേയും തരണം ചെയ്യാന്‍ കഴിയുമെന്നാണു് ജനങ്ങളുടെ ദൃഢമായ വിശ്വാസം. ഇന്ന് നൂറുകണക്കിന് മുത്തപ്പന്‍ കാവ് പല പ്രദേശങ്ങളിലുമായിട്ടുണ്ട്. ചെന്നയിലും മുത്തപ്പന്‍ കാവുകളുണ്ടു്.
November 17, 2006
'മാടായി'-മാഹാത്മ്യം
ഏകദേശം 206 വര്‍ഷങ്ങള്‍ക്കു് മുന്‍പ് അതായത് കൊല്ലവര്‍ഷം 975 മീനമാസം 14-ന് (1800 March31) ചിറക്കല്‍ കവിണിശ്ശേരി കൂലോത്തെ രവിവര്‍മ്മ രാജാവു് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരിക്കു് എഴുതിയ വേദനാജനകമായ ഒരു കത്തിന്റെ ഉള്ളടക്കമാണു് താഴെ കൊടുത്തിരിക്കുന്നത്‌ഃ
"രാജശ്രീ വടക്കെ അധികാരി തലച്ചേരി തുക്കടി സുപ്രഡണ്ടെന്‍ ജെമിസ്സ ഇസ്ഥിവിന്‍ സായിപ്പിനു് ചിറക്കല്‍ കവിണിശ്ശേരി കൂലോത്തെ രെവിവര്‍മ്മ രാജാവു് എഴുതുന്നതു് എന്തെന്നാല്‍, കഴിഞ്ഞ കൊല്ലം മാടായിക്കാവിലെ 'പൂരം കളി' കാണാന്‍ സമ്മതം ചോദിച്ചിട്ടു കിട്ടുകയുണ്ടായില്ല. ഇത്തവണയെങ്കിലും കമ്മീഷണരുടെ സമ്മതം വാങ്ങിത്തരുമെന്ന വിശ്വാസത്തോടെയാണു് ഈ കത്തു് കാല്യേക്കൂട്ടി അയക്കുന്നത്."
സ്വന്തം രാജ്യത്ത് തനിക്കു് സ്വന്തമായുള്ള ക്ഷേത്രത്തില്‍ കുലദേവതയുടെ ഉത്സവം കാണാണ്‍ പോലും സ്വാതന്ത്ര്യമില്ലാത ചിറക്കല്‍ രാജാവിന്റെ ദയനീയാവസ്ഥ!
മാടായിക്കാവില്‍ നാലു പ്രധാന ആഘോഷങ്ങളാണു് അരനൂറ്റാണ്ടുകള്‍ക്കു മുന്‍പൊക്കെ ഉണ്ടായിരുന്നതു്. കന്നി മാസത്തില്‍ കൂത്തും, മകരമാസത്തില്‍ കളത്തിലരിയും, മീനമാസത്തിലെ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പൂര മഹോത്സവവും. ഇതു് കാണാനാണു് അന്നത്തെ ചിറക്കല്‍ രാജാവു് മേലെഴുതിയ കത്ത് അധികാരി സായിപ്പിന് അയച്ചു കൊടുത്തത്. സമ്മതം കൊടുത്തതായി രേഖകളൊന്നും കണ്ടിട്ടില്ല.
മേടമാസം കഴിഞ്ഞാലുള്ള കലശമാണു നാലാമത്തേത്. ഇപ്പോള്‍ ഏതെല്ലാമുണ്ട് എന്നറിയില്ല.
കലശോത്സവം, 'കാളിയാട്ടം' എന്നതാണ്. ഇതിനെ 'പെരുംകളിയാട്ടം' എന്നും വിളിച്ചു വരുന്നുണ്ടു്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എട്ടു തെയ്യക്കോലങ്ങളാണു കലശത്തിനായ് കെട്ടിയാടിക്കുന്നത്. അതില്‍ ഏഴു തെയ്യം വണ്ണാന്‍ സമുദായക്കാരും ,ഒന്നു് ചിങ്കത്താന്‍ സമുദായക്കരനും കെട്ടുന്നു. ഇതില്‍ പ്രധാനമായ തെയ്യം 'തായപ്പരദേവത'യുടേതാണു്. ഏറ്റവും പ്രഗല്‍ഭനായ പെരുവണ്ണാനാണു് 'തിരുവര്‍ക്കാട് ഭഗവതി' എന്നു കൂടി വിളിക്കുന്ന ഈ തെയ്യം കെട്ടുന്നത്. ('തിരുവേര്‍ക്കാട് ഭഗവതി' എന്ന പേരില്‍ തന്നെ ചെന്നൈ മഹാനഗരത്തിനു അടുത്തായി ഒരു ദേവീക്ഷേത്രമുണ്ടു്!)
മാടായിക്കാവ് പരമശിവന്റെ അമ്പലമാണെങ്കിലും 'ഭദ്രകാളി'ക്കാണു് നാട്ടുകാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഇവിടെ അമ്പല പൂജ നടത്തുന്നത് നമ്പൂതിരിമാരാണു്. ശാക്തേയബ്രാഹ്മണരായ ഇവര്‍ക്ക് മത്സ്യ-മാംസങ്ങള്‍ നിഷിദ്ധമല്ല!
നാടിനെയും നാട്ടാരേയും പല ആപത്തുകളില്‍ നിന്നും മാരക രോഗങ്ങളില്‍ നിന്നും ഈ ദേവത രക്ഷിക്കുന്നുവെന്ന ഉറച്ച വിശ്വാസമാണു് കണ്ണൂരിനു വടക്കൂ പടിഞ്ഞാറായി മുപ്പത്തിരണ്ട് കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കാവിന്റെ മാഹാത്മ്യം.
November 15, 2006
മാറാവ്യാദികള്‍ മാറ്റാന്‍
ക്ഷേത്രങ്ങള്‍ക്കു് പേരുകേട്ട കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിന് അടുത്തുള്ള ഒര് ശിവ ക്ഷേത്രമാണു് കഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം. മാറാവ്യാദികള്‍ മാറ്റാനായി ജനങ്ങള്‍ ശ്രീ വൈദ്യനാഥനെ പ്രാര്‍ഥിച്ചു്, സുഖം പ്രാപിക്കുന്നു.
സുപ്രസിദ്ധമായ ഈ അമ്പലത്തിന്റെ കിഴക്കേ മുറ്റത്ത് ധനുമാസത്തിലെ പത്താം ദിവസം കൊല്ലം തോറും ഉലാറ്റില്‍ ഭഗവതി, ക്ലാരങ്ങര ഭഗവതി എന്നീ തെയ്യ-ക്കോലങ്ങള്‍ കെട്ടിയാടിക്കാറുണ്ടു്. നാലമ്പലത്തിനു വെളിയിലായിട്ട് കിഴക്കു ഭാഗത്താണ് ഈ മുറ്റം. ഇവിടെത്തന്നെ ഒരാല്‍മരത്തറയും കാഞ്ഞിരമരത്തറയും ഉണ്ട്. അതിനെപറ്റിയുള്ള ഐതീഹ്യം ഇപ്രകാരമാണ്. മഹാഭാരത യുദ്ധത്തില്‍ പാണ്ഡവരുടെ വിജയ വാര്‍ത്ത ഈ കാഞ്ഞിരത്തറയില്‍ ഇരിക്കുമ്പോഴാണു് കുന്തീദേവിക്കു ലഭിച്ചത്. ഇതു കാരണം ധനു മാസം 18-ന്‍^ ഇവിടെ വളരെ വിശേഷമാണ്. അന്നു തന്റെ കുട്ടികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി അമ്മമാര്‍ ഈ കാഞ്ഞിരത്തറയിലിരുന്നു ദ്യാനവും പ്രാര്‍ഥനയും നടത്തുന്നു.
November 12, 2006
ദൈവം
നൂറ്റാണ്ടുകള്‍ പഴ്ക്കമുള്ള ആചാരാനുഷ്ഠാനങ്ങളുടെയും സംസ്കാരത്തിന്റെയും സംഗമമാണ് വടക്കേ മലബാറിലെ "തെയ്യം" എന്നു വിശേഷിപ്പിക്കുന്ന ദൈവീക നൃത്ത-സംഗീത കല. 'ദൈവം' എന്ന വാക്കില്‍ നിന്നായിരിക്കണം 'തെയ്യം' എന്ന പദം ഉരുവായിട്ടുള്ളത്.
ട്രൈബല്‍ സ്വഭാവമുള്ള ഈ കലക്കു ആര്യന്മാരുടെ വരവോടുകൂടി പല ഭാവഭേദങ്ങള്‍ ഉണ്ടായിട്ടുണ്ടാവും എന്നതില്‍ സംശയമില്ല. ഈ കലയുടെ എറ്റവും വലിയ നേട്ടം, ഇതു ഹിന്ദു മതത്തിലെ എല്ലാ സമുദായ വിഭാഗക്കാരേയും കോര്‍ത്ത് ഇണക്കിയിട്ടുണ്ടെന്നുള്ളതാണു. കളിയാട്ടം എന്ന പെരിലറിയപ്പെടുന്ന തെയ്യത്തിന്റെ ചിത്രമാണ് ഇവിടെ പകര്‍ത്തിയിട്ടുള്ളത്.
October 23, 2006
പഴയ ഒരു കഥ
October 15, 2006
തമിഴ്‌നാട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്
September 24, 2006
കര്‍ഷകരേ ഇതിലേ, ഇതിലേ!
September 05, 2006
16 ബിറ്റ് എന്‍കോഡിങ്ങില്‍
ഒരു ചിത്രീകരണം
August 24, 2006
സഹോദരിമാര്‍ ക്ഷമിക്കണം!
August 15, 2006
സുസ്മൃതി
August 02, 2006
ഭക്തിയും സൂക്തിയും
" ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ വേറെ വേണുമോ മക്കളായ് ! "ഇന്നും ആരേയും വളരെ ചിന്തിപ്പിക്കുന്ന എത്രയെത്ര തത്വങ്ങളാണു നമുക്ക് അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത് ! " കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ.. " എന്നു ചൊല്ലിക്കൊണ്ടു ഞാനും ആ തൃപ്പാദങ്ങളില്‍ സാഷ്ടാങ്ക പ്രണാമം ചെയ്യട്ടെ ! പി കെ രാഘവന്‍
July 26, 2006
ടിന്നിറ്റസ് *Tinnintus
July 24, 2006
അങ്കണതൈമാവില്‍ നിന്ന്..
July 17, 2006
പേരാല്‍ മരം
നാടോടി ഞനെത്ര നാളുകളായിയീനാഴികക്കല്ലിലിരിക്കുന്നൂ
നേടുവാനായിട്ടെന്തുണ്ടെനിക്കിനിതാര്‍മയമാക്കിയ നാല്‍വരിപ്പാതയില്‍
വാടിക്കരിയും ജീവജാലങ്ങള്‍ക്കുശീതളഛായ പകര്‍ന്നോരാവന്മരം
ക്രൂരമാംസംസ്കാരഹീനമാംവാളിന്നതാഹരമായ്മാറ്റിയതേെതു കൊടൂരന്മര്‍?
വാനമ്പാടികള്‍പല കാണാപ്രാണികളുമായ്‌വാനരന്മാരൊടൊത്ത്
കൂട്ടമായ് വസിക്കുമാ മുത്തച്ഛന്‍പേരാല്‍മരഃശ്ശാഖകള്‍ ശിഖരങ്ങള്‍
തുണ്ടിച്ചൂ നിര്‍ദാക്ഷിണ്യം പ്രാക്രുതന്മാരാംചിലര്‍!
ശാലയില്‍ നിഴല്‍കൂടപ്പന്തലായ്പടര്‍ന്നൊരാവുംഗനശ്രേഷ്ഠനെയുംത്യജിച്ചൂ പാതക്കായി!
അനലുംവെയിലിലും പനിയുംകുളിരിലുംകോരി-ച്ചൊരിയും മഴയിലുംകൊടുങ്കാറ്റിന്‍ ഗതിയിലു
മഗതിയാമെനിക്കെന്നുമഭയം നല്‍കാനിനിപരുക്കന്‍ കരിങ്കല്ലില്‍ പതിച്ച പീഠം മാത്രം!
സ്തമ്പങ്ങളെത്ര കാണുന്നത്രയും സമാദികള്‍ മരിച്ചുവീണ രണവീരന്മാര്‍ക്കയിട്ടല്ല
മനുഷ്യര്‍ നശിപ്പിച്ച വനസമ്പത്തുക്കളോര്‍ക്കാന്‍പതിച്ചൂ സ്മാരകങ്ങള്‍ പാതയിന്‍ വശങ്ങളില്‍!
വര്‍ഷങ്ങളെത്രായേറെമിത്രങ്ങളായി നമ്മള്‍ ക്കത്രയും സേവിച്ചൊരാല്‍ വൃക്ഷത്തിന്‍പതനത്തെ
തുച്ചമായ് പുച്ഛിഃക്കുന്നോരോര്‍ക്കുമോവികൃതികള്‍ക്ഷോഭിക്കും പ്രകൃതിയെ ലാളിക്കും മരങ്ങളേ!
July 16, 2006
ഭ്രാമരീമിത്രത്വം
കര്‍ഷകരുടെ വെക്കേഷന്‍
July 15, 2006
ഉലക മൂഷികന്‍
July 14, 2006
എന്റെ ഭക്തി
ശരവണ ഷണ്മുഖാ ശിഖി വാഹനാ വേലവാ,വേല്‍മുരുകാ വേലായുധാ കലിയുഗ വരദാ കാര്‍ത്തികേയാ അഗതികള്‍ ഞങ്ങള്‍ക്കഭയം തരൂ...Let all the living being on this earth be protected by the Almighty.